- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുള്ളേരിയയിലെ ഫാസിയയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്; ഭർതൃഗൃഹത്തിലെ പീഡനം താങ്ങാനാകാതെ ജീവനൊടുക്കിയത് 5 മാസം ഗർഭിണിയായിരിക്കെ;ഒളിവിൽപ്പോയ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പ്രേരണാ കുറ്റം
കാസർഗോഡ്: കാസർഗോഡ് മുള്ളേരിയ കിന്നിംഗാറിലെ ഫായിസയും (23) അവരുടെ ഗർഭസ്ഥ ശിശുവും മരണമടഞ്ഞത് ആത്മഹത്യയെ തുടർന്ന്. അന്വേഷണോദ്യോഗസ്ഥനായ കാസർഗോഡ് ഡിവൈഎസ്‌പി എം വി സുകുമാരൻ പൊലീസ് സർജനുമായി നടത്തിയ കൂടിക്കാഴ്ചയിൽ മരണം ആത്മഹത്യയാണെന്നു വ്യക്തമായത്. മരണം ആത്മഹത്യയെ തുടർന്നാണെന്ന റിപ്പോർടും കൈമാറി. ഫായിസ തൂങ്ങിമരിക്കുന്നതിനിടെയിലാണ് അഞ്ചുമാസം വളർച്ചയുള്ള ഗർഭസ്ഥ ശിശു മരിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. മരിക്കുന്നതിന് മുമ്പ് മർദനമേറ്റ പാടുകളൊന്നും ഫായിസയുടെ ദേഹത്തു കണ്ടെത്താനും കഴിഞ്ഞിട്ടില്ല. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ വീട്ടുകാർക്കെതിരെ പ്രേരണാകുറ്റവും ചുമത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ കേസിലെ പ്രതികളായ സാദിഖിന്റെ മാതാവ് ആസ്യുമ്മ (45), സാദിഖിന്റെ സഹോദരങ്ങളായ റുബീന (30), സുനീനത്ത് (27) എന്നിവർ കുടുംബസമേതം വീടു പൂട്ടി അജ്ഞാത കേന്ദ്രത്തിലേക്കു മാറി. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഭർതൃവീട്ടിൽ ഫായിസയ്ക
കാസർഗോഡ്: കാസർഗോഡ് മുള്ളേരിയ കിന്നിംഗാറിലെ ഫായിസയും (23) അവരുടെ ഗർഭസ്ഥ ശിശുവും മരണമടഞ്ഞത് ആത്മഹത്യയെ തുടർന്ന്. അന്വേഷണോദ്യോഗസ്ഥനായ കാസർഗോഡ് ഡിവൈഎസ്‌പി എം വി സുകുമാരൻ പൊലീസ് സർജനുമായി നടത്തിയ കൂടിക്കാഴ്ചയിൽ മരണം ആത്മഹത്യയാണെന്നു വ്യക്തമായത്. മരണം ആത്മഹത്യയെ തുടർന്നാണെന്ന റിപ്പോർടും കൈമാറി.
ഫായിസ തൂങ്ങിമരിക്കുന്നതിനിടെയിലാണ് അഞ്ചുമാസം വളർച്ചയുള്ള ഗർഭസ്ഥ ശിശു മരിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. മരിക്കുന്നതിന് മുമ്പ് മർദനമേറ്റ പാടുകളൊന്നും ഫായിസയുടെ ദേഹത്തു കണ്ടെത്താനും കഴിഞ്ഞിട്ടില്ല. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ വീട്ടുകാർക്കെതിരെ പ്രേരണാകുറ്റവും ചുമത്തിയിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ കേസിലെ പ്രതികളായ സാദിഖിന്റെ മാതാവ് ആസ്യുമ്മ (45), സാദിഖിന്റെ സഹോദരങ്ങളായ റുബീന (30), സുനീനത്ത് (27) എന്നിവർ കുടുംബസമേതം വീടു പൂട്ടി അജ്ഞാത കേന്ദ്രത്തിലേക്കു മാറി. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഭർതൃവീട്ടിൽ ഫായിസയ്ക്ക് കടുത്ത മാനസികവും ശാരീരികവുമായ പീഡനം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഭർത്താവ് കമ്പാർ ലക്ഷംവീട് കോളനിക്ക് സമീപത്തെ സാദിഖിനെ (30) നേരത്തെ കാസർഗോഡ് പ്രിൻസിപ്പൽ എസ്‌ഐ രഞ്ജിത്ത് രവീന്ദ്രൻ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം ഡിവൈഎസ്‌പി കേസ് ഏറ്റെടുക്കുകയും ഭർതൃമാതാവിനെയും സഹോദരിമാരെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അഞ്ചുമാസം ഗർഭിണിയാണെന്നുള്ള പരിഗണന പോലും നൽകാതെ യുവതിയെ പീഡിപ്പിച്ച ഭർത്താവിനും വീട്ടുകാർക്കുമെതിരെ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.ഭർത്താവിനെതിരെ പീഡനക്കുറ്റം ആരോപിച്ച് ഫായിസ നൽകിയ കേസ് കോടതിയിൽ നിലവിലുണ്ടായിരുന്നു. സ്വന്തം വീട്ടിലായിരുന്ന ഫായിസയെ വീണ്ടും അനുനയിപ്പിച്ച് ഭർതൃവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും ശേഷവും പീഡനം തുടർന്നതിനാലാണ് സഹിക്കവയ്യാതെ ഫായിസ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.