- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺമക്കളെ ലൈംഗിക ചൂഷണം ചെയ്ത പിതാവ് അറസ്റ്റിൽ; കുട്ടികളെ ഡിവിഡി പ്ലയറിൽ നീലച്ചിത്രങ്ങൾ കാണിക്കലും കാല് വേദനയഭിനയിച്ച് തടവിക്കലും സ്ഥിരം പരിപാടി: ഫ്രാൻസിസിന്റെ കള്ളക്കളി പുറത്തറിഞ്ഞത് അദ്ധ്യാപകരുടെ ഇടപെടലിലൂടെ
തിരുവനന്തപുരം: സ്വന്തം പെൺമക്കളോട് മോശമായി പെരുമാറിയ കുറ്റത്തിന് കുട്ടികളുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ. കൊല്ലത്ത് മൂന്നു പെൺകുട്ടികളെ മാസങ്ങളായി നിരന്തരം ലൈംഗിക പീഡനത്തിന് വിധേയമാക്കിയ പിതാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു പെൺകുട്ടികൾക്കും പ്രായപൂർത്തിയായിട്ടില്ല. കൊല്ലം കടയ്ക്കലിലാണ് സംഭവം. സ്വന്തം മക്കളോട് തരംതാഴ്ന്ന രീതിയിലുള്ള പെരുമാറ്റം നടത്തിയതിനാണ് പ്രതിയെ പിടികൂടിയത്. വീട് അകത്ത് നിന്ന് പൂട്ടിയ ശേഷം സ്വന്തം മക്കൾക്ക് ഡിവിഡി പ്ലയറിൽ നീലചത്രങ്ങൾ നിർബന്ധിച്ചും ഭയപ്പെടുത്തിയും കാണിച്ചതിനാണ് കൊല്ലം കടയ്ക്കൽ മടത്തറ മഹാഗണി കോളനിയിൽ ഫ്രാൻസിസിനെ (40) പൊലീസ് പിടികൂടിയത്. പതിനാറും പതിമൂന്നും വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടാണ് സ്വന്തം പിതാവ് ഇത്രയും വലിയ ക്രൂരത കാണിച്ചിരിക്കുന്നത്. മദ്യപിച്ചെത്തുന്ന ഇയാൾ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നും പരാതിയുണ്ട്. ആദ്യം കുറ്റം നിഷേധിച്ച ഇയാൾ പിന്നീട് വിശദമായ ചോദ്യംചെയ്യലിൽ എല്ലാം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറച്ചു ദിവസങ്ങളായ
തിരുവനന്തപുരം: സ്വന്തം പെൺമക്കളോട് മോശമായി പെരുമാറിയ കുറ്റത്തിന് കുട്ടികളുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ. കൊല്ലത്ത് മൂന്നു പെൺകുട്ടികളെ മാസങ്ങളായി നിരന്തരം ലൈംഗിക പീഡനത്തിന് വിധേയമാക്കിയ പിതാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടു പെൺകുട്ടികൾക്കും പ്രായപൂർത്തിയായിട്ടില്ല. കൊല്ലം കടയ്ക്കലിലാണ് സംഭവം. സ്വന്തം മക്കളോട് തരംതാഴ്ന്ന രീതിയിലുള്ള പെരുമാറ്റം നടത്തിയതിനാണ് പ്രതിയെ പിടികൂടിയത്. വീട് അകത്ത് നിന്ന് പൂട്ടിയ ശേഷം സ്വന്തം മക്കൾക്ക് ഡിവിഡി പ്ലയറിൽ നീലചത്രങ്ങൾ നിർബന്ധിച്ചും ഭയപ്പെടുത്തിയും കാണിച്ചതിനാണ് കൊല്ലം കടയ്ക്കൽ മടത്തറ മഹാഗണി കോളനിയിൽ ഫ്രാൻസിസിനെ (40) പൊലീസ് പിടികൂടിയത്. പതിനാറും പതിമൂന്നും വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടാണ് സ്വന്തം പിതാവ് ഇത്രയും വലിയ ക്രൂരത കാണിച്ചിരിക്കുന്നത്.
മദ്യപിച്ചെത്തുന്ന ഇയാൾ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നും പരാതിയുണ്ട്. ആദ്യം കുറ്റം നിഷേധിച്ച ഇയാൾ പിന്നീട് വിശദമായ ചോദ്യംചെയ്യലിൽ എല്ലാം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറച്ചു ദിവസങ്ങളായി കുട്ടികൾ പഠനത്തിൽ ശ്രദ്ധ കാണിക്കാതായി. ക്ലാസിൽ മൂകരായി ഇരിക്കുകയും ചെയ്തതോടെ സ്‌കൂൾ അധികൃതർ കുട്ടികളെ രഹസ്യമായി കൗൺസിലിംഗിനു വിധേയരാക്കുകയായിരുന്നു. ഇതോടെയാണ് പീഡന കഥ പുറത്തായത്. പിതാവിന്റെ ഇത്തരം പ്രവർത്തികൾ അസഹനീയമാണെന്ന് തിരിച്ചറിവിൽ കുട്ടികൾ ചൈൽഡ് ലൈൻ അധികൃതർക്ക് പരാതിയും നൽകി.
തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പരാതി കടയ്ക്കൽ പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാൾ ഇത്തരം പ്രവർത്തികൾ മുമ്പും ചെയ്തിട്ടുണ്ടെന്നാണ് ഭാര്യ ബിന്ദു പറഞ്ഞെന്നും പൊലീസ് പറയുന്നു. ഇയാൾക്കെതിരെ മുമ്പും സമാനമായ പരാതി ലഭിച്ചിട്ടുണ്ട് എന്നാൽ അന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുറ്റം തെളിഞ്ഞാൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാൻ സാധ്യതയുണ്ട്.
മൂന്നു പെൺമക്കളെയും ഇയാൾ മാസങ്ങളായി തുടർച്ചയായി പീഡിപ്പിക്കുന്നുണ്ട്. എന്നാൽ, ഭയം കാരണം കുട്ടികൾ ആരും പീഡനവിവരം പുറത്ത് പറഞ്ഞിരുന്നില്ല. ജോലി ആവശ്യാർത്ഥം വിദേശത്തായിരുന്നു നേരത്തെ ജോലി ചെയ്തിരുന്നത്. ആറ് മാസം മുൻപാണ് തിരികെ എത്തിയത്. ഈ അവസരം മുതലെടുത്താണ് ഇയാൾ മക്കളെ പീഡിപ്പിച്ചിരുന്നത്. അമ്മ വിദേശത്തായിരുന്ന സമയത്ത് കാല് വേദനയന്നഭിനയിച്ച് മക്കളെകൊണ്ട് കാലും തൊടയുടെ ഭാഗങ്ങളും തടവിക്കുമായിരുന്ന ഇയാൾ മിക്കപ്പോഴും മക്കളെ കടന്നു പിടിക്കാറുണ്ടായിരുന്നതായും പൊലീസ് പറയുന്നു.
മാസങ്ങളായി ഇയാൾ മക്കളെ ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുട്ടികൾ പഠനത്തിൽ ശ്രദ്ധയില്ലാത്തവരായി മാറിയതോടെ സ്‌കൂൾ അധികൃതർ കൗൺസിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ സ്‌കൂളിൽ നിന്ന് വിവരം അറിയിക്കുകയും അവർ പൊലീസിനെ അറിയിച്ചു അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നു.