- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണു തുറക്കാത്ത സർക്കാറുകൾക്ക് മുമ്പിൽ മനുഷ്യവിസർജ്യം കഴിച്ച് കർഷകരുടെ ദയനീയ സമരം; തലയോട്ടികൾ കഴുത്തിലിട്ട് നടത്തിയ സമരത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് തമിഴ്നാട്ടിലെ കർഷകർ; കാവേരിയിൽ നിന്നുള്ള വെള്ളം ലഭിക്കണമെന്നും കർഷകർ
ന്യൂഡൽഹി: വരൾച്ചാ ദുരിതാശ്വാസം, കാവേരി നദീജലപ്രശ്നം തുടങ്ങിയ ആവശ്യങ്ങളുമായി ഡൽഹിയിലെ ജന്ദർമന്ദറിൽ സമരം ചെയ്യുന്ന തമിഴ്‌നാട് കർഷകർ സമരരീതി കൂടുതൽ കടുപ്പിക്കുന്നു. സമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാറുകൾക്ക് എതിരായി നിലപാട് ഏത് സമരമാർഗ്ഗവും സ്വീകരിക്കാൻ ഒരുങ്ങുകയാണ് കർഷകർ. കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടലിനു വേണ്ടി മനുഷ്യവിസർജ്ജ്യം കഴിച്ചുള്ള സമരരീതിയാണ് ഇത്തവണ കർഷകർ കൈക്കൊണ്ടത്. കടത്തിൽ മുങ്ങി ആത്മഹത്യ ചെയ്തവരുടേതെന്ന് അവകാശപ്പെട്ട തലയോട്ടികൾ കഴുത്തിലിട്ട് നടത്തിയ സമരവും വേണ്ടത്ര ഫലം കാണാതെ വന്നപ്പോഴാണ് കേട്ടാൽ അറക്കുന്ന സമരത്തിലേക്ക് കടക്കേണ്ടി വന്നതെന്ന് കർഷക നേതാക്കൾ പറയുന്നു. ഇനിയും സർക്കാർ കനിഞ്ഞില്ലെങ്കിൽ അടുത്ത തവണ മനുഷ്യമാസം കഴിച്ച് പ്രതിഷേധിക്കുമെന്നും അവർ അറിയിച്ചു. നേതാവ് അയ്യക്കണ്ണ് ഉൾപ്പെടെ 10പേരാണ് തങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാൻ വിചിത്രമായ സമരപരിപാടികളുമായി മുന്നോട്ടു പോവുന്നത്. ഇതേകുറിച്ച് ആലോചിച്ചപ്പോൾ തന്നെ ആദ്യം ഛർദ്ദിക്കാനാണ് തോന്നിയതെന്
ന്യൂഡൽഹി: വരൾച്ചാ ദുരിതാശ്വാസം, കാവേരി നദീജലപ്രശ്നം തുടങ്ങിയ ആവശ്യങ്ങളുമായി ഡൽഹിയിലെ ജന്ദർമന്ദറിൽ സമരം ചെയ്യുന്ന തമിഴ്‌നാട് കർഷകർ സമരരീതി കൂടുതൽ കടുപ്പിക്കുന്നു. സമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാറുകൾക്ക് എതിരായി നിലപാട് ഏത് സമരമാർഗ്ഗവും സ്വീകരിക്കാൻ ഒരുങ്ങുകയാണ് കർഷകർ.
കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടലിനു വേണ്ടി മനുഷ്യവിസർജ്ജ്യം കഴിച്ചുള്ള സമരരീതിയാണ് ഇത്തവണ കർഷകർ കൈക്കൊണ്ടത്. കടത്തിൽ മുങ്ങി ആത്മഹത്യ ചെയ്തവരുടേതെന്ന് അവകാശപ്പെട്ട തലയോട്ടികൾ കഴുത്തിലിട്ട് നടത്തിയ സമരവും വേണ്ടത്ര ഫലം കാണാതെ വന്നപ്പോഴാണ് കേട്ടാൽ അറക്കുന്ന സമരത്തിലേക്ക് കടക്കേണ്ടി വന്നതെന്ന് കർഷക നേതാക്കൾ പറയുന്നു.
ഇനിയും സർക്കാർ കനിഞ്ഞില്ലെങ്കിൽ അടുത്ത തവണ മനുഷ്യമാസം കഴിച്ച് പ്രതിഷേധിക്കുമെന്നും അവർ അറിയിച്ചു. നേതാവ് അയ്യക്കണ്ണ് ഉൾപ്പെടെ 10പേരാണ് തങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാൻ വിചിത്രമായ സമരപരിപാടികളുമായി മുന്നോട്ടു പോവുന്നത്. ഇതേകുറിച്ച് ആലോചിച്ചപ്പോൾ തന്നെ ആദ്യം ഛർദ്ദിക്കാനാണ് തോന്നിയതെന്ന് സമരത്തിൽ പങ്കെടുത്ത പളനിച്ചാമി പറയുന്നു.
എല്ലാവരും അവരവരുടെ വിസർജ്ജ്യം പ്ലാസ്റ്റിക് കവറുകളിൽ ശേഖരിച്ച ശേഷമാണ് സമരത്തിനെത്തിയത്.
'പുനപ്പരിശോധിച്ച വരൾച്ച ദുരിതാശ്വാസ പാക്കേജുകൾ അനുവദിക്കുക, കടങ്ങൾ എഴുതിത്ത്തള്ളുക, കാലാവസ്ഥ വ്യത്യാനം മൂലം നശിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കാതെ സ്വന്തം വിസർജ്ജ്യം കഴിക്കേണ്ടുന്ന ദുരവസ്ഥയിലേക്ക് തങ്ങളെ തള്ളിവിട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ'-അയ്യക്കണ്ണ് കുറ്റപ്പെടുത്തുന്നു.