- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗഹൃദ വേദി ഫർവാനിയ: ഈദ് ഓണം ആഘോഷം സംഘടിപ്പിച്ചു
സൗഹൃദ വേദി ഫർവാനിയ ഈദ് ഒന്നാഘോഷം സെപ്റ്റംബർ 22 ഫർവാനിയ ഐഡിയൽ ഔഡിറ്റോറിയത്തിൽ നടന്നു. മനോജ് കാപ്പാട് ഓണ സന്ദേശവും അനീസ് ഫാറൂഖി ഈദ് സന്ദേശവും കൈമാറി. സഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സ്‌നേഹത്തിന്റെയും പാശം മുറുകെ പിടിച്ചു സമൂഹ നന്മക്കായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാവണമെന്ന് ഇരു നേതാക്കളും സദസ്സിനെ ഉത്‌ബോധിപ്പിച്ചു. സൗഹൃദ വേദി പ്രസിഡന്റ് ജയദേവൻ അമ്പാടി അധ്യക്ഷത വഹിച്ചു. ശരീഫ് പി ടി, ഓമന കുട്ടൻ, വർഗീസ് എന്നിവർ ആശസ്‌കൾ അർപ്പിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി രതീഷ് ശിവ പ്രസാദ് സ്വാഗതവും സെക്രട്ടറി അനന്തു നന്ദിയും അറിയിച്ചു. തുടർന്ന് വിവധ കലാപരിപാടികളും അരങ്ങേറി. മനോജ് പുതുമലയുടെ കവിതാലപനത്തോടെ ആരംഭിച്ച കലാപരിപാടിയിൽ, അർജ്ജുൻ, കൃഷ്ണൻ, നിഷാദ്, നജീബ് വി എസ്സ്, ചെല്ലപ്പൻ, നൗഫൽ കെ വി, സുന്ദരൻ നായർ എന്നിവർ നയിച്ച ഗാനമേള അരങ്ങേറി. ശ്രീമതി പ്യാരി ഓമന കുട്ടൻന്റെ ശിക്ഷണതിൽ ഫർവാനിയ കിഡ്‌സ് അവതരിപ്പിച്ച സംഘ നൃത്തം ശ്രദ്ധേയമായി. ലുജൈൻ ഖലീൽ നൃത്തവും ലയിക് അഹമ്മദ് ക്വിസ് പ്രോഗ്രമും നടത്തി. ആന
സൗഹൃദ വേദി ഫർവാനിയ ഈദ് ഒന്നാഘോഷം സെപ്റ്റംബർ 22 ഫർവാനിയ ഐഡിയൽ ഔഡിറ്റോറിയത്തിൽ നടന്നു. മനോജ് കാപ്പാട് ഓണ സന്ദേശവും അനീസ് ഫാറൂഖി ഈദ് സന്ദേശവും കൈമാറി. സഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സ്‌നേഹത്തിന്റെയും പാശം മുറുകെ പിടിച്ചു സമൂഹ നന്മക്കായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാവണമെന്ന് ഇരു നേതാക്കളും സദസ്സിനെ ഉത്‌ബോധിപ്പിച്ചു. സൗഹൃദ വേദി പ്രസിഡന്റ് ജയദേവൻ അമ്പാടി അധ്യക്ഷത വഹിച്ചു. ശരീഫ് പി ടി, ഓമന കുട്ടൻ, വർഗീസ് എന്നിവർ ആശസ്‌കൾ അർപ്പിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി രതീഷ് ശിവ പ്രസാദ് സ്വാഗതവും സെക്രട്ടറി അനന്തു നന്ദിയും അറിയിച്ചു. തുടർന്ന് വിവധ കലാപരിപാടികളും അരങ്ങേറി.
മനോജ് പുതുമലയുടെ കവിതാലപനത്തോടെ ആരംഭിച്ച കലാപരിപാടിയിൽ, അർജ്ജുൻ, കൃഷ്ണൻ, നിഷാദ്, നജീബ് വി എസ്സ്, ചെല്ലപ്പൻ, നൗഫൽ കെ വി, സുന്ദരൻ നായർ എന്നിവർ നയിച്ച ഗാനമേള അരങ്ങേറി. ശ്രീമതി പ്യാരി ഓമന കുട്ടൻന്റെ ശിക്ഷണതിൽ ഫർവാനിയ കിഡ്‌സ് അവതരിപ്പിച്ച സംഘ നൃത്തം ശ്രദ്ധേയമായി. ലുജൈൻ ഖലീൽ നൃത്തവും ലയിക് അഹമ്മദ് ക്വിസ് പ്രോഗ്രമും നടത്തി. ആനുകാലിക സംഭവങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ 'ജീവാമ്രതം' ലഘു നാടകം കാണികളുടെ പ്രശംസ പിടിച്ചു പറ്റി.