ക്വഡോറിലെ 16 ആഴ്ച മാത്രം പ്രായമുള്ള കരോട്ട് എന്ന കുഞ്ഞ് വലുതാകുമ്പോൾ അച്ഛനെ അമ്മയെന്നും അമ്മയെ അച്ഛനെന്നും വിളിക്കേണ്ട ഗതികേടിനെ നേരിടേണ്ടി വരുമെന്നുറപ്പാണ്. കാരണം കുഞ്ഞിനെ അമ്മയിൽ നിന്നും ഗർഭം ധരിച്ച് അച്ഛനാണ് പ്രസവിച്ചിരിക്കുന്നത്..... ഫെർണാണ്ടോ മാച്ചഡോയും ഡയാനെ റോഡ്രിഗ്യൂസുമാണ് ഇവിടെ താരങ്ങളായ മാതാപിതാക്കൾ. ഇത്തരത്തിൽ ഗർഭം ധരിച്ച തെക്കൻ അമേരിക്കയിലെ ആദ്യത്തെ ട്രാൻസ്ജൻഡർ ദമ്പതികളാണിവർ. തങ്ങൾക്ക് മറ്റുള്ളവരെപ്പോലുള്ള അവകാശങ്ങുണ്ടാകാൻ സാധ്യതയില്ലെങ്കിലും തങ്ങൾ മറ്റ് കുടുംബങ്ങളെപ്പോലെ തന്നെയാണെന്നാണ് മാച്ചഡോ പറയുന്നു.ജൂണിലാണ് അദ്ദേഹം കുട്ടിക്ക് ജന്മം നൽകിയിരിക്കുന്നത്. സ്ത്രീയായി ജനിച്ച പുരുഷനായിരുന്നു മാച്ചഡോ. അത് പോലെ തന്നെ പുരുഷസവിശേഷതകളോടെ ജനിച്ചവളായിരുന്നു ഡയാനെ. ഇക്കാരണത്താലാണ് ഇവർക്ക് സവിശേഷരീതിയിൽ ഗർഭം ധരിക്കാനായിരിക്കുന്നത്.

തനിക്കൊരു രക്ഷിതാവിന്റെ സന്തോഷം അനുഭവിക്കാനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് റോഡ്രിഗ്യൂസ് പറയുന്നത്. കോൺഗ്രസിലേക്കുള്ള സ്ഥാനാർത്ഥിയായി മത്സരിച്ച ആദ്യത്തെ ട്രാൻസ്ജെൻഡർ എന്ന നിലയിൽ ഇവർ 2013ൽ മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു.ആദ്യ നാളുകളിൽ കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ടതിന്റെയും തെരുവുകളിൽ കഴിയാൻ നിർബന്ധിതയായതിന്റെയും ഓർമകൾ ഇവർ പങ്ക് വയ്ക്കുന്നുണ്ട്.പല പ്രാവശ്യം ഇവർ കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു.ഗർഭത്തെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം പുറത്ത് വിട്ട് ഇവർ ആരാധകരെ തൃപ്തിപ്പെടുത്തിയിരുന്നു.എന്തിനേറെ മറ്റേർണിറ്റി വാർഡിൽ നിന്നുള്ള ചിത്രങ്ങൾ വരെ ഇവർ ഇതിന്റെ ഭാഗമായി പുറത്ത് വിട്ടിരുന്നു. താനാണ് പ്രസവിച്ചതെന്ന് തെളിയിക്കുന്നതിനായി മാച്ചഡോ തന്റെ സിസേറിയൻ അടയാളത്തിന്റെ ചിത്രങ്ങൾ പോലും പുറത്ത് വിട്ടിരുന്നു.

തങ്ങളുടെ രണ്ടു പേരുടെയും ഇഷ്ടത്തിനനുസരിച്ചാണീ ഗർഭധാരണമെന്ന് റോഡ്രിഗ്യൂസ് മെക്സിക്കൻ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. അതിനാൽ ജൈവികമായോ നിയമപരമായോ ഒന്നിനും തങ്ങളെ തടയാനാവില്ലെന്നും അവർ പ്രസ്താവിച്ചിരുന്നു.താൻ ഒരു ട്രാൻസ്ഫെമിനൈൻ സ്ത്രീയും ഫെർണാണ്ടോ ഒരു ട്രാൻസ്മസ്‌കുലിൻപുരുഷനമാണെന്നും അവർ വെളിപ്പെടുത്തുന്നു. തികച്ചും സങ്കീർണമായ പ്രക്രിയകളിലൂടെയാണ് തങ്ങൾ കടന്ന് പോയതെന്നും അവർ പറയുന്നു.