- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടവകക്കാരെ പറ്റിച്ച് പണം അടിച്ചു മാറ്റുന്നുവെന്ന നിരന്തരപരാതിയിൽ സഭയിൽ നിന്നും പുറത്താക്കിയപ്പോൾ പാസ്റ്ററായി നടന്നു തട്ടിപ്പ് തുടർന്നു; വിദേശത്ത് ജോലി നൽകുമെന്ന് പറഞ്ഞ് പാവങ്ങളെ പറ്റിച്ചതിന് പിടിയിലായ ഫാദർ ആന്റണി കണ്ടത്തിലിന്റെ കഥ
കോന്നി: ഇറ്റലി, ഇസ്രയേൽ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽ നിന്നായി 22 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ കത്തോലിക്കാ സഭയിലെ മുൻ വൈദികനും കൂട്ടാളിയും പിടിയിൽ. കത്തോലിക്കാ സഭ പുറത്താക്കിയതോടെ പാസ്റ്ററുടെ രൂപത്തിൽ തട്ടിപ്പ് തുടർന്നു. തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇയാളെ പൊലീസ് കടുക്കിയത്. കോട്ടയം ആർപ്പൂക്കര സ്വദേശി ഫാ. ആന്റണി കണ്ടത്തിൽ എന്ന് അറിയപ്പെടുന്ന പാസ്റ്റർ ജോയ് ഫ്രാൻസിസ് (60), കായംകുളം പെരിങ്ങാല കല ഭവനിൽ ഡോ. സന്തോഷ് മേനോൻ എന്ന പേരിൽ അറിയെപ്പടുന്ന വിജയകുമാർ (47) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതിന് മുമ്പും തട്ടിപ്പ് നടത്തിയതിന് ഇവർ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സുവിശേഷ വേലയുമായി കായംകുളം, ഹരിപ്പാട് ഭാഗങ്ങളിൽ കറങ്ങുന്നതിനിടെയാണ് തട്ടിപ്പുകാർ ഒന്നിക്കുന്നത്. ഇതിന് ശേഷം പരസ്പരം ആസൂത്രണം ചെയ്തായിരുന്നു തട്ടിപ്പ്. ജോയിയും റാന്നി പൊലീസിന്റെ പിടിയിലായി പത്തനംതിട്ട സബ് ജയിലിൽ കിടന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, കായംകുളം സ്റ്റേഷനുകളിലാണ് രണ്ടു തവണ വിജയകുമാർ അറസ്റ്റിലായത്. പിന
കോന്നി: ഇറ്റലി, ഇസ്രയേൽ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽ നിന്നായി 22 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ കത്തോലിക്കാ സഭയിലെ മുൻ വൈദികനും കൂട്ടാളിയും പിടിയിൽ. കത്തോലിക്കാ സഭ പുറത്താക്കിയതോടെ പാസ്റ്ററുടെ രൂപത്തിൽ തട്ടിപ്പ് തുടർന്നു. തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇയാളെ പൊലീസ് കടുക്കിയത്. കോട്ടയം ആർപ്പൂക്കര സ്വദേശി ഫാ. ആന്റണി കണ്ടത്തിൽ എന്ന് അറിയപ്പെടുന്ന പാസ്റ്റർ ജോയ് ഫ്രാൻസിസ് (60), കായംകുളം പെരിങ്ങാല കല ഭവനിൽ ഡോ. സന്തോഷ് മേനോൻ എന്ന പേരിൽ അറിയെപ്പടുന്ന വിജയകുമാർ (47) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതിന് മുമ്പും തട്ടിപ്പ് നടത്തിയതിന് ഇവർ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
സുവിശേഷ വേലയുമായി കായംകുളം, ഹരിപ്പാട് ഭാഗങ്ങളിൽ കറങ്ങുന്നതിനിടെയാണ് തട്ടിപ്പുകാർ ഒന്നിക്കുന്നത്. ഇതിന് ശേഷം പരസ്പരം ആസൂത്രണം ചെയ്തായിരുന്നു തട്ടിപ്പ്. ജോയിയും റാന്നി പൊലീസിന്റെ പിടിയിലായി പത്തനംതിട്ട സബ് ജയിലിൽ കിടന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, കായംകുളം സ്റ്റേഷനുകളിലാണ് രണ്ടു തവണ വിജയകുമാർ അറസ്റ്റിലായത്. പിന്നീടാണ് തട്ടകം തമിഴ്‌നാട്ടിലേക്ക് മാറ്റിയത്. ഇതോടെ കച്ചവടം തഴച്ചു വളർന്നു.
കോന്നിതാഴം വട്ടുവേലിൽ വീട്ടിൽ ശ്യാം ജോൺ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. ഇയാളുടെ മകനെ ഇസ്രയേലിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഫാ. ആന്റണി കണ്ടത്തിൽ നാലരലക്ഷം രൂപ വാങ്ങി വിജയകുമാറിനെ ഏൽപ്പിച്ചു. പത്തനംതിട്ടയിൽ സുവിശേഷപ്രസംഗത്തിനെത്തിയപ്പോഴാണ് ഫാ. ആന്റണി കണ്ടത്തിലിനെ സാം ജോൺ പരിചയപ്പെടുന്നത്. ഇറ്റലി, ഇസ്രയേൽ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവർ പലരിൽ നിന്ന് പണം വാങ്ങിയത്. വിജയകുമാർ ഡോ. സന്തോഷ് തച്ചിൽ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. ഒരു പ്രമുഖ ക്രൈസ്തവസഭയിലെ വൈദികനായിരുന്ന ആന്റണി കണ്ടത്തിലിനെ സഭയിൽ നിന്ന് പുറത്താക്കിയതിനുശേഷമാണ് സുവിശേഷപ്രസംഗകനായത്.
ജോയ് ഫ്രാൻസിസിനെ മൂന്നു ദിവസം മുമ്പു പത്തനാപുരത്ത് നിന്നും വിജയകുമാറിനെ കോയമ്പത്തൂരിന് സമീപം കുനിയമ്പത്തൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വയനാട്, കോട്ടയം, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നു നാലു പരാതികൾ കൂടി ലഭിച്ചിട്ടുണ്ടെന്ന് സിഐ പറഞ്ഞു. സുവിശേഷവേലയുടെ മറയിലായിരുന്നു ഇവർ ഇരകളെ കണ്ടെത്തിയിരുന്നത്. പുരോഹിതനായിരുന്ന കാലത്ത് സഭയിലും ഇടവകകളിലും തട്ടിപ്പു നടത്തിയതിനു കത്തോലിക്കാ സഭ പുറത്താക്കിയ ആളാണ് ഫാ. ആന്റണി കണ്ടത്തിൽ. ഇതോടെ, ഇയാൾ പെന്തക്കോസ്ത് സഭകളിൽ ചേർന്ന് സുവിശേഷം ആരംഭിച്ചെങ്കിലും ഫാ. ആന്റണി എന്ന പേര് ഉപയോഗിച്ചു. ഈ പേരിലെ വിശ്വാസ്യതയിലാണ് പലരും വീണത്.
ആളുകളെ കബളിപ്പിക്കാൻ ഡോ. സന്തോഷ് മേനോൻ എന്ന പേര് വിജയകുമാർ ഉപയോഗിച്ചിരുന്നു. ഔഡി, ബെൻസ് തുടങ്ങിയ ആഡംബര കാറുകളിലാണ് ഇയാൾ തട്ടിപ്പിന് ഇറങ്ങിയത്. തമിഴ്‌നാട്ടിലെ കുനിയമ്പത്തൂർ കേന്ദ്രമാക്കിയായിരുന്നു പ്രവർത്തനം. വലയിൽ വീഴ്‌ത്തുന്നവർക്ക് വിജയകുമാറിന്റെ അവിടത്തെ എസ്.ബി.ഐ ശാഖയിലെ അക്കൗണ്ട് നമ്പർ നൽകിയിരുന്നു. പണം ഈ അക്കൗണ്ടിൽ നിക്ഷേപിക്കാനായിരുന്നു നിർദേശിച്ചിരുന്നത്. ഒരാളിൽ നിന്ന് പണം വാങ്ങിയാലുടൻ കൈയിലുള്ള സിം കാർഡ് മാറുന്നതായിരുന്നു ഇവരുടെ രീതി. ഇതുമൂലം ഇവരെ കണ്ടുപിടിക്കാൻ അന്വേഷണ സംഘം ഏറെ ബുദ്ധിമുട്ടി.
സുവിശേഷ പ്രവർത്തനത്തിന്റെ പേര് പറഞ്ഞ് മൂന്നു ദിവസം മുമ്പു ജോയ് ഫ്രാൻസിസിനെ പത്തനാപുരത്തേക്ക് വിളിച്ചു വരുത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിറ്റേന്ന് തന്നെ റിമാൻഡ് ചെയ്തെങ്കിലും വാർത്ത പുറത്തുവിട്ടില്ല. ഇതുകൊണ്ടാണു വിജയകുമാറിനെ പിടികൂടാൻ സാധിച്ചത്. തമിഴ്‌നാട്ടിൽ 450 വില്ലകളുടെ പദ്ധതി നടത്തുന്നതായാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വൻ തുകയ്ക്കുള്ള ചെക്കുകൾ തയാറാക്കി വച്ചിരുന്നത് പിടിച്ചെടുത്തിട്ടുണ്ട്.
വിജയകുമാർ ജോലി വാഗ്ദാനം ചെയ്തിരുന്നത് ഇറ്റലിയിലേക്കായിരുന്നു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പെൺകുട്ടികളെ വലയിലാക്കുന്നതും ഇയാളുടെ പതിവാണ്. നിയമപരമായും അല്ലാതെയും ഇയാൾ മൂന്നു വിവാഹം കഴിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോൾ ഔഡി കാറിൽ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. കുറ്റകൃത്യവുമായി ബന്ധമില്ലാത്തതിനാൽ പൊലീസ് ഇവരെ വിട്ടയച്ചു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തന്നെ വിളിച്ചു വരുത്തിയതാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ജോയ് ഫ്രാൻസിസിനും നിരവധി സ്ത്രീകളുമായി ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.