- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബധിരരും മൂകരുമായവർക്കുവേണ്ടി ആംഗ്യഭാഷയിൽ കുർബാന അർപ്പിച്ച് ഒരു വൈദികൻ; പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ കാതും നാക്കുമായ ഫാ. ബിജു ലോറൻസ് മൂലക്കരയ്ക്ക് പിന്തുണ നൽകി ഹോളിക്രോസ് സഭാ നേതൃത്വം
ചങ്ങനാശ്ശേരി: അന്ന് ആ പെസഹാ തിരുനാളിൽ കർത്താവരുളിയ കൽപ്പനപോൽ തിരുനാമത്തിൽ ചേർന്നീടാം ഒരുമയൊടീബലി അർപ്പിക്കാം... വിശുദ്ധ കുർബാന തുടങ്ങുകയാണ്. പക്ഷേ, വൈദികൻ ഗീതം പാടുന്നില്ല. പകരം ആംഗ്യഭാഷയിലാണ് പാട്ടും. ബധിരരും മൂകരുമായവർക്കുവേണ്ടി ആത്മീയ ചൈതന്യം പകർന്നുനൽകുകയാണ് തിരുവനന്തപുരം സ്വദേശിയായ ഫാ. ബിജു ലോറൻസ് മൂലക്കര. ബധിരരും മൂകരുമായവരുടെ കാതും നാക്കുമാണ് ഈ പുരോഹിതൻ. ആംഗ്യഭാഷയിൽ ദിവ്യബലിയർപ്പിക്കുന്ന കേരളത്തിലെ ഏക വൈദികനാണ്. പുണെ പേപ്പൽ സെമിനാരിയിൽ ഫിലോസഫി വിദ്യാർത്ഥിയായിരിക്കെ, ബിജു കനേഡിയൻ ഹോളിക്രോസ് വൈദികനായ ഫാ. ഹാരി സ്റ്റോക്സിനെ പരിചയപ്പെട്ടതാണ് ഈ വൈദികന്റെ ജീവിതത്തിൽ വഴിത്തിരിവായത്. മൂന്നുപതിറ്റാണ്ടുകളായി ഭാരതത്തിൽ ശ്രവണ വൈകല്യമുള്ളവർക്ക് ഇടയിൽ പ്രവർത്തിച്ചിരുന്ന ആളാണ് ഫാ. ഹാരി. തന്റെ പ്രവർത്തനങ്ങൾക്ക് തുടർച്ചക്കാരനായി അദ്ദേഹം കണ്ടെത്തിയത് ബിജുവിനെയായിരുന്നു. പഠനം കഴിഞ്ഞതോടെ അദ്ദേഹം ഈ മേഖലയിൽ കൂടുതൽ സജീവമായി. പൗരോഹിത്യം സ്വീകരിച്ചശേഷം ആദ്യമായി അർപ്പിച്ച ദിവ്യബലിയും ആംഗ്യഭാഷയിലായിരുന്നു.
ചങ്ങനാശ്ശേരി: അന്ന് ആ പെസഹാ തിരുനാളിൽ കർത്താവരുളിയ കൽപ്പനപോൽ തിരുനാമത്തിൽ ചേർന്നീടാം ഒരുമയൊടീബലി അർപ്പിക്കാം... വിശുദ്ധ കുർബാന തുടങ്ങുകയാണ്. പക്ഷേ, വൈദികൻ ഗീതം പാടുന്നില്ല. പകരം ആംഗ്യഭാഷയിലാണ് പാട്ടും. ബധിരരും മൂകരുമായവർക്കുവേണ്ടി ആത്മീയ ചൈതന്യം പകർന്നുനൽകുകയാണ് തിരുവനന്തപുരം സ്വദേശിയായ ഫാ. ബിജു ലോറൻസ് മൂലക്കര.
ബധിരരും മൂകരുമായവരുടെ കാതും നാക്കുമാണ് ഈ പുരോഹിതൻ. ആംഗ്യഭാഷയിൽ ദിവ്യബലിയർപ്പിക്കുന്ന കേരളത്തിലെ ഏക വൈദികനാണ്. പുണെ പേപ്പൽ സെമിനാരിയിൽ ഫിലോസഫി വിദ്യാർത്ഥിയായിരിക്കെ, ബിജു കനേഡിയൻ ഹോളിക്രോസ് വൈദികനായ ഫാ. ഹാരി സ്റ്റോക്സിനെ പരിചയപ്പെട്ടതാണ് ഈ വൈദികന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
മൂന്നുപതിറ്റാണ്ടുകളായി ഭാരതത്തിൽ ശ്രവണ വൈകല്യമുള്ളവർക്ക് ഇടയിൽ പ്രവർത്തിച്ചിരുന്ന ആളാണ് ഫാ. ഹാരി. തന്റെ പ്രവർത്തനങ്ങൾക്ക് തുടർച്ചക്കാരനായി അദ്ദേഹം കണ്ടെത്തിയത് ബിജുവിനെയായിരുന്നു. പഠനം കഴിഞ്ഞതോടെ അദ്ദേഹം ഈ മേഖലയിൽ കൂടുതൽ സജീവമായി. പൗരോഹിത്യം സ്വീകരിച്ചശേഷം ആദ്യമായി അർപ്പിച്ച ദിവ്യബലിയും ആംഗ്യഭാഷയിലായിരുന്നു. ഹോളിക്രോസ് സഭാ നേതൃത്വവും ബിജുവിന്റെ പുതിയ ദൗത്യത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
നാലു വർഷമായി വിജയപുരം രൂപതയ്ക്ക് കീഴിലെ ചെങ്ങളം സെന്റ് ജോസഫ് ദേവാലയത്തിൽ വികാരിയായും സേവനം അനുഷ്ഠിക്കുന്നു. പാലാ മണ്ണയ്ക്കനാട്ടുള്ള ഒ.എൽ.സി. ഡഫ് ഹൈസ്‌കൂളിലെ കുട്ടികൾക്കായും ഈ വൈദികൻ മാസത്തിലൊരിക്കൽ ആംഗ്യഭാഷയിൽ കുർബാനയർപ്പിക്കുന്നുണ്ട്. അയ്മനത്ത് പഴയസെമിനാരിയിൽ, ബധിരമൂക സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി എല്ലാ മാസവും ധ്യാനം, കുമ്പസാരം, വ്യക്തിത്യവികസന ക്ലാസ് എന്നിവയും ഇദ്ദേഹം നടത്തുന്നുണ്ട്.