- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയ്ക്ക് പിന്നാലെ നോക്കി വളർത്തിയ അച്ഛനും യാത്രായായി; ബന്ധുക്കൾ ആരും തിരിഞ്ഞു നോക്കാനില്ലാത്ത ഭിന്നശേഷിക്കാരിയായ മകൾ അശ്വതി ഇനി അനാഥ
കഴക്കൂട്ടം: അമ്മയ്ക്ക് പിന്നാലെ നോക്കി വളർത്തിയ അച്ഛനും യാത്രയായതോടെ ഭിന്നശേഷിക്കാരിയായ ഏക മകൾ അനാഥയായി. പള്ളിപ്പുറം പാച്ചിറ ചായ്പുറത്ത് അശ്വതി വീട്ടിൽ റിട്ട. സൈനികനായ അനിൽകുമാർ (53) മരിച്ചതോടെയാണ് ഭിന്നശേഷിക്കാരിയായ മകൾ അശ്വതി (22) അനാഥയായത്. ആറു വർഷം മുമ്പു അശ്വതിയുടെ അമ്മ ബീന മരിച്ചു. പിന്നീടു ഭിന്നശേഷിക്കാരിയായ മകൾ അശ്വതിക്ക് എല്ലാം എല്ലാമായത് അച്ഛൻ അനിൽ കുമാറായിരുന്നു. അമ്മ ഇല്ലാതായ ഭിന്നശേഷിക്കാരിയായ കുട്ടിയെ ബന്ധുക്കൾ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. പ്രായപൂർത്തിയായ മകളെ പിന്നീട് ഇയാൾ കുമാരപുരത്തിനടുത്തുള്ള ഒരു കോൺവെന്റിലേക്ക് മാറ്റി. ഇതോടെ അനിൽകുമാർ തനിച്ച് താമസിക്കുകയായിരുന്നു. പതിവു പോലെ വീടിനു മുന്നിൽ രാവിലെ പത്രം വായിച്ചിരിക്കുന്നതു പലരും കണ്ടിരുന്നു. പിന്നീടു പുറത്തു കാണാത്തതിനെ തുടർന്നു സംശയം തോന്നിയ അയൽവാസികൾ നോക്കുമ്പോഴാണു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്നു പൊലീസിനെ അറിയിച്ചു. പൊലീസ് മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. തലപൊട്ടിയ നിലയിലാണ് അനിൽകുമാറിന്റെ മൃതദേഹം കണ്ടത
കഴക്കൂട്ടം: അമ്മയ്ക്ക് പിന്നാലെ നോക്കി വളർത്തിയ അച്ഛനും യാത്രയായതോടെ ഭിന്നശേഷിക്കാരിയായ ഏക മകൾ അനാഥയായി. പള്ളിപ്പുറം പാച്ചിറ ചായ്പുറത്ത് അശ്വതി വീട്ടിൽ റിട്ട. സൈനികനായ അനിൽകുമാർ (53) മരിച്ചതോടെയാണ് ഭിന്നശേഷിക്കാരിയായ മകൾ അശ്വതി (22) അനാഥയായത്.
ആറു വർഷം മുമ്പു അശ്വതിയുടെ അമ്മ ബീന മരിച്ചു. പിന്നീടു ഭിന്നശേഷിക്കാരിയായ മകൾ അശ്വതിക്ക് എല്ലാം എല്ലാമായത് അച്ഛൻ അനിൽ കുമാറായിരുന്നു. അമ്മ ഇല്ലാതായ ഭിന്നശേഷിക്കാരിയായ കുട്ടിയെ ബന്ധുക്കൾ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. പ്രായപൂർത്തിയായ മകളെ പിന്നീട് ഇയാൾ കുമാരപുരത്തിനടുത്തുള്ള ഒരു കോൺവെന്റിലേക്ക് മാറ്റി. ഇതോടെ അനിൽകുമാർ തനിച്ച് താമസിക്കുകയായിരുന്നു.
പതിവു പോലെ വീടിനു മുന്നിൽ രാവിലെ പത്രം വായിച്ചിരിക്കുന്നതു പലരും കണ്ടിരുന്നു. പിന്നീടു പുറത്തു കാണാത്തതിനെ തുടർന്നു സംശയം തോന്നിയ അയൽവാസികൾ നോക്കുമ്പോഴാണു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്നു പൊലീസിനെ അറിയിച്ചു. പൊലീസ് മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. തലപൊട്ടിയ നിലയിലാണ് അനിൽകുമാറിന്റെ മൃതദേഹം കണ്ടത്. വീട്ടിൽ തെന്നിവീണതാകാമെന്നാണു പൊലീസ് പറയുന്നത്.
ഏക മകൾ അശ്വതിയെ എവിടെയാണു പാർപ്പിച്ചിരിക്കുന്നതെന്ന് അയൽവാസികൾക്കും അറിവുണ്ടായിരുന്നില്ല. ഒടുവിൽ അനിൽകുമാറിന്റെ സുഹൃത്തിനെ അന്വേഷിച്ചു കണ്ടുപിടിച്ചതോടെയാണ് അശ്വതി തിരുവനന്തപുരത്തെ കോൺവന്റിലുള്ള വിവരമറിയുന്നത്. മംഗലപുരം പൊലീസ് അശ്വതിയെ കൊണ്ടുവന്ന് അന്ത്യകർമങ്ങൾ നടത്തിച്ചു.