ഫരീദാബാദ്: ക്രിസ്തുരാജ കത്തീഡ്രൽ ഫൊറോന ഇടവകയിലെ സെന്റ് ജോർജ് കുടുംബയൂണിറ്റ് നൂറാമത് മാസ കുടുംബയോഗം ആഘോഷിച്ചു. 32 കുടുംബങ്ങൾ ഉള്ള ഫരീദാബാദ് എൻഐടി ഭാഗത്തുള്ള യോഗം പത്തു വർഷത്തിലധികമായി തുടർച്ചയായി പ്രവർത്തിച്ചുവരുന്നു.

വിശുദ്ധ കുർബാനയെതുടർന്നുള്ള പൊതുയോഗത്തിൽ സ്ഥലം മാറിപോകുന്ന വികാരി ഫാ. രാജൻ പുന്നയ്ക്കലിന് ആശംസകൾ നേർന്നു. തെരഞ്ഞെടുക്കപ്പെട്ട പുതിയ യൂണിറ്റ് പ്രസിഡന്റ് കെ.ഡി. തോമസിനെ മുൻ പ്രസിഡന്റ് ജോസഫ് ചാക്കോ അഭിനന്ദിച്ചു. തലസ്ഥാന നഗരിയിൽ ക്രൈസ്തവരുടെ ഇത്തരത്തിലുള്ള കുടുംബകൂട്ടായ്മകൾക്ക് വിശ്വാസവും സംസ്‌കാരവും അടുത്ത തലമുറകൾക്ക് കൈമാറുന്നതിൽ വലിയ പങ്കുണെ്ടന്നും അത് ഒരു കുടുംബത്തിനും ഒറ്റയ്ക്ക് നേടാവുന്ന നേട്ടമല്ലെന്നും ഫാ. രാജൻ പറഞ്ഞു.

ഫരീദാബാദ് കത്തീഡ്രൽ ഇടവകയിൽ നൂറു യോഗങ്ങൾ പൂർത്തിയാക്കുന്ന പന്ത്രണ്ടാമത്തെ കുടുംബയോഗമാണ് സെന്റ് ജോർജ് കുടുംബ യൂണിറ്റിന്റേത്.