- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകി വിളിച്ചത് അനുസരിച്ച് രാത്രി പന്ത്രണ്ട് മണിക്ക് വീട്ടിലെത്തി; ചെന്ന് പെട്ടത് പെൺകുട്ടിയുടെ പിതൃസഹോദരന്റെ മുന്നിലും; പതിനെട്ടുകാരനെ മർദ്ദിച്ചും വെട്ടി പരിക്കേൽപ്പിച്ചും ഭാരതപ്പുഴയിൽ തള്ളി പ്രതികാരം; ഫാസിലിനെ ജീവതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് മണൽതൊഴിലാളികളും
മലപ്പുറം: പെൺകുട്ടിയെ രാത്രിയിൽ കാണാനെത്തിയെന്നാരോപിച്ച് ആൺ സുഹൃത്തിനു നേരെ പെൺകുട്ടിയുടെ ബന്ധുക്കളുടെ വെട്ടും കുത്തും. സദാചാര പൊലീസ് ചമഞ്ഞ് വിദ്യാർത്ഥിയെ അതിക്രൂരമായി വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച ശേഷം രക്തം വാർന്നൊഴുകുന്ന നിലയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവം നടന്നത് മലപ്പുറം തൃപ്രങ്ങോട് കഴിഞ്ഞ രാത്രിയിലായിരുന്നു. വിദ്യാർത്ഥിയെ അർദ്ധ രാത്രി വെട്ടിയും കുത്തിയും ക്രൂരമായി പരുക്കേൽപ്പിച്ച ശേഷം ഭാരത പുഴയോരത്ത് തള്ളുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന വിദ്യാർത്ഥിയെ മണൽ തൊഴിലാളികൾ ആശുപത്രിയിലെത്തിച്ചു. ത്യപ്രങ്ങോട് പെരുന്തല്ലൂർ നോർത്തിലെ തൈവളപ്പിൽ ഫാസിൽ (18) നെയാണ് സദാചാര പൊലീസ് ചമഞ്ഞ് പെൻകുട്ടിയുടെ ബന്ധുക്കൾ ആക്രമിച്ചത്. സുഹുത്തായ പെൺകുട്ടിയുടെ വീടിന് സമീപത്ത് രാത്രി 12 ന് ഫാസിലിനെ കണ്ടതിനെ തുടർന്ന് പെൺകുട്ടിയുടെ പിതൃസഹോദരൻ മുഹമ്മദ് റാഫി തന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയും ഫാസിലിനെ പിടികൂടുകയും ചെയ്തു. തുടർന്ന് ഫാസിലിന്റ കൈകൾ പുറകിലേക്ക് കെട്ടിയിട്ട് മർദ്ദിച്ച
മലപ്പുറം: പെൺകുട്ടിയെ രാത്രിയിൽ കാണാനെത്തിയെന്നാരോപിച്ച് ആൺ സുഹൃത്തിനു നേരെ പെൺകുട്ടിയുടെ ബന്ധുക്കളുടെ വെട്ടും കുത്തും. സദാചാര പൊലീസ് ചമഞ്ഞ് വിദ്യാർത്ഥിയെ അതിക്രൂരമായി വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച ശേഷം രക്തം വാർന്നൊഴുകുന്ന നിലയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവം നടന്നത് മലപ്പുറം തൃപ്രങ്ങോട് കഴിഞ്ഞ രാത്രിയിലായിരുന്നു.
വിദ്യാർത്ഥിയെ അർദ്ധ രാത്രി വെട്ടിയും കുത്തിയും ക്രൂരമായി പരുക്കേൽപ്പിച്ച ശേഷം ഭാരത പുഴയോരത്ത് തള്ളുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന വിദ്യാർത്ഥിയെ മണൽ തൊഴിലാളികൾ ആശുപത്രിയിലെത്തിച്ചു. ത്യപ്രങ്ങോട് പെരുന്തല്ലൂർ നോർത്തിലെ തൈവളപ്പിൽ ഫാസിൽ (18) നെയാണ് സദാചാര പൊലീസ് ചമഞ്ഞ് പെൻകുട്ടിയുടെ ബന്ധുക്കൾ ആക്രമിച്ചത്.
സുഹുത്തായ പെൺകുട്ടിയുടെ വീടിന് സമീപത്ത് രാത്രി 12 ന് ഫാസിലിനെ കണ്ടതിനെ തുടർന്ന് പെൺകുട്ടിയുടെ പിതൃസഹോദരൻ മുഹമ്മദ് റാഫി തന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയും ഫാസിലിനെ പിടികൂടുകയും ചെയ്തു. തുടർന്ന് ഫാസിലിന്റ കൈകൾ പുറകിലേക്ക് കെട്ടിയിട്ട് മർദ്ദിച്ച് അവശനാക്കുകയും കത്തി കൊണ്ട് വെട്ടുകയും കുത്തുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ് ചോര വാർന്നൊഴുകിയ നിലയിൽ ഫാസിലിനെ റോഡിലൂടെ വലിച്ചിഴച്ച് 400 മീറ്ററോളം ദൂരെയുള്ള പമ്പ് ഹൗസിന് സമീപത്ത് ഭാരത പുഴയോരത്ത് തള്ളി.
മണിക്കുറുകളോളം ചോരയിൽ കുളിച്ച് കിടന്ന വിദ്യാർത്ഥിയെ മണൽ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയും പുലർച്ചെ 2 മണിയോടെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടർന്ന് പ്രാഥമിക ശുശ്രുഷ നൽകി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാസിലിന്റെ ശരീരത്തിൽ നിറയെ മുറിവുകളുണ്ട്.
തിരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കേസിൽ പെൺകുട്ടിയുടെ പിതൃസഹോദരൻ മുഹമ്മദ് റാഫിയടക്കം 5 പേർക്കെതിരെ തിരൂർ പൊലീസ് കേസെടുത്തു.