- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയുടെ മരണം അന്വേഷിക്കാൻ വമ്പൻ പൊലീസ് സംഘം; ഫോറൻസിക് വിദഗ്ധരും തെളിവെടുപ്പ് നടത്തി; ജാഫറിന്റെ മൊഴിയിൽ പറഞ്ഞവരെയൊക്കെ ചോദ്യം ചെയ്യും; കരൾ രോഗമുണ്ടായിരിക്കവെ മദ്യം ചെന്നത് മരണകാരണമായി എന്ന് റിപ്പോർട്ട്
ചാലക്കുടി: കലഭാവൻ മണിയുടെ മരണം സംബന്ധിച്ചു വലിയ ദുരൂഹതവേണ്ടെന്നാണ് പൊലീസ് നിഗമനം. അതീവ ഗുരുതരമായ കരൾ രോഗിയായിരുന്നു മണി. മദ്യം കഴിക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ നിർദ്ദേശം മറികടന്ന് മദ്യപിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ മണിയുടെ ആന്തരികാവയവ പരിശോധനാഫലം വന്നാൽ മാത്രമേ ഇത് സ്ഥിരീകരിക്കാൻ കഴിയൂ. മണിക്കു ഗുരുതര കരൾരോഗമായിരുന്നെന്നും വിഷം ഉള്ളിൽ ചെന്നതല്ല മരണകാരണമെന്നും പോസ്റ്റ്‌മോർട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോർട്ട്. തുടർച്ചയായ മദ്യപാനം കൊണ്ട് ഉണ്ടായേക്കാവുന്ന തരത്തിൽ കരളിന്റെ പ്രവർത്തനം പൂർണമായി തകരാറിലായിരുന്നു. മരണത്തിനിടയാക്കുന്നവിധം ശരീരത്തിൽ വിഷാംശം ഉണ്ടായിരുന്നില്ലെന്നാണു പോസ്റ്റ്‌മോർട്ടത്തിലെ നിഗമനം. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചശേഷമേ മരണകാരണം അന്തിമമായി സ്ഥിരീകരിക്കാനാവൂ. ശരീരത്തിൽ കണ്ടെത്തിയ മറ്റു രാസവസ്തുക്കൾ മരുന്നുകൾ കൂടുതലായി ഉപയോഗിച്ചതു മൂലമാകാമെന്നാണ് അനുമാനം. വ്യാജമദ്യത്തിൽ കാണുന്ന മീഥൈൽ ആൽക്കഹോളി( മെഥനോൾ)ന്റെ അംശം
ചാലക്കുടി: കലഭാവൻ മണിയുടെ മരണം സംബന്ധിച്ചു വലിയ ദുരൂഹതവേണ്ടെന്നാണ് പൊലീസ് നിഗമനം. അതീവ ഗുരുതരമായ കരൾ രോഗിയായിരുന്നു മണി. മദ്യം കഴിക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ നിർദ്ദേശം മറികടന്ന് മദ്യപിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ മണിയുടെ ആന്തരികാവയവ പരിശോധനാഫലം വന്നാൽ മാത്രമേ ഇത് സ്ഥിരീകരിക്കാൻ കഴിയൂ.
മണിക്കു ഗുരുതര കരൾരോഗമായിരുന്നെന്നും വിഷം ഉള്ളിൽ ചെന്നതല്ല മരണകാരണമെന്നും പോസ്റ്റ്‌മോർട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോർട്ട്. തുടർച്ചയായ മദ്യപാനം കൊണ്ട് ഉണ്ടായേക്കാവുന്ന തരത്തിൽ കരളിന്റെ പ്രവർത്തനം പൂർണമായി തകരാറിലായിരുന്നു. മരണത്തിനിടയാക്കുന്നവിധം ശരീരത്തിൽ വിഷാംശം ഉണ്ടായിരുന്നില്ലെന്നാണു പോസ്റ്റ്‌മോർട്ടത്തിലെ നിഗമനം. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചശേഷമേ മരണകാരണം അന്തിമമായി സ്ഥിരീകരിക്കാനാവൂ. ശരീരത്തിൽ കണ്ടെത്തിയ മറ്റു രാസവസ്തുക്കൾ മരുന്നുകൾ കൂടുതലായി ഉപയോഗിച്ചതു മൂലമാകാമെന്നാണ് അനുമാനം.
വ്യാജമദ്യത്തിൽ കാണുന്ന മീഥൈൽ ആൽക്കഹോളി( മെഥനോൾ)ന്റെ അംശം മണിയുടെ ശരീരത്തിലുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിച്ച കൊച്ചിയിലെ ആശുപത്രിയിലെ ഡോക്ടർമാർ വെളിപ്പെടുത്തിയതിനേത്തുടർന്നാണ് മരണത്തിൽ ദുരൂഹതയേറുകയയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയക്കുകയും ചെയ്തത്. ചാലക്കുടി പൊലീസ് അസ്വാഭാവികമരണത്തിന് കേസുമെടുത്തിരുന്നു. ഈ സാഹചര്യത്തിൽ സംഭവസമയത്ത് വാറ്റുചാരായം ഉപയോഗിച്ചിരുന്നുവോ എന്നും പരിശോധിക്കുന്നുണ്ട്. സ്ഥലം സീൽ ചെയ്തു സന്ദർശകരെ വിലക്കി. ഔട്ട് ഹൗസ് ജീവനക്കാരനെയും ചോദ്യംചെയ്തു. എന്നാൽ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
മണിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്നത് ഡിവൈഎസ്‌പി കെ.എസ്. സുദർശന്റെ നേതൃത്വത്തിലെ പ്രത്യേക സംഘമാണ്. അദ്ദേഹത്തെ കൂടാതെ സിഐ ക്രിസ്പിൻ സാം, എസ്‌ഐമാരായ റെനീഷ്, മുഹമ്മദ് റാഫി, സീനിയർ സിപിഒ പി.സി. സുനിൽ, വി.ജി. സ്റ്റീഫൻ, സി.എ. ജോബ്, പി.പി. ജയകൃഷ്ണൻ, പി.പി. ഷെറിൻ എന്നിവരടക്കം 12 പേരടങ്ങിയ സംഘമാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സ്ഥലത്തെത്തി അന്വേഷണത്തെ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകി. പിഴവുകളില്ലാതെ അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. അന്വേഷണം അതിവേഗവും കുറ്റമറ്റതുമാക്കാനാണു ശ്രമം. സയന്റിഫിക് അസിസ്റ്റന്റും ഡോഗ് സ്‌ക്വാഡും ചാലക്കുടി പുഴയോരത്തെ മണിയുടെ സ്ഥലത്തു പരിശോധന നടത്തി. അന്വേഷണത്തിന് എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താനാണ് പൊലീസിന്റെ ശ്രമം.
സംസ്ഥാന പൊലീസ് മേധാവി നേരിട്ട് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. വെള്ളിയാഴ്ച രാത്രി വൈകും വരെ മണിയും സുഹൃത്തുക്കളും പാഡി എന്നറിയപ്പെടുന്ന ഔട്ട് ഹൗസിൽ ഉണ്ടായിരുന്നു. നാലു പേരാണ് അവസാനം വരെ മണിയുടെ കൂടെയുണ്ടായിരുന്നത്. ഇവരെയും മണിയെ അവസാനം പരിശോധിച്ച ഡോക്ടറെയുമാണു പൊലീസ് ചോദ്യം ചെയ്തത്. ശാരീരിക അസ്വസ്ഥതയെത്തുടർന്നു ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ടീം എത്തി മണിയെ പരിശോധിച്ചിരുന്നു. ഇവരുടെ നിർദേശപ്രകാരമാണ് ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയിലേക്കു പോകുന്നതിനു മുൻപായി കുളിക്കാൻ കയറിയപ്പോൾ മണി ഛർദിച്ചു. കുളി കഴിഞ്ഞ് വേഷം മാറി നെറ്റിയിൽ കളഭം തൊട്ടാണ് കൊച്ചിയിലെ ആശുപത്രിയിലേക്കു പോയത്.
ഏത് പദാർഥത്തിലൂടെയാണ് മീഥെയിൻ ആൽക്കഹോൾ മണിയുടെ ശരീരത്തിൽ കലർന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്തിയാലാണ് അന്വേഷണം മുന്നോട്ടു പോകുക. മീഥെയിൻ ആൽക്കഹോൾ കലർന്നതെന്ന സംശയത്തെ തുടർന്ന് മണി കഴിച്ചത് വ്യാജമദ്യമാണെന്നും സംശയം ഉയർന്നിട്ടുണ്ട്. മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. പി.എ. ഷീജുവിന്റെ നേതൃത്വത്തിൽ അഞ്ച് പേരടങ്ങുന്ന ഡോക്ടർമാർ രണ്ട് മണിക്കൂർ സമയമെടുത്താണ് ഇന്നലെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തീകരിച്ചത്. ഡോ. ഷെയ്ഖ് സക്കീർ ഹുസൈൻ, ഡോ. രോഹിത്, ഡോ. ബാല വെങ്കിട പെരുമാൾ, ഡോ. ആന്റണി എന്നീ ഫോറൻസിക് വിദഗ്ദ്ധരാണ് പോസ്റ്റ്‌മോർട്ട നടപടികൾക്ക് സഹായികളായത്.
മണിയുടെ ശരീരത്തിൽ വിഷാംശം കണ്ടതിനെ തുടർന്ന് സിനിമാ നടൻ ഇടുക്കി ജാഫറുൾപ്പടെയുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ജാഫറും, മിമിക്രി താരം സാബുവുമുൾപ്പടെയുള്ള സുഹൃത്തുക്കളാണ് വെള്ളിയാഴ്‌ച്ച മണിയുടെ പാഡി ഗസ്റ്റഹൗസിലുണ്ടായിരുന്നത്. മണിയെ കണ്ടിരുന്നുവെന്ന് ജാഫർ സമ്മതിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഏഴുമണി മുതൽ 11 മണിവരെ താൻ കലാഭവൻ മണിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ജാഫർ ഇടുക്കി മൊഴി നൽകി. സിനിമാ ഷൂട്ടിന്റെ ഭാഗമായാണ് ചാലക്കുടിയിലെത്തുന്നത്. അവിടെ സിദ്ധാർഥ് ഹോട്ടലിലായിരുന്നു താമസം. ചാലക്കുടിയിലെത്തുമ്പോൾ മണി അവിടെയുണ്ടെങ്കിൽ കാണാതെ പോകുന്ന പതിവില്ല. ചാലക്കുടി കൊടകരപള്ളിയിലായിരുന്നു ഷൂട്ട്. പക്ഷേ വെള്ളിയാഴ്‌ച്ച ഷൂട്ടുണ്ടായിരുന്നില്ല. മണി കുറച്ചു ദിവസങ്ങൾക്ക് മുൻപ് എന്നെ വിളിച്ചിരുന്നു. മണിയെ കാണാൻ പോകാമെന്നു കരുതി മണിയുടെ മാനേജറെ വിളിച്ചു. അതിനിടയിൽ പോത്തുസുരൈ എന്ന സിനിമയുടെ കഥപറയാൻ രണ്ടുപേരെത്തി. അവരെ കൂട്ടി പാഡിയിലെത്തി. കണ്ടപ്പോഴേ എത്രകാലമായി കണ്ടിട്ട് എന്നു പറഞ്ഞ് കെട്ടിപ്പിടിച്ചായിരുന്നു സ്വീകരണം.
ഇതിനിടെ കഥകേട്ട് അവർ മടങ്ങി. ഇതിനിടയിൽ സാബുവുമെത്തി. അതോടെ തമാശയുടെ മാലപ്പടക്കങ്ങൾ പൊട്ടി. മണിയും, സാബുവും തമാശകൾ പറഞ്ഞും, പാട്ടുകളുമൊക്കെയായി ഇരുന്നു. ഇതിനിടെ എന്റെ വണ്ടി വിറ്റതിന്റെ പണം നൽകാൻ ഞാൻ പറഞ്ഞതനുസരിച്ച് രണ്ടുപേർ അവിടെ വന്നു. ഒരു സിനിമാസെറ്റിൽ വച്ച് മണികൂടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞാൻ വാങ്ങിയ വണ്ടിയാണിത്. പണം നൽകിയ ഉടൻ അവർ മടങ്ങി. പിന്നീട് സാബുവിന് എറണാകുളത്തിനു പോകേണ്ടി വന്നു. മണി തന്നെ തന്റെ വണ്ടിയിൽ ഡ്രൈവറെ വിളിച്ച് സാബുവിനെ പറഞ്ഞു വിട്ടു. 11 മണിക്കുശേഷമാണ് ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങിയത്. എല്ലാവരും യാത്ര പറഞ്ഞിറങ്ങിയശേഷം ഒന്നുകൂടി പറഞ്ഞിട്ടുവരാമെന്ന് പറഞ്ഞ് ഞാൻ മുറിയിലേക്കെത്തി. അപ്പോഴേക്കും. മണി കിടന്നിരുന്നു. ഞാൻ പോകട്ടെ എന്നു പറഞ്ഞപ്പോൾ, പോയി കിടന്ന് ഉറങ്ങ് നാളെ ഷൂട്ടുള്ളതല്ലേ എന്നു പറഞ്ഞ് കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ നൽകി. പിറ്റേദിവസമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് പറഞ്ഞു വിളിവരുന്നത്. അന്നു മടങ്ങുമ്പോൾ കരുതിയിരുന്നില്ല അത് അവസാനത്തെ കൂടിക്കാഴ്‌ച്ചയാണെന്ന്-ജാഫർ പറയുന്നു.
പിറ്റേന്നാണ് മണി ആശുപത്രിയിലായെന്ന് അറിയുന്നത്. മണിയെ ആരും അപായപ്പെടുത്തുമെന്ന് താൻ വിശ്വസിക്കുന്നില്ല. ജീവനൊടുക്കുന്നത് മണിക്ക് ചിന്തിക്കാനാകില്ല. വിഷം ഉള്ളിൽ ചെന്നുവെന്ന വാർത്ത വാസ്തവമെങ്കിൽ സത്യം പുറത്തുവരണമെന്നും ജാഫർ ഇടുക്കി പറഞ്ഞു.