- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ മരിച്ചപ്പോൾ അമ്പതുകാരൻ പെൺമക്കളോട് പെരുമാറിയത് ഭാര്യമാരെ പോലെ; സ്‌കൂളിൽ വരാതിരുന്ന 16കാരിയെ തേടി ചൈൽഡ് ലൈൻ പ്രവർത്തകർ പോയപ്പോൾ ആറുമാസം ഗർഭിണിയെന്ന് തെളിഞ്ഞു; യത്തീംഖാനയിൽ താമസിക്കുന്ന പെൺമക്കളെ കൂട്ടികൊണ്ടുവന്ന് ടോയിലറ്റ് പോലുമില്ലാത്ത വീട്ടിൽ താമസിച്ച് തുടർച്ചയായി പീഡിപ്പിച്ച മലപ്പുറത്തെ ക്രൂരനായ പിതാവിന്റെ കഥ
മലപ്പുറം: പത്താം ക്ലാസ് പരീക്ഷ അടുത്തിട്ടും സ്‌ക്കൂളിൽ ആഴ്ചകളായി എത്താതിരുന്ന പെൺകുട്ടിയുടെ വിവരം അന്വേഷിക്കാൻ എത്തിയ മലപ്പുറം ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. സ്വന്തം പിതാവിന്റെ പീഡനത്തിനിരയായി ആറു മാസം ഗർഭം ചുമക്കേണ്ടി വന്ന പതിനാറു കാരിയുടെ നിസ്സഹായാവസ്ഥയായിരുന്നു ചൈൽഡ് ലൈന് കാണാൻ സാധിച്ചത്. മകളെ സ്ഥിരമായി പീഡനത്തിനിരയാക്കിയ അമ്പത് വയസ് പ്രായമുള്ള പിതാവിനെ ചൈൽഡ് ലൈൻ ഇടപെടലിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത് മലപ്പുറം പൊലീസ് സ്റ്റേഷൻ പരിതിയിലെ കോഡൂർ പഞ്ചായത്തിലാണ്. എസ്.എസ്.എൽ.സി പരീക്ഷ അടുത്തിട്ടും പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി കുറെ ദിവസങ്ങളായി ക്ലാസിലെത്തിയിരുന്നില്ല. സ്‌കൂളിൽ നിന്നും അദ്ധ്യാപകർ പലതവണ കുട്ടിയെ സ്‌കൂളിലേക്കയക്കാൻ ആവശ്യപ്പെട്ടെങ്കിലും പിതാവ് സമ്മതിച്ചിരുന്നില്ല. ഈ വർഷം പരീക്ഷ എഴുതുന്നില്ലെന്നായിരുന്നു പിതാവിന്റെ മറുപടി. നാല് വർഷം മുമ്പ് മാതാവ് മരിച്ചതോടെ പിതാവിന്റെ സംരക്ഷണത്തിലാണ് ആറ് മക്കളും കഴിഞ്
മലപ്പുറം: പത്താം ക്ലാസ് പരീക്ഷ അടുത്തിട്ടും സ്‌ക്കൂളിൽ ആഴ്ചകളായി എത്താതിരുന്ന പെൺകുട്ടിയുടെ വിവരം അന്വേഷിക്കാൻ എത്തിയ മലപ്പുറം ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. സ്വന്തം പിതാവിന്റെ പീഡനത്തിനിരയായി ആറു മാസം ഗർഭം ചുമക്കേണ്ടി വന്ന പതിനാറു കാരിയുടെ നിസ്സഹായാവസ്ഥയായിരുന്നു ചൈൽഡ് ലൈന് കാണാൻ സാധിച്ചത്. മകളെ സ്ഥിരമായി പീഡനത്തിനിരയാക്കിയ അമ്പത് വയസ് പ്രായമുള്ള പിതാവിനെ ചൈൽഡ് ലൈൻ ഇടപെടലിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത് മലപ്പുറം പൊലീസ് സ്റ്റേഷൻ പരിതിയിലെ കോഡൂർ പഞ്ചായത്തിലാണ്. എസ്.എസ്.എൽ.സി പരീക്ഷ അടുത്തിട്ടും പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി കുറെ ദിവസങ്ങളായി ക്ലാസിലെത്തിയിരുന്നില്ല. സ്‌കൂളിൽ നിന്നും അദ്ധ്യാപകർ പലതവണ കുട്ടിയെ സ്‌കൂളിലേക്കയക്കാൻ ആവശ്യപ്പെട്ടെങ്കിലും പിതാവ് സമ്മതിച്ചിരുന്നില്ല. ഈ വർഷം പരീക്ഷ എഴുതുന്നില്ലെന്നായിരുന്നു പിതാവിന്റെ മറുപടി.
നാല് വർഷം മുമ്പ് മാതാവ് മരിച്ചതോടെ പിതാവിന്റെ സംരക്ഷണത്തിലാണ് ആറ് മക്കളും കഴിഞ്ഞിരുന്നത്. മുതിർന്ന ആൺകുട്ടിക്ക് 18 വയസാണ് പ്രായം. ഇതിനു താഴെയാണ് മറ്റ് അഞ്ച് കുട്ടികളും. 14, 16 പ്രായമുള്ള രണ്ട് പെൺകുട്ടികൾ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. ഇതിൽ പതിനാറുകാരിക്കാണ് പിതാവിൽ നിന്നും കൊടും പീഡനം ഏൽക്കേണ്ടി വന്നത്. പതിനാലുകാരി സ്‌കൂളിൽ പോയിരുന്നു. എന്നാൽ ഗർഭം മറച്ചു വെയ്ക്കാനായി പതിനാറുകാരിയെ പിതാവ് സ്‌കൂളിലേക്ക് വിട്ടിരുന്നില്ല.
പെൺകുട്ടിയെ സ്‌കൂളിലേക്ക് വിടാതിരുന്നത് ചൈൽഡ് ലൈനിൽ രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച ജില്ലാ ചൈൽഡ് ലൈൻ കോഡിനേറ്റർ അൻവർ കാരക്കാടന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ രജീഷ് ബാബു, അർച്ചന, മൻസൂർ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി. എന്നാൽ കുട്ടിയെ കാണാൻ പിതാവ് അനുവദിച്ചിരുന്നില്ല. മഞ്ഞപ്പിത്തമാണെന്നും കുട്ടിയോട് സംസാരിക്കേണ്ടെന്നും ചൈൽഡ് ലൈനോട് പിതാവ് പറഞ്ഞു. കൗൺസിലിങ്ങിന് തടസം സൃഷ്ടിച്ചതോടെ ചൈൽഡ് ലൈൻ പൊലീസിന്റെ സഹായം തേടി. പൊലീസ് എത്തി ശ്രമിച്ചിട്ടും പിതാവ് പിടിവാശി തുടർന്നു.ഇതോടെ പൊലീസ് മടങ്ങി. എന്നാൽ ചൈൽഡ് ലൈൻ പ്രവർത്തകർ വീട്ടിൽ തന്നെ തമ്പടിച്ചു. ഇതിനിടെ പെൺകുട്ടി തലചുറ്റി വീണു.
കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് മനസിലാക്കിയ ചൈൽഡ് ലൈൻ സംഘം തുടർന്നും ആവശ്യപ്പെട്ടെങ്കിലും കുട്ടിയോട് സംസാരിക്കാൻ അനുവദിച്ചില്ല. സുഖമില്ലാത്തെ മകളെ ഡോക്ടറെ കാണിച്ചിട്ടുണ്ടെന്നും മരുന്ന് കഴിച്ചു വരികയാണെന്നുമായിരുന്നു പിതാവിന്റെ മറുപടി. എന്നാൽ ഡോക്ടറുടെ കുറിപ്പും രേഖയും ആവശ്യപ്പെട്ടപ്പോൾ നാളെ വന്നാൽ കാണിക്കാമെന്നായിരുന്നു മറുപടി. ഇതോടെ ചൈൽഡ് ലൈന്റെ സംശയം ഇരട്ടിച്ചു. സംഘം വീട്ടിൽ തമ്പടിച്ച് ശ്രമം തുടർന്നു. നിർവാഹമില്ലെന്നായതോടെ ഒടുവിൽ പിതാവ് തന്നെ സമ്മതിച്ചു, അവൾ ഗർഭിണിയാണെന്ന്.
ഉടൻ പിതാവിനെയും കുട്ടികളെയും ചൈൽഡ് ലൈൻ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് വൈദ്യ പരിശോധനക്ക് വിധേയമാക്കി. ആറ് മാസം ഗർഭിണിയാണെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് പെൺകുട്ടിയെ ഗൈനക്കോളജിസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ രണ്ട് മണിക്കൂർ നേരം നടത്തിയ കൗൺസിലിനൊടുവിൽ പിതാവു തന്നെയാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് കുട്ടി സമ്മതിച്ചു. ഗർഭം ആറ് മാസം പിന്നിട്ട സാഹചര്യത്തിൽ കുട്ടിക്ക് ജന്മം നൽകൽ നിർബന്ധമാണ്. പെൺകുട്ടിയെ നിർഭയ ഹോമിലേക്കും 18കാരനൊഴികെയുള്ള മറ്റു കുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്കും മാറ്റി.
പരിതാപകരമായ ജീവിത സാഹചര്യത്തിലൂടെയായിരുന്നു ഈ കുട്ടികളുടെ ജീവിതമെന്ന് ചൈൽഡ് ലൈൻ കണ്ടെത്തി. ഉമ്മ മരിച്ച ശേഷം യതീംഖാനയിലായിരുന്ന കുട്ടികളെ എതാനും വർഷമായി പിതാവ് വീട്ടിൽ താമസിച്ചു വരികയായിരുന്നു. വീട്ടിൽ വൈദ്യുതിയോ പ്രാഥമിക കൃത്യം നിർവഹിക്കാൻ ടോയ്ലെറ്റ് സംവിധാനമോ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത് ബംഗാളികൾ താമസിച്ചിരുന്ന കോർട്ടേഴ്സിലെ ടോയ്ലെറ്റാണ് ഇവർ ഉപയോഗിച്ചിരുന്നത്. വയറ്റിൽ മുഴ വന്നതിനെ തുടർന്ന് കുട്ടികളുടെ മാതാവ് 2012 ലാണ് മരിച്ചത്. ആദ്യ ഭാര്യയിൽ ഇയാൾക്ക് രണ്ട് മക്കളുണ്ട്. ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു.
ആദ്യ ഭാര്യയിലെ കുട്ടികൾ മാതാവിന്റെ വീട്ടുകാരോടൊപ്പമാണ് കഴിഞ്ഞ് വരുന്നത്. പെൺകുട്ടിയെ വീട്ടിൽ വച്ച് സ്ഥിരമായി പീഡനത്തിനിരയാക്കിയിരുന്നു. ഇയാളെ മലപ്പുറം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദുരൂഹത നിറഞ്ഞ പ്രതിയുടെ ജീവിതം അന്വേഷണ വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
(ഈ ക്രൂരന്റെ പേരും വിലാസവും ഫോട്ടോയും ലഭ്യമാണെങ്കിലും അത് നൽകുന്നത് പെൺകുട്ടികളെ തിരിച്ചറിയാൻ ഇടയാകുമെന്നതിനാൽ പ്രസിദ്ധീകരിക്കുന്നില്ല)