- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടമില്ലാത്ത ഭക്ഷണം മകന്റെ വായിൽ അടിച്ച് കേറ്റി; കരഞ്ഞപ്പോൾ തല്ലി തീറ്റിച്ചു; മൂന്നു വയസുള്ള കുഞ്ഞിനെ കൊന്നതിന് ലണ്ടനിലെ പിതാവിന് ഏഴ് വർഷം തടവ്
മൂന്ന് വയസുകാരനായ മകനെ നിർബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിച്ച് മരണത്തിലേക്ക് തള്ളി വിട്ട നോർത്ത് വെസ്റ്റ് ലണ്ടനിലെ 32കാരനായ പിതാവിന് ഓൾഡ് ബെയ്ലി കോടതി ഏഴ് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഇയാൾ ഇഷ്ടമില്ലാത്ത ഭക്ഷണം മകന്റെ വായിൽ അടിച്ച് കയറ്റുകയായിരുന്നുവെന്നാണ് ആരോപണം. അവൻ കഴിക്കാൻ വിസമ്മതിച്ചപ്പോൾ തല്ലിത്തീറ്റിക്കുകയും തുടർന്ന് ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു.ബ്രഡ്, പാൽ, വീറ്റബിക്സ്,ഓട്ട്സ്, തുടങ്ങിയവയാണ് ഇയാൾ അതിക്രൂരമായ രീതിയിൽ കുഞ്ഞിനെക്കൊണ്ട് തീറ്റിക്കാൻ ശ്രമിച്ചിരുന്നത്.സഹോദരങ്ങൾക്ക് മോശം പ്രതിച്ഛായയുണ്ടാകുമെന്ന കാരണം പറഞ്ഞ് പ്രതിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ കോടതി തയ്യാറായിട്ടില്ല. ഇതാദ്യമായിട്ടാണ് ഒരു കുഞ്ഞിനെ കൊന്നയാളുടെ പേര് ഇത്തരത്തിൽ കോടതി അജ്ഞാതമാക്കി വയ്ക്കാൻ ഉത്തരവിട്ടിരിക്കുന്നതെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഈ ക്രൂരനായ പിതാവ് കുഞ്ഞിനെ കടുത്ത നരകയാതനകൾക്കാണ് വിധേയനാക്കിയതെന്ന് വിചാരണക്കിടെ
മൂന്ന് വയസുകാരനായ മകനെ നിർബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിച്ച് മരണത്തിലേക്ക് തള്ളി വിട്ട നോർത്ത് വെസ്റ്റ് ലണ്ടനിലെ 32കാരനായ പിതാവിന് ഓൾഡ് ബെയ്ലി കോടതി ഏഴ് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഇയാൾ ഇഷ്ടമില്ലാത്ത ഭക്ഷണം മകന്റെ വായിൽ അടിച്ച് കയറ്റുകയായിരുന്നുവെന്നാണ് ആരോപണം. അവൻ കഴിക്കാൻ വിസമ്മതിച്ചപ്പോൾ തല്ലിത്തീറ്റിക്കുകയും തുടർന്ന് ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു.ബ്രഡ്, പാൽ, വീറ്റബിക്സ്,ഓട്ട്സ്, തുടങ്ങിയവയാണ് ഇയാൾ അതിക്രൂരമായ രീതിയിൽ കുഞ്ഞിനെക്കൊണ്ട് തീറ്റിക്കാൻ ശ്രമിച്ചിരുന്നത്.സഹോദരങ്ങൾക്ക് മോശം പ്രതിച്ഛായയുണ്ടാകുമെന്ന കാരണം പറഞ്ഞ് പ്രതിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ കോടതി തയ്യാറായിട്ടില്ല. ഇതാദ്യമായിട്ടാണ് ഒരു കുഞ്ഞിനെ കൊന്നയാളുടെ പേര് ഇത്തരത്തിൽ കോടതി അജ്ഞാതമാക്കി വയ്ക്കാൻ ഉത്തരവിട്ടിരിക്കുന്നതെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഈ ക്രൂരനായ പിതാവ് കുഞ്ഞിനെ കടുത്ത നരകയാതനകൾക്കാണ് വിധേയനാക്കിയതെന്ന് വിചാരണക്കിടെ കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. കുട്ടിയുടെ കുഞ്ഞുവയറിൽ ഭക്ഷണം നിറഞ്ഞ് കവിഞ്ഞ് ശ്വാസം മുട്ടിയിട്ടും അയാൾ കുട്ടിയെ നിർബന്ധിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. കഞ്ഞിപോലുള്ള ഒരു ഭക്ഷണം പിതാവ് നിർബന്ധിച്ച് കഴിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അത് കുട്ടിക്ക് തീരെ ഇഷ്ടമല്ലായിരുന്നുവെന്നുമാണ് പ്രോസിക്യൂട്ടറായ സൈമൺ ഡെനിൻസൻ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. തുടർന്ന് അയാൾ കുട്ടിയുടെ കവിളിൽ നുള്ളുകയും അടിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ കഞ്ഞി അവന്റെ ദേഹത്ത് ഒഴിക്കുകയും ചെയ്തു. ഭക്ഷണം അളവിൽ കവിഞ്ഞിട്ടും സമ്മർദം ചെലുത്തി തീറ്റിച്ചതിനാൽ കുട്ടിക്ക് അത് വിഴുങ്ങാനോ ശ്വാസം കഴിക്കാനോ പോലും സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും പ്രോസിക്യൂട്ടർ ബോധിപ്പിച്ചിരുന്നു.
കുഞ്ഞിനെ കൊന്നത് 32കാരൻ തന്നെയാണെന്ന് ബുധനാഴ്ച നടന്ന വിചാരണയിൽ തെളിഞ്ഞിരുന്നു. അതിന് മുമ്പ് ഓൾഡ് ബെയ്ലി കോടതിയിലെ ജൂറിക്ക് മുമ്പിൽ ഇയാൾ വിചാരണയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെ നടന്ന തുടർ വിചാരണയ്ക്ക് ശേഷമായിരുന്നു ഇയാളെ തടവിന് വിധിച്ചത്. എക്സ് എന്ന വിശേഷിപ്പിക്കപ്പെട്ട പ്രതിക്ക് താൻ ചെയ്ത ക്രൂരമായ കൊലപാതകത്തിൽ പശ്ചാത്താപമൊന്നുമില്ലെന്നായിരുന്നു വിധി പ്രസ്താവിച്ച് കൊണ്ട് ജസ്റ്റിസ് സിങ് ചൂണ്ടിക്കാട്ടിയത്. കുട്ടിക്ക് അപകടം പറ്റിയെന്നറിഞ്ഞ് പാരാമെഡിക്സും പൊലീസും കുതിച്ചെത്തി കാര്യം തിരക്കിയപ്പോൾ ആദ്യം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു യുവാവെന്നും കോടതി ആരോപിച്ചു. എന്നാൽ അയാളുടെ മറ്റ് രണ്ട് മക്കൾ തെളിവ് നൽകുകയായിരുന്നു. തങ്ങളുടെ കുഞ്ഞു സഹോദരന്റെ ക്രൂരമായ മരണത്തിന് അവർ സാക്ഷികളായിരുന്നു.
കുട്ടി മരിച്ചതിന് ശേഷം പിതാവ് ആംബുസൻസ് വിളിച്ച് വരുത്തുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ച കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. കുട്ടി ഭക്ഷണം കഴിക്കാൻ തയ്യാറാവാതത്തതിനെ തുടർന്ന് പാൽ, ബ്രഡ്, വീറ്റബിക്സ് ഓട്സ് തുടങ്ങിയവയുടെ മിശ്രിതം പ്രതി കുട്ടിയെ മടിയിൽ കിടത്തി വായിൽ നിർബന്ധിച്ച് കുടിപ്പിക്കുകയായിരുന്നുവെന്നാണ് വിചാരണയിൽ തെളിഞ്ഞിരുന്നത്. വായിലും മൂക്കിലും ഭക്ഷണം നിറഞ്ഞ് കവിഞ്ഞ് ശ്വാസം മുട്ടിയ കുട്ടി ഇടക്കിടെ ഛർദിക്കുകയും ചെയ്തിരുന്നു. സംഭവം നടക്കുമ്പോൾ മറ്റ് മുതിർന്നവരാരും വീട്ടിലില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. കഞ്ഞി പോലുള്ള ഭക്ഷണ പദാർത്ഥം നിലത്തും കുട്ടിയുടെ മുഖത്തും തൊണ്ടയിലും കാണപ്പെട്ടിരുന്നുവെന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു.