- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടിണികിടന്ന് സമരംചെയ്ത് സ്വന്തമാക്കിയ ഭൂമിക്കരികിലെ തരിശുപാടത്ത് വിതച്ച കുഞ്ഞൂഞ്ഞ് ചതിച്ചില്ല; പച്ചിലയും ചാണകവും വളമാക്കി കൃഷിയിറക്കി റോയിയും ബാബുവും കൊയ്തത് നൂറുമേനി; നേര്യമംഗലം ട്രൈബൽ കോളനിയിൽ നിന്ന് ഒരു വിജയഗാഥ
കോതമംഗലം: നേര്യമംഗലം ട്രൈബൽ സെറ്റിൽമെന്റ് കോളനിയിലെ ആദ്യ നെൽകൃഷിയിൽ നൂറുമേനി വിളവ്. പട്ടിണികിടന്ന് സമരം ചെയ്ത് സ്വന്തമാക്കിയ ഭൂമിക്കരികിൽ കിടന്ന തരിശുപാടത്ത് കോളനിവാസികളായ കാട്ടിപ്പറമ്പിൽ റോയി, ആരോലിൽ ബാബു എന്നിവർ ചേർന്ന് നടത്തിയ നെൽകൃഷിയിലാണ് മികച്ചവിളവ് ലഭ്യമായിരിക്കുന്നത്. ഇന്ന് പുലർച്ചെയായിരുന്നു വിളവെടുപ്പ്. 110 ദിവസം കൊണ്ട് പാകമാവുന്ന കുഞ്ഞൂഞ്ഞ് വിത്താണ് ഇവർ വിതച്ചത്. വിത്ത് കൃഷി ഭവനിൽ നിന്നും സൗജന്യമായിട്ടാണ് വിതരണം ചെയ്തത. പച്ചിലയും ചാണകവും മാത്രമായിരുന്നു വളം. ഏറെ നാളത്തെ സമരകോലാഹലങ്ങൾക്ക് ശേഷമാണ് ഇവിടെ പട്ടികവർഗ്ഗവിഭാഗത്തിന് സർക്കാർ ഭുമി പതിച്ച് നൽകിയത്. 35 കുടുമ്പങ്ങൾ ഇപ്പോൾ ഇവിടെ താമസക്കാരായുണ്ട്. 25 ഓളം വീടുകളുടെ പണി പുരോഗമിച്ച് വരികയാണ്. പതിച്ച് നൽകിയ ശേഷം നാല് ഏക്കറോളം ഭൂമി ഇവിടെ തരിശായികിടക്കുന്നുണ്ട്. ഇതിന്റെ ഒരുഭാഗത്താണ് ബാബുവും റോയിയും ചേർന്ന് നെൽകൃഷി നടത്തിയത്. ഭൂമി നേടിയെടുക്കുന്നതിനായി നേര്യമംഗലത്ത് നടന്ന നിരാഹാര സമരത്തിൽ ബാബുവും പങ്കാളിയായിരുന്നു. ഈ ഭൂമി മുഴുവനായും
കോതമംഗലം: നേര്യമംഗലം ട്രൈബൽ സെറ്റിൽമെന്റ് കോളനിയിലെ ആദ്യ നെൽകൃഷിയിൽ നൂറുമേനി വിളവ്. പട്ടിണികിടന്ന് സമരം ചെയ്ത് സ്വന്തമാക്കിയ ഭൂമിക്കരികിൽ കിടന്ന തരിശുപാടത്ത് കോളനിവാസികളായ കാട്ടിപ്പറമ്പിൽ റോയി, ആരോലിൽ ബാബു എന്നിവർ ചേർന്ന് നടത്തിയ നെൽകൃഷിയിലാണ് മികച്ചവിളവ് ലഭ്യമായിരിക്കുന്നത്. ഇന്ന് പുലർച്ചെയായിരുന്നു വിളവെടുപ്പ്.
110 ദിവസം കൊണ്ട് പാകമാവുന്ന കുഞ്ഞൂഞ്ഞ് വിത്താണ് ഇവർ വിതച്ചത്. വിത്ത് കൃഷി ഭവനിൽ നിന്നും സൗജന്യമായിട്ടാണ് വിതരണം ചെയ്തത. പച്ചിലയും ചാണകവും മാത്രമായിരുന്നു വളം. ഏറെ നാളത്തെ സമരകോലാഹലങ്ങൾക്ക് ശേഷമാണ് ഇവിടെ പട്ടികവർഗ്ഗവിഭാഗത്തിന് സർക്കാർ ഭുമി പതിച്ച് നൽകിയത്. 35 കുടുമ്പങ്ങൾ ഇപ്പോൾ ഇവിടെ താമസക്കാരായുണ്ട്. 25 ഓളം വീടുകളുടെ പണി പുരോഗമിച്ച് വരികയാണ്.
പതിച്ച് നൽകിയ ശേഷം നാല് ഏക്കറോളം ഭൂമി ഇവിടെ തരിശായികിടക്കുന്നുണ്ട്. ഇതിന്റെ ഒരുഭാഗത്താണ് ബാബുവും റോയിയും ചേർന്ന് നെൽകൃഷി നടത്തിയത്. ഭൂമി നേടിയെടുക്കുന്നതിനായി നേര്യമംഗലത്ത് നടന്ന നിരാഹാര സമരത്തിൽ ബാബുവും പങ്കാളിയായിരുന്നു.
ഈ ഭൂമി മുഴുവനായും തങ്ങൾക്ക് പതിച്ച് നൽകണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നാണ് കോളനി വാസികളുടെ ആക്ഷേപം.