ന്യൂഡൽഹി: എംപിമാരും എംഎൽഎമാരും പ്രതികളായ ക്രിമിനൽ കേസുകൾ തീർപ്പാക്കുന്നതിന് രാജ്യത്ത് അതിവേഗ കോടതി സ്ഥാപിക്കാൻ സുപ്രീം കോടതിയുടെ അംഗീകാരം. മാർച്ച് 31ന് മുൻപ് കോടതികൾ സ്ഥാപിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

രാജ്യത്ത് ഇത്തരത്തിൽ 12 പ്രത്യേക കോടതികൾ സ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. 1581 കേസുകളാണ് എംപിമാർക്കും എംഎൽഎമാർക്കും എതിരായി രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സാമാജികർക്കെതിരായ കേസുകളുടെ വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം കേസുകൾ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. സാമാജികർക്കെതിരായ നിരവധി കേസുകൾ കെട്ടികിടക്കുന്നുവെന്ന പൊതുതാത്പര്യ ഹർജിയിലാണ് അതിവേഗ കോടതി വേണമെന്ന് സുപ്രീം കോടതി നിർദേശിച്ചത്.

എംപിമാരും എംഎൽഎമാരും പ്രതികളായ കേസുകൾ പരിഗണിക്കുന്നതിനായി 12 കോടതികളാണ് കേന്ദ്രസർക്കാർ സ്ഥാപിക്കുക. 1581 എംപി, എംഎ‍ൽഎമാർക്കെതിരായ കേസുകളാണ് അതിവേഗ കോടതികൾ പരിഗണിക്കുക.