- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിയാനയിലെ പൊലീസ് അതിക്രമം; പരിക്കേറ്റ കർഷകൻ മരിച്ചു; സംഘർഷത്തിന് പിന്നാലെ സമരം കടുപ്പിക്കാനൊരുങ്ങി കർഷകർ
കർണാൽ: ഹരിയാനയിലെ കർണാലിൽ പൊലീസ് നടപടിക്കിടെ പരിക്കേറ്റ കർഷകൻ മരിച്ചു. കർണാൽ സ്വദേശി സുശൂൽ കാജലാണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. പിന്നാലെ തുടർസമരപരിപാടികൾ ചർച്ച ചെയ്യാൻ ഹരിയാനിൽ കർഷകർ മഹാപഞ്ചായത്ത് വിളിച്ചു ചേർത്തിട്ടിട്ടുണ്ട്.
മുഖ്യമന്ത്രി മനോഹാർ ലാൽ ഘട്ടറിന്റെ നേതൃത്വത്തിൽ ചേർന്ന ബിജെപി യോഗത്തിൽ പ്രതിഷേധവുമായി എത്തിയ കർഷകർക്ക് നേരെ പൊലീസ് ക്രൂരമായി ലാത്തിച്ചാർജ് നടത്തിയിരുന്നു. പൊലീസ് അതിക്രമത്തിൽ നിരവധി കർഷകർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.തുടർന്ന് കർഷകർ ദേശീയ പാതകൾ ബ്ലോക്ക് ചെയ്തിരുന്നു.
കർണാലിലെ ബസ്താര ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഘർഷം നടന്നത്. വരുന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബിജെപി യോഗം ചേർന്നത്. പ്രതിഷേധവുമായി എത്തുന്ന കർകരുടെ തലയടിച്ചു പൊട്ടിക്കാൻ പൊലീസിന് നിർദ്ദേശം നൽകുന്ന സബ് കലക്ടറുടെ വീഡിയോ പുറത്തുവന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ