- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷകർക്കെതിരെ വീണ്ടും ബിജെപി എംഎൽഎ; കർഷകർ രാജ്യമെങ്ങും പക്ഷിപ്പനി പടർത്താൻ കാരണമാകുമെന്ന് മദൻ ദിലാവർ; സമരക്കാർ കോഴി ബിരിയാണി കഴിക്കുന്നതു മൂലം പക്ഷിപ്പനി വ്യാപിക്കുമെന്നും എംഎൽഎ
ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധം നടത്തുന്ന കർഷകർ രാജ്യമെങ്ങും പക്ഷിപ്പനി പടർ ത്താൻ കാരണമാകുമെന്ന് ബിജെപി എംഎൽഎ മദൻ ദിലാവർ.സമരക്കാർ കോഴി ബിരിയാണി കഴിക്കുന്നതു മൂലം പക്ഷിപ്പനി വ്യാപിക്കുമെന്നാണ് രാജസ്ഥാനിൽനിന്നുള്ള ബിജെപി എം.എൽ. എയുടെ പ്രസ്താവന.ഇദ്ദേഹം ഇത്തരം പ്രസ്താവന നടത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതി ഷേധിക്കുന്ന കർഷകരെ ദിലാവർ വീഡിയോയിൽ രൂക്ഷമായി വിമർശിക്കുന്നു. പ്രതിഷേധക്കാ ർക്ക് രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ഒരു ചിന്തയുമില്ല. കർഷകരെ സംബന്ധിച്ചിട ത്തോളം സമരം വെറും വിനോദയാത്രമാത്രമാണെന്നും അദ്ദേഹം പറയുന്നു.
അവർ കോഴിബിരിയാണി ആസ്വദിക്കുകയും ഉണങ്ങിയ പഴങ്ങൾ കഴിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും അവർ ആസ്വദിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് വേഷം മാറുന്നു. അവർക്കിട യിൽ നിരവധി തീവ്രവാദികളുണ്ട്, കള്ളന്മാരും കൊള്ളക്കാരുമുണ്ട്. അവർ കർഷകരുടെ ശത്രു ക്കളാണ്. അപേക്ഷിച്ചിട്ടായാലും ബലംപ്രയോഗിച്ചായും എത്രയും വേഗം അവരെ നീക്കംചെയ്തി ല്ലെങ്കിൽ രാജ്യം പക്ഷിപ്പനിയുടെ ഭീതിയിലാവും, മദൻ ദിലാവർ പറഞ്ഞു.
കേന്ദ്രസർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ ഒന്നര മാസത്തോളമാ യി കർഷകർ പ്രക്ഷോഭത്തിലാണ്.പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സം സ്ഥാനങ്ങളിൽനിന്നുള്ളവരാണ് സമരം ചെയ്യുന്നത്. കേന്ദ്രസർക്കാരുമായി എട്ട് തവണ കർഷ കർ ചർച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.
ഡൽഹിയിലെ കൊടും തണുപ്പിലും മഴയിലും തെരുവിൽ സമരം ചെയ്യുന്ന കർഷകർക്ക് സന്നദ്ധ സംഘടനകളും പ്രവർത്തകരുമാണ് ഭക്ഷണവും വെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കിനൽ കുന്നത്. ചില കർഷകർ ഭക്ഷണ സാധനങ്ങൾ സ്വന്തം നാട്ടിൽനിന്ന് എത്തിക്കുകയും ചെയ്യുന്നു ണ്ട്. എന്നാൽ കർഷർ ബിരിയാണിയുണ്ടാക്കി കഴിക്കുകയാണെന്നും ആഘോഷിക്കുകയാണെ ന്നും ആരോപിക്കുന്ന ചില വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സമരം ചെയ്യുന്നത് ഖലിസ്ഥാൻ തീവ്രവാദികളാണെന്നും ചിലർ ആരോപിച്ചിരുന്നു.