- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളെ മകനെ കൊണ്ട് കെട്ടിച്ചില്ലെങ്കിൽ പീഡനക്കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി; നാണക്കേടിൽ നിന്ന് കുടുംബത്തെ രക്ഷിക്കാൻ ആത്മഹത്യയും; പാറമടയിലെ വേണുവിന്റേയും അഖിലിന്റേയും മരണത്തിന്റെ ചുരുളഴിയുമ്പോൾ
പോത്തൻകാട്: മകളെ കെട്ടിയില്ലെങ്കിൽ പീഡന കേസിൽ കുടുക്കി മകനെ ജയിലിലാക്കുമെന്ന ഭീഷണിയെ തുടർന്ന് വേണുവും കുടുംബവും ആത്മഹത്യയ്ക്ക് ഒരുങ്ങിയിരുന്നതായി സൂചന. പിന്നീട് ആ തീരുമാനം മാറ്റി. അതിന് ശേഷമാണ് മകനുമായി അച്ഛൻ മരിക്കാൻ തീരുമാനിച്ചത്. ഇതോ തുടർന്നാണ് കഴിഞ്ഞ ദിവസം ക്വാറി മടയിലേക്ക് കാർ ഓടിച്ചിറക്കി വേണുവും(51) മകൻ അഖിലും(22) ജീവനൊടുക്
പോത്തൻകാട്: മകളെ കെട്ടിയില്ലെങ്കിൽ പീഡന കേസിൽ കുടുക്കി മകനെ ജയിലിലാക്കുമെന്ന ഭീഷണിയെ തുടർന്ന് വേണുവും കുടുംബവും ആത്മഹത്യയ്ക്ക് ഒരുങ്ങിയിരുന്നതായി സൂചന. പിന്നീട് ആ തീരുമാനം മാറ്റി. അതിന് ശേഷമാണ് മകനുമായി അച്ഛൻ മരിക്കാൻ തീരുമാനിച്ചത്. ഇതോ തുടർന്നാണ് കഴിഞ്ഞ ദിവസം ക്വാറി മടയിലേക്ക് കാർ ഓടിച്ചിറക്കി വേണുവും(51) മകൻ അഖിലും(22) ജീവനൊടുക്കുകയായിരുന്നു.
മകളെ കെട്ടിയില്ലെങ്കിൽ പീഡന കേസിൽ കുടുക്കി മകനെ അകത്താക്കുമെന്ന് നെടുമങ്ങാട് നെട്ടുച്ചിറ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ പിതാവിന്റെ ഭീഷണിയാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയത്. അഖിൽ പഠിക്കാൻ പോകുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായി പരിചയത്തിലാവുകയായിരുന്നു. തുടർന്ന് ഇരുവരും ഫോൺ നമ്പറുകളും കൈമാറി. പിന്നീട് ഇത് പ്രണയത്തിലേക്ക് വഴിമാറി. ഇരുവരുടെയും പ്രണയം വീട്ടുകാർ അറിഞ്ഞിരുന്നു. തുടർന്ന് ഇരുവരെയും വീട്ടുകാർ പറഞ്ഞ് മനസിലാക്കുകയും സിം കാർഡുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രണയം വീണ്ടും തുടർന്നു.
ഇതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ വിവാഹാലോചനയുമായി അഖിലിനെയും മാതാപിതാക്കളെയും സമീപിച്ചു. ഈ ബന്ധത്തോട് സഹകരിക്കാൻ വേണുവിനായില്ല. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളും വേണുവും തമ്മിൽ പിണക്കത്തിലാവുകയായിരുന്നു. വേണു വിവാഹം സമ്മതിക്കാതെ വന്നതോടെ പീഡന കേസിൽ കുടുക്കി മകനെ അകത്താക്കുമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായാമ് സൂചന. മകന്റെ പേരിൽ പീഡന കേസ് വരുന്നതിലെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്. കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചായിരുന്നു ചിന്ത. പിന്നീട് അത് മാറ്റുകയായിരുന്നു.
പോത്തൻകോട് പഌമൂട് നിസാമിയ പബഌക് സ്‌കൂളിന് സമീപം പഞ്ചായത്ത് അധീനതയിലുള്ള ചിറ്റിക്കര പാറമടയിൽ കാർ ഓടിച്ചിറക്കിയാണ് മകനൊപ്പം അച്ഛൻ ആത്മഹത്യ ചെയ്തത്. കാർ സാവധാനമാണ് പാറമടയിലേക്ക് പതിച്ചത്. 200 അടിയോളം താഴ്ചയുള്ള പാറമടയിലേക്ക് പുലർച്ചെ ഒരു കാർ വീഴുന്നതും താഴ്ന്നു പോകുന്നതും കണ്ട സമീപവാസികളാണ് പോത്തൻകോട് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്. തുടർന്നാണ് മരിച്ചവർ ആരാണെന്ന് സ്ഥിരീകരിച്ചത്.
അച്ഛനുമായി പിണങ്ങിയ അഖിൽ പാറക്കുളത്തിനു സമീപത്ത് വേണുവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഏതാനും ദിവസമായി താമസം. അത്യാവശ്യമായി ഒരിടത്ത് പോകാനായി റോഡിലിറങ്ങി നിൽക്കാൻ ആവശ്യപ്പെട്ട് രാവിലെ ആറിന് വേണു മകനെ ഫോണിൽ വിളിച്ചു. തുടർന്ന് പ്ലാമൂട്ടിലെത്തിയ വേണു മകനെ കാറിൽ കയറ്റി പാറക്കുളത്തിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ വേണുവിനെ ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നതായിബന്ധുക്കൾ പറയുന്നു.
സുഖമില്ലാതെ കിടക്കുന്ന ബന്ധുവിനെ കാണാൻ പോകാമെന്നു പറഞ്ഞാണ് മകനെ കാറിൽ കയറ്റിയത്. വീട്ടിലെ സി.സി ടിവി കാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഓടിച്ചുപോയ കാർ നേരെ വെള്ളത്തിലേക്കു ചാടിക്കുകയായിരുന്നുവെന്ന് കരുതുന്നു. വേണു തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. നല്ല സാമ്പത്തിക ഭദ്രതയുള്ളതാണ് വേണുവിന്റെ കുടുംബം. ജോലിക്കു പുറമേ കാർഷിക വരുമാനവുമുണ്ട്. നാട്ടുകാർക്കും സഹായിയായ ഇദ്ദേഹത്തെക്കുറിച്ച് തികഞ്ഞ മതിപ്പാണ് പ്രദേശവാസികൾക്ക്. മക്കളോട് വല്ലാത്ത സ്‌നേഹവും അടുപ്പവുമായിരുന്നു പുലർത്തിയിരുന്നത്.
കളരി അഭ്യാസിയായ വേണു ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചിരുന്നു. സായാഹ്നങ്ങളിൽ പോത്തൻകോട് ജംഗ്ഷനിൽ ഒത്തുചേരാറുള്ള സുഹൃദ്‌സംഘത്തിലെ അംഗവുമായിരുന്നു. റബർ വെട്ടാനെത്തുന്ന തൊഴിലാളിയോട് ഇന്നലെ രാവിലെ ജോലിക്ക് വരേണ്ടെന്ന് തിങ്കളാഴ്ച വൈകിട്ട് വിളിച്ചുപറഞ്ഞിരുന്നു. ഇന്നലെ വെളുപ്പിന് വീട്ടിൽ നിന്ന് കാറെടുത്തു പുറപ്പെടും മുമ്പ്, താനും മകനുമൊത്തുള്ള ഫോട്ടോ എടുത്തു നോക്കുകയും അത് മേശപ്പുറത്ത് വയ്ക്കുകയും ചെയ്തിരുന്നു.
ആനാട് എൻജിനിയറിങ് കോളേജിൽ നിന്നാണ് അഖിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ടെക് പാസായത്. ഒരാഴ്ച മുമ്പാണ് കിൻഫ്രപാർക്കിലെ ഒരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്.