- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
15 ഡോളർ മിനിമം വേജ് ആവശ്യപ്പെട്ട് ഫാസ്റ്റ് ഫുഡ് ജീവനക്കാരുടെ പ്രകടനം; വിവിധ നഗരങ്ങളിലായി നിരത്തിലിറങ്ങിയത് പതിനായിരക്കണക്കിന് ജീവനക്കാർ
ന്യൂയോർക്ക്: മിനിമം വേജ് മണിക്കൂറിൽ 15 ഡോളർ ആക്കണമെന്നാവശ്യപ്പെട്ട് വിവിധ നഗരങ്ങളിൽ പതിനായിരക്കണക്കിന് ഫാസ്റ്റ് ഫുഡ് ജീവനക്കാർ പണിമുടക്കും പ്രകടനവും നടത്തി. അമേരിക്കയിലെ ലോ വേജ് ജീവനക്കാരായ 64 മില്യൺ തൊഴിലാളികൾക്കാണ് വേതന വർധനയിലൂടെ ആനുകൂല്യം ലഭിക്കുന്നത്. രാജ്യമെമ്പാടും ആയിരത്തിലധികം നഗരങ്ങളിൽ നടന്ന പ്രകടനത്തിൽ മക്ഡൊണാൾഡ്
ന്യൂയോർക്ക്: മിനിമം വേജ് മണിക്കൂറിൽ 15 ഡോളർ ആക്കണമെന്നാവശ്യപ്പെട്ട് വിവിധ നഗരങ്ങളിൽ പതിനായിരക്കണക്കിന് ഫാസ്റ്റ് ഫുഡ് ജീവനക്കാർ പണിമുടക്കും പ്രകടനവും നടത്തി. അമേരിക്കയിലെ ലോ വേജ് ജീവനക്കാരായ 64 മില്യൺ തൊഴിലാളികൾക്കാണ് വേതന വർധനയിലൂടെ ആനുകൂല്യം ലഭിക്കുന്നത്.
രാജ്യമെമ്പാടും ആയിരത്തിലധികം നഗരങ്ങളിൽ നടന്ന പ്രകടനത്തിൽ മക്‌ഡൊണാൾഡ്‌സ്, വെൻഡീസ്, ബർഗർകിങ്, കെഎഫ്‌സി തുടങ്ങിയ റെസ്റ്റോറന്റുകളിലെ ജീവനക്കാർ പങ്കെടുത്തു. താഴ്ന്ന വരുമാനക്കാരായ ഫാസ്റ്റ് ഫുഡ് ജീവനക്കാരുടെ സമരത്തിൻ സർവീസ് എംപ്ലോയീസ് ഇന്റർനാഷണൽ യൂണിയൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ന്യൂയോർക്ക് സിറ്റിയിൽ നടന്ന പ്രകടനത്തിന് മേയർ ബിൽ ഡി ബ്ലസിയോ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. ന്യൂയോർക്ക് സംസ്ഥാനത്തിൽ ഫാസ്റ്റ് ഫുഡ് ജീവനക്കാരുടെ മിനിമം വേജ് 15 ഡോളറായി സാവധാനം ഉയർത്താനുള്ള നടപടികൾ ആരംഭിച്ചതായി മേയർ പ്രസംഗത്തിൽ അറിയിച്ചിട്ടുണ്ട്.
നിലവിൽ ഫെഡറൽ മിനിമം വേജ് 7.25 ഡോളറാണ്. അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ അഭിമുഖീകരിക്കേണ്ട പ്രധാന വിഷയവും മിനിമം വേജ് വർധന തന്നെയായിരിക്കും. ഫെഡറൽ വേജ് 7.25 ഡോളറിൽ നിന്ന് ഉയർത്തുന്നതിനെ മിക്ക റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളും എതിർത്തിരിക്കുകയാണ്. തൊഴിൽ വളർച്ചയ്ക്ക് മിനിമം വേജ് വർധന തടസം നിൽക്കുമെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. 2012 മുതലാണ് വേതന വർദ്ധനവിനായി തൊഴിലാളികൾ മുറവിളി ആരംഭിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇതേ ആവശ്യം ഉന്നയിച്ച് തൊഴിലാളികൾ 200 നഗരങ്ങളിൽ റാലി സംഘടിപ്പിച്ചിരുന്നു.