- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന് താഴെയുള്ള ഭൂഗർഭ അറയിൽ 20 വർഷമായി മകനെ കെട്ടിയിട്ട് പിതാവ്; കോലം കെട്ട കണ്ടെത്തലിൽ നടുങ്ങി ലോകം
കഴിഞ്ഞ 20 വർഷമായി വീടിന് താഴെയുള്ള ഭൂഗർഭ അറയിൽ തടവിൽ കഴിയുന്ന 36കാരനായ യുവാവിനെ മോചിപ്പിച്ചു. സ്വന്തം പിതാവും രണ്ടാനമ്മയും ചേർന്ന് ഇദ്ദേഹത്തെ കെട്ടിയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കോലം കെട്ട രീതിയിൽ യുവാവിനെ കണ്ടെത്തിയ ഞെട്ടലിലാണ് ലോകം.ബ്രസീൽ സ്വദേശിയായ ആർമാൻഡോ ആൻഡ്രഡിനാണീ ദുർഗതിയുണ്ടായിരിക്കുന്നത്. മയക്കുമരുന്ന് കടത്ത് സംഘത്തിലുള്ളവർ ഒളിച്ച് താമസിക്കുന്നുണ്ടെന്ന സംശയത്തിൽ ഈ വീട് പരിശോധിക്കാനെത്തിയ ബ്രസീലിയൻ പൊലീസ് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു സാവോപോളോയിലെ തടവിൽ കഴിഞ്ഞിരുന്ന ആൻഡ്രഡിനെ കണ്ടെത്തിയത്.16 വയസുള്ളപ്പോഴായിരുന്നു ആൻഡ്രഡിനെ കാണാതായിരുന്നത്. വീടിന് അടിയിൽ പ്രത്യേകം സജ്ജമാക്കിയ ചെറിയതും ജനലുകളില്ലാത്തതുമായ മുറിയിൽ കിടക്കയിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു ആൻഡ്രഡിനെ പൊലീസ് കണ്ടെത്തിയത്. തലമുടിയും താടിരോമങ്ങളും നഖങ്ങളും നീണ്ട് തീർത്തും വികൃതവും വൃത്തിഹീനവുമായ രൂപത്തിലായിരുന്നു യുവാവ് കാണപ്പെട്ടിരുന്നത്. കൂടാതെ വേണ്ടത്ര ഭക്ഷണമോ വെള്ളമോ നൽകാതിരുന്നതിനാൽ മൃതപ്രായനുമായിരുന്നു.
കഴിഞ്ഞ 20 വർഷമായി വീടിന് താഴെയുള്ള ഭൂഗർഭ അറയിൽ തടവിൽ കഴിയുന്ന 36കാരനായ യുവാവിനെ മോചിപ്പിച്ചു. സ്വന്തം പിതാവും രണ്ടാനമ്മയും ചേർന്ന് ഇദ്ദേഹത്തെ കെട്ടിയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കോലം കെട്ട രീതിയിൽ യുവാവിനെ കണ്ടെത്തിയ ഞെട്ടലിലാണ് ലോകം.ബ്രസീൽ സ്വദേശിയായ ആർമാൻഡോ ആൻഡ്രഡിനാണീ ദുർഗതിയുണ്ടായിരിക്കുന്നത്. മയക്കുമരുന്ന് കടത്ത് സംഘത്തിലുള്ളവർ ഒളിച്ച് താമസിക്കുന്നുണ്ടെന്ന സംശയത്തിൽ ഈ വീട് പരിശോധിക്കാനെത്തിയ ബ്രസീലിയൻ പൊലീസ് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു സാവോപോളോയിലെ തടവിൽ കഴിഞ്ഞിരുന്ന ആൻഡ്രഡിനെ കണ്ടെത്തിയത്.16 വയസുള്ളപ്പോഴായിരുന്നു ആൻഡ്രഡിനെ കാണാതായിരുന്നത്. വീടിന് അടിയിൽ പ്രത്യേകം സജ്ജമാക്കിയ ചെറിയതും ജനലുകളില്ലാത്തതുമായ മുറിയിൽ കിടക്കയിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു ആൻഡ്രഡിനെ പൊലീസ് കണ്ടെത്തിയത്.
തലമുടിയും താടിരോമങ്ങളും നഖങ്ങളും നീണ്ട് തീർത്തും വികൃതവും വൃത്തിഹീനവുമായ രൂപത്തിലായിരുന്നു യുവാവ് കാണപ്പെട്ടിരുന്നത്. കൂടാതെ വേണ്ടത്ര ഭക്ഷണമോ വെള്ളമോ നൽകാതിരുന്നതിനാൽ മൃതപ്രായനുമായിരുന്നു. മുറിയിലാകട്ടെ തീരെ പ്രകാശം പോലുമില്ലായിരുന്നു. മുറിയുടെ നിലമാകട്ടെ മലമൂത്രവിസർജനത്തിൽ കണ്ടാലറയ്ക്കുന്ന വിധത്തിൽ വൃത്തിഹീനവുമായിരുന്നു. തങ്ങൾ യുവാവിനെ യാദൃശ്ചികമായി കണ്ടെത്തിയ നിമിഷത്തിൽ അദ്ദേഹം എഴുന്നേൽക്കുകയും ഒരു വാക്ക് പോലും പറയാനാവാതെ നിൽക്കുകയും ചെയ്തിവെന്നാണ് പൊലീസ് ചീഫായ സെൽസോ മാർചിയോറി വെളിപ്പെടുത്തുന്നത്. വെളിച്ചത്തുകൊണ്ട് വന്നിട്ടും അയാൾ ഒരക്ഷരം പോലും പറഞ്ഞിരുന്നില്ലെന്നും പൊലീസ് വെളിപ്പെടുത്തുന്നു. തുടർന്ന് ഇയാളെ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
ഈ ശോചനീയമായ മുറിയിൽ ഇയാൾ 20 വർഷങ്ങൾ അതിജീവിച്ചുവെന്നത് തികച്ചും അത്ഭുതകരമാണെന്നും പൊലീസ് അഭിപ്രായപ്പെടുന്നു. ആൻഡ്രഡിനെ 16ാം വയസിൽ കാണാതായെന്നാണ് പിതാവും കൂട്ടരും പ്രചരിപ്പിച്ചിരുന്നതെന്നും തങ്ങൾ അത് വിശ്വസിക്കുകയായിരുന്നുവെന്നുമാണ് സൗത്ത് ഈസ്റ്റ് ബ്രസീലിലെ സാവോപോളോയിലെ ഗ്വാറുൽഹോസ് ജില്ലയിലെ ഇയാളുടെ വീടിനടുത്തുള്ളവർ പ്രതികരിച്ചിരിക്കുന്നത്. ആൻഡ്രഡ് ബ്രസീലിലെ മറ്റൊരു ഭാഗത്തേക്ക് പോയെന്നും അവിടെ സുഖമായിരിക്കുന്നുവെന്നുമായിരുന്നു പിതാവും മറ്റും വെളിപ്പെടുത്തിയിരുന്നത്. ആൻഡ്രഡ് കൗമാരകാലത്ത് മദ്യം രുചിച്ച് നോക്കിയപ്പോൾ പിതാവും രണ്ടാനമ്മയും ബന്ധനത്തിലാക്കിയതായിരിക്കാമെന്നാണ് ഒരു അയർക്കാരനായ അപാറെസിഡോ റോച്ച അഭിപ്രായപ്പെടുന്നത്.തങ്ങൾ ആൻഡ്രഡിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ അയാൾ നോർത്ത് ഈസ്റ്റ് ബ്രസീലിൽ സുഖമായിരിക്കുന്നുവെന്നാണ് പിതാവ് എപ്പോഴും പറയാറുള്ളതെന്നാണ് ആൻഡ്രഡിന്റെ ബാല്യകാലസുഹൃത്തായ എൻഡേർസൻ സിൽവ വെളിപ്പെടുത്തുന്നത്.
ആൻഡ്രഡിന്റെ അച്ഛനായ അമാൻസിയോ ഈ ആരോപണങ്ങളെ നിഷേധിക്കുകയാണ് ചെയ്യുന്നത്. തന്റെ മകൻ 18ാം വയസിൽ വീട് വിട്ട് പോവുകയായിരുന്നുവെന്നും കഴിഞ്ഞയാഴ്ചയാണ് മടങ്ങിയെത്തിയതെന്നും അദ്ദേഹം പറയുന്നു. മയക്കുമരുന്നുപയോഗത്തിൽ നിന്നും മോചിതനാകുന്നത് വരെ തന്നെ കെട്ടിയിടാൻ മകൻ തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും പിതാവ് പറയുന്നു. ആൻഡ്രഡ് നിലവിൽ പ്രാദേശിക ആശുപത്രിയിൽ സൈക്യാട്രിക് വാർഡിലാണ്. സംസാരിക്കാൻ ഇയാൾ വളരെ ബുദ്ധിമുട്ടുന്നുവെന്നാണ് റിപ്പോർട്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.