- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്ന് ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത് എത്രയോ നന്നായിപ്പോയി'! സച്ചിന് നേരിടേണ്ടി വരുന്നത് ട്രോൾ മഴ; സമരം നടത്തുന്നവർ തീവ്രവാദികൾ എന്ന കങ്കണയുടെ പ്രതികരണവും അതിരു കടന്നു; പോപ് ഗായിക റിഹാന തുടങ്ങിയ ചർച്ചയിൽ പ്രതികരണങ്ങൾ തുടരുന്നു; കർഷക സമരത്തിന് അന്താരാഷ്ട്ര പിന്തുണ കൂടുമ്പോൾ
ന്യൂഡൽഹി: ഡൽഹിയിലെ കർഷക സമരത്തിന് അന്തർദേശീയ പിന്തുണ വർധിക്കുന്നു. സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ലോക ശ്രദ്ധ കർഷക സമരത്തിലേക്ക് തിരിയുന്നത്. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് അന്തർദേശീയ രംഗത്തെ നിരവധി പ്രമുഖർ രംഗത്തെത്തുകയാണ്. ബ്രിട്ടണിലെ നടി മിയാ ഖലീഫയും പിന്തുണയുമായി എത്തി.
'നമ്മൾ എന്തുകൊണ്ടാണ് ഇതേക്കുറിച്ചു സംസാരിക്കാത്തത്?' കർഷക പ്രക്ഷോഭവേദികളിൽ ഇന്റർനെറ്റ് റദ്ദാക്കിയ വാർത്ത ട്വിറ്ററിൽ പങ്കുവച്ച് പോപ്പ് ഗായിക റിയാന ഉന്നയിച്ച ചോദ്യം വൈറലായി. പിന്നെ പലരും ഇതിനെ പന്തുണച്ച് രംഗത്ത് എത്തി. എന്നാൽ റിയാനയെ വിഡ്ഢിയെന്നു വിശേഷിപ്പിച്ച ബോളിവുഡ് നടി കങ്കണ റനൗട്ട്, പ്രക്ഷോഭം നടത്തുന്നവർ കർഷകരല്ലെന്നും ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന ഭീകരരാണെന്നും കുറ്റപ്പെടുത്തി. പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും കേന്ദ്ര സർക്കാരിനെ പരോക്ഷമായി പിന്തുണച്ച് രംഗത്ത് എത്തി. അപ്പോഴും വിദേശത്തെ പ്രമുഖർ കർഷക സമരത്തെ അനുകൂലിച്ച് രംഗത്ത് എത്തുകയാണ്.
കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ചയാണ് റിഹാന ട്വീറ്റ് ചെയ്തത്. കർഷക റാലിയിൽ പൊലീസുമായി സംഘർഷം ഉണ്ടായതിനെത്തുടർന്ന് ന്യൂഡൽഹിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചതിനെക്കുറിച്ച് സിഎൻഎൻ തയ്യാറാക്കിയ വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്. സമരം നടക്കുന്ന മേഖലയിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും കോൺക്രീറ്റ് ബാരിക്കേഡുകളും ഇരുമ്പാണികളുമെല്ലാം നിരത്തി കർഷക സമരത്തെ നേരിടാൻ സർക്കാർ നീക്കം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് കർഷകർക്ക് പിന്തുണ ട്വിറ്ററിൽ കൂടുന്നത്.
ബുധനാഴ്ച പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെയും കർഷകരെ പിന്തുണച്ച് രംഗത്തെത്തി. 'ഇന്ത്യയിലെ കർഷക പ്രതിഷേധത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു' എന്ന് ഗ്രെറ്റ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഇന്റർനെറ്റ് വിച്ഛേദിച്ചതിനെക്കുറിച്ചുള്ള സിഎൻഎൻ വാർത്ത പങ്കുവെച്ചുകൊണ്ടുതന്നെയായിരുന്നു ഗ്രെറ്റയുടെയും ട്വീറ്റ്. ബിട്ടീഷ് എംപി ക്ലൗഡിയ വെബ്ബെയും കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാഷ്ട്രീയനേതൃത്വം ഇല്ലാത്ത കാലത്ത് ജനങ്ങൾ മുന്നോട്ട് വരുന്നതിൽ സന്തോഷമുണ്ടെന്ന് അവർ ട്വീറ്റിൽ പറയുന്നു. റിഹാനയുടെ ട്വീറ്റിന് നന്ദിയും അവർ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള വാർത്തകൾ കുഴപ്പംപിടിച്ചതാണെന്ന് അമേരിക്കയിലെ പാർലമെന്റ് അംഗമായ ജിം കോസ്റ്റ ട്വീറ്റ് ചെയ്തു. സമാധാനപരമായ സമരത്തിനുള്ള അവകാശം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവർത്തകയുമായ മീന ഹാരിസും കർഷക സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ സംവിധാനം ആക്രമിക്കപ്പെട്ടത് ഒരു മാസം മുൻപാണെങ്കിൽ, ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ് എന്നത് യാദൃശ്ചികമല്ല. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കർഷക സമരക്കാർക്കെതിരെ നടക്കുന്ന സൈനികാതിക്രമങ്ങൾക്കെതിരെയും ഇന്റർനെറ്റ് വിച്ഛേദിക്കലിനെതിരെയും എല്ലാവരും ശക്തമായി പ്രതികരിക്കണം, അവർ കുറിച്ചു. ലബനീസ്-അമേരിക്കൻ മോഡൽ മിയാ ഖലീഫയും സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. ഡൽഹിയിലെ കർഷക സമരക്കാർക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പാർലമെന്റിൽ ഒരു നിവേദനവും സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
പിന്നാലെ ഇന്ത്യയിലെ സിനിമാ-കായിക രംഗത്തുള്ള നിരവധി പ്രമുഖർ കേന്ദ്ര സർക്കാരിന് പരോക്ഷ പിന്തുണയുമായി സോഷ്യൽ മീഡിയയിൽ എത്തി. ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ളവർ പ്രതികരിച്ചു. ഇന്ത്യയുടെ പരമാധികാരത്തിന്റെ കാര്യത്തിൽ ഒരു വെട്ടുവീഴ്ചയും സാധ്യമല്ല. പുറത്ത് നിന്നുള്ളവർക്ക് കാഴ്ചക്കാരാവാം. എന്നാൽ അതിൽ പങ്കാളികളാകാനാവില്ല. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയുടെ തീരുമാനങ്ങൾ ഇന്ത്യക്കാരുടേതാണ്. ഒരുമിച്ച് ഒരു ജനതയായി തുടരാം എന്നാണ് സച്ചിന്റെ ട്വീറ്റ്. #കിറശമഠീഴലവേലൃ, #കിറശമഅഴമശിേെജൃീുമഴമിറമ എന്നീ ഹാഷ് ടാഗുകളും സച്ചിൻ ഉപയോഗിച്ചിട്ടുണ്ട്
പിന്നാലെ കർഷക സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ബിജെപി സർക്കാരിനൊപ്പമാണ് സച്ചിൻ എന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് സച്ചിൻ ടെണ്ടുൽക്കർക്കെതിരെ ഉയരുന്നത്. സച്ചിന്റെ ഫേസ്‌ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാലയും തുടങ്ങിയിട്ടുണ്ട്. കായിക രംഗത്ത് നിന്ന് വിരാട് കോലി, രോഹിത് ശർമ, സുരേഷ് റെയ്ന, രവി ശാസ്ത്രി, ശിഖർ ധവാൻ, അനിൽ കുബ്ലൈ അടക്കമുള്ളവരും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് കർഷകരുടെ വിഷയമെന്നും അതിൽ വിദേശികൾ ഇടപെടേണ്ടതില്ല എന്നുമാണ് സെലിബ്രിറ്റികൾ അഭിപ്രായപ്പെടുന്നത്.
ബോളിവുഡ് സിനിമാ രംഗത്ത് നിന്നും കങ്കണ റണൗത്ത്, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കരൺ ജോഹർ, സുനിൽ ഷെട്ടി അടക്കമുള്ളവരാണ് രിഹാനയുടെ പ്രതികരണത്തിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്. സമരം ചെയ്യുന്നവർ കർഷകർ അല്ലെന്നും തീവ്രവാദികൾ ആണെന്നുമാണ് കങ്കണ റണൗത്തിന്റെ പ്രതികരണവും ചർച്ചകൾക്ക് വഴിവയ്ക്കുന്നുണ്ട്. 'അന്ന് ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത് എത്രയോ നന്നായിപ്പോയി' സച്ചിന്റെ ട്വീറ്റിന് താഴെ വിമർശനവുമായി ആരാധകരും സജീവമാണ്.
രാജ്യത്തെ കർഷക പ്രക്ഷോഭത്തിന് ആഗോള തലത്തിൽ ലഭിക്കുന്ന പിന്തുണയെ എതിർത്ത് അഭിപ്രായ പ്രകടനം നടത്തിയ സച്ചിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്. കർഷക സമരത്തെ കുറിച്ച് നേരിട്ട് പരാമർശിക്കാതെയായിരുന്നു സച്ചിന്റെ ട്വീറ്റ്. എന്നിരുന്നാലും കർഷക സമരവുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ റിഹാന ഉൾപ്പെടെയുള്ള സെലിബ്രിറ്റികളുടെ പിന്തുണ ലഭിക്കുന്നതിനിടെയായിരുന്നു സച്ചിന്റെ ട്വീറ്റ്. ഇതിനെത്തുടർന്ന് ആരാധകർ സച്ചിന്റെ ട്വീറ്റിന് മറുപടിയായി പല തരത്തിലുള്ള കമന്റുകളാണ് ആരാധകർ പാസ്സാക്കുന്നത്.
'അന്ന് ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത് എത്രയോ നന്നായിപ്പോയി' സച്ചിന്റെ ട്വീറ്റിന് താഴെ വിമർശനവുമായി ആരാധകർ'അന്ന് ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത് എത്രയോ നന്നായിപ്പോയി' സച്ചിന്റെ ട്വീറ്റിന് താഴെ വിമർശനവുമായി ആരാധകർ. അതിൽ ഒന്നിങ്ങനെയായിരുന്നു, പണ്ട് രാഹുൽ ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത് എത്രയോ നന്നായിപ്പോയി. 2004ഇൽ പാക്കിസ്ഥാനെതിരെ മുൾട്ടാൻ ടെസ്റ്റിൽ സച്ചിൻ തെണ്ടുൽക്കർ 194 റൺസ് നേടിനിൽക്കേ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത സംഭവം സൂചിപ്പിച്ചായിരുന്നു ആരാധകന്റെ കമന്റ്.
അന്ന് സച്ചിൻ ഇരട്ട സെഞ്ച്വറി നേടുന്നതിന് മുമ്പ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത ദ്രാവിഡിന്റെ തീരുമാനം വളരെയധികം വിവാദമായിരുന്നു. പിന്നീട് സച്ചിൻ തന്റെ ആത്മകഥയായ 'പ്ലേയിങ് ഇറ്റ് മൈ വേയ്'ൽ ഇക്കാര്യം പരാമർശിച്ചിരുന്നു
മറുനാടന് മലയാളി ബ്യൂറോ