- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സവൻത് ഡേ മോഡലിൽ വീട്ടുകാരുടെ മുന്നിൽ വച്ച് കടലിൽ മുങ്ങി താണു; ലൈഫ് ഗാർഡ് അരിച്ചു പെറുക്കുമ്പോൾ സൂത്രത്തിൽ രക്ഷപ്പെട്ടു; മൊബൈൽ കടയിലെ ഫോൺ പൊലീസിനോട് സത്യം പറഞ്ഞു; ഐഎംഎ നമ്പർ പിന്തുടർന്ന് കോഴിക്കോട്ടെത്തി 'സുകുമാരക്കുറുപ്പിനെ' പൊക്കി; കോവളത്ത് മുങ്ങമരിച്ച ഫസലുദീനെ കുടുക്കിയത് കേരളാ പൊലീസിന്റെ അതിസമർത്ഥ നീക്കങ്ങൾ
തിരുവനന്തപുരം: വിഴിഞ്ഞത്തെ 'സുകുമാരക്കുറുപ്പിനെ' കോഴിക്കോട് വെച്ച് പൊലീസ് പിടികൂടിയത് തന്ത്രപരമായി. കടലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചെന്ന വരുത്തി തീർത്ത ഫസലുദീൻ ഒന്നര മാസമായി മരിച്ച് ജീവിച്ചത് കട ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാനാണ്. ബന്ധുക്കളുടെ സംശയം പൊലീസ് കാര്യമായെടുത്തപ്പോൾ ഫസലുദീൻ കുടുങ്ങുകയായിരുന്നു. കേരളത്തിലെ പൊലീസുകാരെ മുഴുവൻ വിഢികളാക്കി 33 വർഷമായി വിലസുന്ന സുകുമാരക്കുറുപ്പുന് ശേഷം വിഴിഞ്ഞത്ത് മറ്റൊരു സുകുമാരക്കുറുപ്പാവാനായിരുന്നു ഫസലൂദീന്റെ ശ്രമം. എന്നാൽ ചാക്കോയെ ചുട്ടു കൊന്നത് പോലെ ആരേയും കൊല്ലാനൊന്നും വിഴിഞ്ഞത്തിന്റെ സുകുമാരക്കുറുപ്പായ ഫസലുദ്ധീൻ ശ്രമിച്ചില്ല. പകരം താൻ കടലിന്റെ അഗാധതയിലേക്ക് താഴ്ന്ന് പോയി എന്ന് എല്ലാവരേയും വിശ്വസിപ്പിക്കാനാണ് ശ്രമിച്ചത്. എല്ലാ പ്രതീക്ഷയും കൈവിട്ട് കടം കയറി മുടിഞ്ഞ് ആത്മഹത്യ ചെയ്യുന്ന പഴഞ്ചൻ ശൈലി ഉപേക്ഷിച്ച് സ്വന്തം മരണം മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന പ്രഥ്വിരാജ് ചിത്രം സെവൻത് ഡേയെ അനുസ്മരിപ്പിക്കുന്ന പുതിയ ശൈലിയാണ് ഫസലുദീൻ സ്വീകരിച്ചത്. സാമ്പ
തിരുവനന്തപുരം: വിഴിഞ്ഞത്തെ 'സുകുമാരക്കുറുപ്പിനെ' കോഴിക്കോട് വെച്ച് പൊലീസ് പിടികൂടിയത് തന്ത്രപരമായി. കടലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചെന്ന വരുത്തി തീർത്ത ഫസലുദീൻ ഒന്നര മാസമായി മരിച്ച് ജീവിച്ചത് കട ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാനാണ്. ബന്ധുക്കളുടെ സംശയം പൊലീസ് കാര്യമായെടുത്തപ്പോൾ ഫസലുദീൻ കുടുങ്ങുകയായിരുന്നു.
കേരളത്തിലെ പൊലീസുകാരെ മുഴുവൻ വിഢികളാക്കി 33 വർഷമായി വിലസുന്ന സുകുമാരക്കുറുപ്പുന് ശേഷം വിഴിഞ്ഞത്ത് മറ്റൊരു സുകുമാരക്കുറുപ്പാവാനായിരുന്നു ഫസലൂദീന്റെ ശ്രമം. എന്നാൽ ചാക്കോയെ ചുട്ടു കൊന്നത് പോലെ ആരേയും കൊല്ലാനൊന്നും വിഴിഞ്ഞത്തിന്റെ സുകുമാരക്കുറുപ്പായ ഫസലുദ്ധീൻ ശ്രമിച്ചില്ല. പകരം താൻ കടലിന്റെ അഗാധതയിലേക്ക് താഴ്ന്ന് പോയി എന്ന് എല്ലാവരേയും വിശ്വസിപ്പിക്കാനാണ് ശ്രമിച്ചത്. എല്ലാ പ്രതീക്ഷയും കൈവിട്ട് കടം കയറി മുടിഞ്ഞ് ആത്മഹത്യ ചെയ്യുന്ന പഴഞ്ചൻ ശൈലി ഉപേക്ഷിച്ച് സ്വന്തം മരണം മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന പ്രഥ്വിരാജ് ചിത്രം സെവൻത് ഡേയെ അനുസ്മരിപ്പിക്കുന്ന പുതിയ ശൈലിയാണ് ഫസലുദീൻ സ്വീകരിച്ചത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി കടം തലക്ക് മുകളിൽ എത്തിയപ്പോഴാണ് സ്വന്തം മരണം എന്ന ആശയം ഫസലുദീന് ഉയർന്ന് വന്നത്. പിന്നീട് എങ്ങനെയാണ് എന്നുള്ള അന്വേഷണമായി പിന്നീട് ഫസലുദീൻ നടന്നു. പല വഴികളും അന്വേഷിച്ച് നോക്കിയെങ്കിലും ഒന്നും ശരിയായി വന്നില്ല. തന്നെ കാണാതായി എന്നത് പുറത്ത് വന്നാൽ വീണ്ടും അന്വേഷണങ്ങൾ ഉണ്ടാകും എന്ന് മനസ്സിലാക്കിയ ഫസലുദീൻ തന്നെ എങ്ങനയാണ് കൊല്ലുക എന്നതിലായി ചിന്ത. ഒടുവിലാണ് കടലിൽ മുങ്ങി മരിക്കുക എന്ന ആശയത്തിലേക്ക് ഫസലുദീൻ എത്തിച്ചേരുന്നത്. പിന്നീട് തന്റെ മരണം എങ്ങനെ വിശ്വസ യോഗ്യമാക്കാം എന്നായി ആലോചന. അതിന് ഒടുവുൽ കണ്ട്്് പിടിച്ചത്് സ്വന്തം വീട്ടുകാരുടെ മുന്നിൽ വെച്ചു മരിക്കുക എന്നതാണ്. പിന്നീട് അതിനായുള്ള കൃത്യസമയം നോക്കി നടക്കുകയായിരുന്നു ഫസലുദീൻ.
ഒടുവിൽ വീട്ടുകാരെ കൂട്ടി കോവളത്തെ സീറോക്ക് ബീച്ചിലേക്ക് ഫസലുദീൻ പോയി. അവിടെ നിന്ന് കുടുബത്തോടപ്പം കടലിൽ കുളിച്ച്് കൊണ്ട് എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കാൻ ഫസലുദീൻ ശ്രമിച്ചു. പിന്നീട് കടലിന്റെ ഉൾ ഭാഗത്തേക്ക് പോയ ഫസലുദീൻ സിനിമകളെ വെല്ല് വിളിക്കുന്ന രീതിയിൽ തിരയിൽ മുങ്ങിപ്പോവുന്ന രീതിയിൽ കാണാതാവുകയായിരുന്നു. പിന്നീട് ആരും കാണാതെ നീന്തി ദൂരെ ഉള്ള ഭാഗത്തേക്ക് കടക്കുകയായിരുന്നു. വീട്ടുകാർ ഫസലുദ്ദീനെ ഒരുപാട് നോക്കിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഉടൻ തന്നെ തീരത്തുള്ള ലൈഫ് ഗാർഡുമാരെ അറിയിക്കുകയും അവർ കടലിൽ തിരയുകയും ചെയ്തു. എന്നാൽ ശക്തമായ തിരമാലകൾ കുറഞ്ഞ വേലിയിറക്കം ഇല്ലാത്ത സമയം ആയതിനാൽ ലൈഫ് ഗാർഡുമാർക്ക് സംശയം തോനുകയുമായിരുന്നു.
തുടർന്ന പ്രദേശത്ത്് ഉള്ളവരോട് അന്വേഷിച്ച്് നോക്കുകയപ്പോൾ ആണ് പറഞ്ഞ് കൊടുത്ത അടയാളത്തിൽ ഉള്ള ആൾ കടലിൽ നിന്ന് കയറി പെട്ടന്ന് കയറിപ്പോകുന്നത് കണ്ടതായി ഒരു കുട്ടി കണ്ടത്. ഇതോടെയാണ് ഇതിന്റെ പുറകലേക്ക് പൊലീസ് പോയത്. തുടർന്ന് സൈബർ സെല്ലുമായി സഹകരിച്ച് ഫസലുദീനെ കണ്ട്് പിടിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. ഫസലുദീന് ഒരു മൊബൈൽ ഷോപ്പ് സ്വന്തമായി ഉണ്ടായിരുന്നു. ഇവിടെ നടത്തിയ തിരച്ചിലിൽ സ്റ്റോക്ക് കണക്കെടുത്തുപ്പോൾ ഒരു മൊബൈലിന്റെ കുറവ് ശ്രദ്ധയിൽ പെടുകയായിരുന്നു. അത് വിറ്റിട്ടില്ലെന്ന് കണ്ടതോടെ ഇതും കൊണ്ട്് ആവണം ഇയാൾ മുങ്ങിയിരിക്കുക എന്ന് പൊലീസ് സംശയിച്ചു.
തുടർന്ന് ഫോണിന്റെ ഐ.എം.ഐ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ ഇതിൽ മറ്റൊരു വ്യക്തിയുടെ സിം കോഴിക്കോട്് പ്രവർത്തിക്കുന്നതായി കണ്ടെത്തി. തുടർന്ന് പൊലീസ് കോഴിക്കോട് എത്തിയപ്പോൾ ഫോൺ ഫസലുദീൻ ആണ് ഉപയോഗിക്കുന്നതെന്നും ഇയാൾ കോഴിക്കോട് ഒരു ഹോട്ടലിൽ സെക്യൂരിറ്റി ജീവനക്കാരനായി വേഷം മാറി ജീവിക്കുന്നത് കണ്ടെത്തിയത്. ഉയർന്ന സാമ്പത്തിക ബാധ്യതയാണ് താൻ ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ കാരണം എന്ന് ഫസലുദ്ദീൻ പൊലീസിനെ അറിയിച്ചു.
കല്ലറ തച്ചോട്ട് കോണം സ്വദേശിയാണ് ഫസലുദ്ദീൻ. കഴിഞ്ഞ ഓഗസ്റ്റ് 14ന് ആണ് ഫസലുദ്ദീനെ കാണാതായത്. കോടതിയിൽ ഹാജരാക്കിയ ഫസലുദ്ദീനെ വീട്ടുകാർക്കൊപ്പം പോവാൻ കോടതി അനുവദിച്ചു.