- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടു ലക്ഷം പേരുമായി ഡൽഹിയിലേക്ക് മാർച്ച് നടത്തും; പാർലമെന്റ് സമിതി സ്ഥാനങ്ങൾ രാജിവച്ചു; മുന്നണി വിടുമെന്ന് ഘടകകക്ഷി; കേന്ദ്രം വീണ്ടും സമ്മർദ്ദത്തിൽ
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്ക് എതിരെയുള്ള കർഷക പ്രക്ഷോഭം ശക്തമായി തുടരുമ്പോൾ ബിജെപിയെ പ്രതിരോധത്തിലാക്കി ഒരു ഘടക കക്ഷി കൂടി രംഗത്ത്. രാജസ്ഥാനിൽ നിന്നുള്ള ഹനുമാൻ ബെനിവാലിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയാണ് ബിജെപിക്ക് എതിരെ പരസ്യമായി രംഗത്തെത്തിയത്.
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ബെനിവാൽ, മൂന്ന് പാർലമെന്റ് സമിതികളിൽ നിന്ന് രാജിവച്ചു. കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിസംബർ 26ന് രാജസ്ഥാനിൽ നിന്ന് കർഷകരും യുവാക്കളുമടങ്ങിയ രണ്ടുലക്ഷം പോരെ പങ്കെടുപ്പിച്ച് ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എൻഡിഎയിൽ തുടരുന്ന കാര്യത്തിലും അന്നേദിവസം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിൽ മൂന്ന് എംഎൽഎമാരാണ് ആർഎൽപിക്കുള്ളത്.
അതേസമയം, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി കൂടിക്കാഴ്ച നടത്തി. കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഹയിനായിലും എൻഡിഎ ഘടകക്ഷികൾക്കിടയിൽ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്.