- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതത്തിന്റെ പേരുപറഞ്ഞ് ഭീകരരാവുന്നവരുടെ പ്രധാന ലക്ഷ്യം ബലാൽസംഗവും നിയമലംഘനുമോ? ഐസിസിൽ ചേർന്ന ഭൂരിപക്ഷം പേരും സുഹൃത്തുക്കളെയോ ശത്രുക്കളെയോ കിട്ടാത്തവരെന്ന് റിപ്പോർട്ട്; ലോകമെമ്പാടും ഭീകര സംഘടനകൾ വളരുന്നതിന്റെ കാരണം വ്യക്തമാക്കുന്ന വീഡിയോ
മതത്തിന്റെ പേരിലാണ് ഭീകരവാദത്തിലേക്ക് യുവാക്കൾ ഇറങ്ങുന്നതെന്ന് കരുതിയോ? എന്നാൽ, ഭീകരതയെയും തീവ്രവാദത്തെയും പുൽകുന്നവരുടെ ചിന്താഗതിയെ നയിക്കുന്നത് ജീവിതത്തിലെ ഒറ്റപ്പെടലും അസഹിഷ്ണുതയുമാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. സുഹൃത്തുക്കളെയും കാമുകിമാരെയും കിട്ടാത്തവരാണ് ഭീകരതയിൽ എത്തിപ്പെടുന്നതെന്ന് ഈ വീഡിയോ തെളിയിക്കുന്നു. യുവജനങ്ങൾ ഭീകരതയിലേക്ക് ആകൃഷ്ടരാവുന്നത് തടയാനുദ്ദേശിച്ചുള്ള വീഡിയോയാണ് ഭീകരരുടെ മനഃശാസ്ത്രം വെളിപ്പെടുത്തുന്നത്. ടൂണിസിൽ ഞായറാഴ്ച ആരംഭിക്കുന്ന കോൺഫറൻസിന് മുന്നോടിയായാണ് ഈ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. ഫാമിലീസ് എഗയ്ൻസ്റ്റ് ടെററിസം ആൻഡ് എക്‌സ്ട്രീമിസം (ഫേറ്റ്) എന്ന സംഘടനയാണ് വീഡിയോ തയ്യാറാക്കിയത്.. ദ ട്രൂത്ത് എന്നാണ് വീഡിയോയുടെ പേര്. തനിക്ക് ഭാവിയില്ലെന്ന് വ്യക്തമായതുകൊണ്ടാണ് മറ്റുള്ളവരുടെ ഭാവി ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന ഒരാൾ പറയുന്നു. സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നത് സ്ത്രീകളുടെ പ്രണയം പിടിച്ചുപറ്റാൻ സാധിക്കാത്തതുകൊണ്ടാണെന്ന് മറ്റൊരാൾ വെളിപ
മതത്തിന്റെ പേരിലാണ് ഭീകരവാദത്തിലേക്ക് യുവാക്കൾ ഇറങ്ങുന്നതെന്ന് കരുതിയോ? എന്നാൽ, ഭീകരതയെയും തീവ്രവാദത്തെയും പുൽകുന്നവരുടെ ചിന്താഗതിയെ നയിക്കുന്നത് ജീവിതത്തിലെ ഒറ്റപ്പെടലും അസഹിഷ്ണുതയുമാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. സുഹൃത്തുക്കളെയും കാമുകിമാരെയും കിട്ടാത്തവരാണ് ഭീകരതയിൽ എത്തിപ്പെടുന്നതെന്ന് ഈ വീഡിയോ തെളിയിക്കുന്നു.
യുവജനങ്ങൾ ഭീകരതയിലേക്ക് ആകൃഷ്ടരാവുന്നത് തടയാനുദ്ദേശിച്ചുള്ള വീഡിയോയാണ് ഭീകരരുടെ മനഃശാസ്ത്രം വെളിപ്പെടുത്തുന്നത്. ടൂണിസിൽ ഞായറാഴ്ച ആരംഭിക്കുന്ന കോൺഫറൻസിന് മുന്നോടിയായാണ് ഈ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. ഫാമിലീസ് എഗയ്ൻസ്റ്റ് ടെററിസം ആൻഡ് എക്‌സ്ട്രീമിസം (ഫേറ്റ്) എന്ന സംഘടനയാണ് വീഡിയോ തയ്യാറാക്കിയത്.. ദ ട്രൂത്ത് എന്നാണ് വീഡിയോയുടെ പേര്.
തനിക്ക് ഭാവിയില്ലെന്ന് വ്യക്തമായതുകൊണ്ടാണ് മറ്റുള്ളവരുടെ ഭാവി ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന ഒരാൾ പറയുന്നു. സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നത് സ്ത്രീകളുടെ പ്രണയം പിടിച്ചുപറ്റാൻ സാധിക്കാത്തതുകൊണ്ടാണെന്ന് മറ്റൊരാൾ വെളിപ്പെടുത്തുന്നു. സൃഹൃത്തുക്കളോ ഉറ്റവരോ ഇല്ലാത്തത് തന്നെ കടുത്ത വിഷാദത്തിലേക്കും തീവ്രവാദത്തിലേക്കും നയിച്ചതായാണ് മറ്റൊരാളുടെ വെളിപ്പെടുത്തൽ.
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനാണ് ഭീകരതയിലേക്ക് എത്തിപ്പെട്ടതെന്ന് പറയുന്നവരുമുണ്ട്. ഭീകരതയിലേക്ക് യുവാക്കൾ എത്തിപ്പെടുന്നത് തടയാൻ ലോകവ്യാപകമായി ആരംഭിച്ച സന്നദ്ധ സംഘടനയാണ് ഫേറ്റ്. തീവ്രവാദത്തിനെതിരെ യുവജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഫേറ്റിന്റെ ലക്ഷ്യം.