മുംബൈ: തീവണ്ടിയിൽ കയറുന്നതിനിടെ വൈദികൻ കാലിടറി റെയിൽപ്പാളത്തിൽ വീണുമരിച്ചു. യാക്കോബായ സിറിയൻ ചർച്ചിലെ വൈദികനായ ഫാ. എബ്രഹാം പുളിയേലിൽ ആണ് മരിച്ചത്. മുംബൈയിൽ ദാദർ സ്റ്റേഷനിലായിരുന്നു അപകടം.. എറണാകുളം കുറുപ്പംപ്പടി പുളിയേലിൽ കുടുംബാംഗമാണ്.

25 വർഷമായി വൈദികനായി സേവനമനുഷ്ഠിച്ചു വരുന്ന അദ്ദേഹം മൂന്നുമാസം മുമ്പാണ് മുംബൈയിലേക്ക് സ്ഥലംമാറിവന്നത്. വസായ്ക്കടുത്തുള്ള നായ്ഗാവ് പള്ളിയിലെ വികാരിയായിരുന്നു. ബുധനാഴ്ച രാവിലെ മുളുണ്ട് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ പോകുംവഴിയാണ് അപകടമുണ്ടായത്. ഭാര്യ: റീന മക്കൾ: അലിഷുബ, അബീന, ഡീക്കൻ എൽദോ.

മൃതദേഹം നായ്ഗാവ് പള്ളിയിൽ പൊതു ദർശനത്തിന് വച്ചു. ശവസംസ്‌കാരം എറണാകുളം ബഥേൽ സുലോക്കപ്പള്ളിയിലെ സെമിത്തേരിയിൽ.