കാസർഗോഡ്: പ്ലസ്ടു വിദ്യാർത്ഥിനിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അച്ഛന് കൂട്ടുനിന്ന അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് പീഡിപ്പിച്ച സമയത്തൊക്കെ മാതാവ് ഒത്താശ നൽകിയതായി പെൺകുട്ടി പൊലീസിൽ പറഞ്ഞിരുന്നു.

എസ്.ഐ. പി. അജിത്കുമാറിന്റെ നേതൃത്വത്തിൽ വനിതാ പൊലീസിന്റെ സഹായത്തോടെ മാതാവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്ുയകയായിരുന്നു. കേസുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ച പൊലീസ് 45കാരിയായ മാതാവിന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം കാഞ്ഞങ്ങാട് സബ് ജയിലിലാക്കി. മകളെ എട്ട് വർഷത്തോളമായി പിതാവ് പീഡിപ്പിച്ചു വരികയായിരുന്നു.

കൊല്ലുമെന്ന് പറഞ്ഞാണത്രെ പീഡനം. പെൺകുട്ടി വിവരം മാതാവിനോട് പറഞ്ഞപ്പോൾ ഭർത്താവ് ഇവരെ ഉപേക്ഷിച്ചേക്കുമെന്ന് ഭയന്ന് വിവരം മൂടി വെക്കുകയും ഒത്താശ ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നഗരപരിധിയിലെ വാടക ക്വാർട്ടേഴ്സിലാണ് ഇവർ കഴിയുന്നത്. പിതാവ് മൂന്നു വിവാഹം ചെയ്തിരുന്നു.

നിലവിൽ രണ്ട് ഭാര്യമാരാണ് ഇയാൾക്കുള്ളത്. ഭാര്യയുടെ ആദൃവിവാഹത്തിലുള്ള മകളെ ലൈംഗികമായി വർഷങ്ങളോളം പീഡിപ്പിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തായത്.