- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒടുവിൽ അമരീന്ദർ ഇടപെട്ടു; ട്രെയിൻ തടയൽ സമരം പിൻവലിച്ച് പഞ്ചാബിലെ കർഷകർ, താൽക്കാലികം
ചണ്ഡീഗണ്ഡ്: കർഷക ബില്ലിൽ കേന്ദ്രസർക്കാരിനെതിരെ നടക്കുന്ന സമരത്തിൽ അയഞ്ഞ് കർഷകർ. ട്രെയിൻ തടയൽ സമയം പിൻവലിച്ചു. തിങ്കളാഴ്‌ച്ച രാത്രി മുതൽ ട്രെയിനുകൾക്ക് പോകാൻ അനുമതി നൽകും. മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു തീരുമാനം.
എന്നാൽ 15 ദിവസത്തെ സാവകാശം മാത്രമാണ് കർഷകർ നൽകിയത്. ഈ സമയത്തിനുള്ളിൽ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് കർഷക സംഘടനയായ പഞ്ചാബ് കിസാൻ യൂണിയൻ വ്യക്തമാക്കി.
പിന്നാലെ വെകർഷകരുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പഞ്ചാബിലേക്കുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു.
മാസങ്ങളായി തുടരുന്ന ട്രെയിൻ തടയൽ സംസ്ഥാനത്തെ സാമ്പത്തിക ഭദ്രതയെ കാര്യമായി ബാധിച്ചിരുന്നു. പിടിഐ റിപ്പോർട്ട് പ്രകാരം 22000 കോടിയുടെ നഷ്ടമാണ് സംസ്ഥാനം നേരിട്ടത്. ഇതിന് പുറമേ റെയിൽവേക്ക് 1200 കോടിയുടെ നഷ്ടവും സംഭവിച്ചു.
എന്നാൽ പുതുക്കിയ കാർഷിക നിയമം പിൻവലിച്ചാൽ മാത്രമെ സമരം അവസാനിപ്പിക്കൂവെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു കർഷകർ, പിന്നാലെയാണ് അമരീന്ദർ സിംഗുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. കർഷക സംഘടനകളുടേയും പ്രതിപക്ഷത്തിന്റേയും എതിർപ്പ് മറികടന്നായിരുന്നു കാർഷിക ഭേദഗതി ബില്ല് പാസാക്കിയത്. പിന്നാലെ വലിയ പ്രക്ഷോഭത്തിനായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്.