- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും മുൻകൂർ ജാമ്യാപേക്ഷ തള്ളി; പള്ളിമേടയിൽ ബാലികയെ പീഡിപ്പിച്ച വൈദികൻ എന്നിട്ടും ഒളിവിൽ തന്നെ; ആറു മാസമായി തുടരുന്ന ഈ ഒളിച്ചു കളി അവസാനിപ്പിക്കാൻ സഭയ്ക്ക് ഇടപെട്ടുകൂടെ
കൊച്ചി: പള്ളിമേടയിൽ പതിനാലുകാരിയെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ഫാ. എഡ്വിൻ ഫിഗരസിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ ക്രൈസ്തവ സഭകൾ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. 14കാരിയെ പീഡിപ്പിച്ച കേസിൽ മുങ്ങിയ ഫാ. എഡ്വിൻ ഫിഗരസ് ഒളിവിൽ പോയിട്ട് ആറുമാസം കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനുള്ള ലോക്കൽ പൊലീസിന്റെ ശ്രമങ്ങളെല്ലാം വിഫ
കൊച്ചി: പള്ളിമേടയിൽ പതിനാലുകാരിയെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ഫാ. എഡ്വിൻ ഫിഗരസിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ ക്രൈസ്തവ സഭകൾ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. 14കാരിയെ പീഡിപ്പിച്ച കേസിൽ മുങ്ങിയ ഫാ. എഡ്വിൻ ഫിഗരസ് ഒളിവിൽ പോയിട്ട് ആറുമാസം കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനുള്ള ലോക്കൽ പൊലീസിന്റെ ശ്രമങ്ങളെല്ലാം വിഫലമായി. ഇയാളെ പിടികൂടാൻ സഭയും പൊലീസിനെ സഹായിക്കുന്നില്ല. പൊലീസിൽ കീഴടങ്ങാൻ സഭ കർശന നിർദ്ദേശം നൽകിയാൽ വികാരിക്ക് അത് അംഗീകരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് പ്രതിഷേധമുയരുന്നത്.
അതിനിടെ ഫാ. എഡ്വൻ ഫിഗരസിന്റെ ന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വീണ്ടും തള്ളി. വൈദികനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. കേസ് ഡയറി കോടതി പരിശോധിച്ചു. മുൻകൂർ ജാമ്യം അനുവദിക്കാൻ കാരണമില്ലെന്നു വിലയിരുത്തിയാണു കോടതി നടപടി. ഇതോടെ വൈകാതെ പൊലീസിന് കീഴടങ്ങേണ്ട സ്ഥിതിയിലായി വികാരി. എന്നാൽ കേസിൽ പ്രതിചേർക്കപ്പെട്ട ശേഷവും വിദേശസന്ദർശനം നടത്തിയ ഫാ. ഫിഗരസ് വ്യാജ പാസ്‌പോർട്ടിൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. സഭയുടെ പിന്തുണയുണ്ടെങ്കിലേ ഇയാളുടെ അറസ്റ്റ് സാധ്യമാകൂ എന്നതാണ് അവസ്ഥ. വിശ്വാസികളാണ് ഇയാളെ സംരക്ഷിക്കുന്നതെന്നും ആരോപണമുണ്ട്.
ക്‌സ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ജില്ലാ പൊലീസ് തയാറാകാത്തതിൽ ദുരൂഹതയുണ്ട്. ഉന്നതങ്ങളിൽനിന്നുള്ള സമ്മർദത്തിന്റെ ഫലമാണെന്നാണ് പൊലീസിനെതിരെയുള്ള ആരോപണം. വടക്കേക്കര സി.ഐയുടെ നേതൃത്വത്തിലാണ് ഫാ. ഫിഗരസിനുവേണ്ടി അന്വേഷണം നടക്കുന്നത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി അടുത്തിടെ ഫയലിൽ സ്വീകരിക്കാതെ തള്ളിയിട്ടും പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുക്കളിലും നാട്ടുകാരിലും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളെ പോലും ബന്ധപ്പെടാത്തതിനാൽ ഇയാളുടെ ഫോൺ നമ്പർ കണ്ടത്തൊനും പൊലീസിന് കഴിഞ്ഞിട്ടില്ല. സ്ഥിരമായി ഒരു ഫോൺ ഇയാൾ ഉപയോഗിക്കുന്നില്ലന്നാണ് പൊലീസ് അനുമാനിക്കുന്നത്.
പുത്തൻവേലിക്കര പറങ്കിനാട്ടിയ കുരിശിങ്കൽ പള്ളിയിൽ വികാരിയായിരുന്ന എഡ്വിൻ ഫിഗരസ് ഇടവക കുടുംബാംഗമായ ഒമ്പതാം ക്‌ളാസുകാരിയെ കഴിഞ്ഞ ജനുവരി മുതൽ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ബലാത്സംഗക്കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. മാർച്ചിൽ കുട്ടിയുടെ അമ്മ പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് തൊട്ടടുത്ത ദിവസം ബംഗളൂരു വഴി ദുബായിലേക്ക് കടന്നു. ഷാർജയിൽ മുൻനിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. ഇതിനിടെ, തങ്ങളെ പീഡിപ്പിക്കുന്നതായി കാട്ടി എഡ്വിൻ ഫിഗരസിന്റെ മാതാപിതാക്കൾ കോടതിയിൽ ഹരജി നൽകിയിരുന്നു. മെയ് അഞ്ചുവരെ എഡ്വിൻ ഫിഗരസിനെ പൊലീസ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവ് വന്നതിന് പിന്നാലെ ഫാ. ഫിഗരസ് ഷാർജയിൽനിന്ന് തിരിച്ചത്തെുകയും വടക്കേക്കര സി.ഐ മുമ്പാകെ ഹാജരാവുകയും ചെയ്തു.
വിശദമായ ചോദ്യം ചെയ്യലിനുശേഷം പാസ്‌പോർട്ട് പിടിച്ചുവച്ചാണ് പൊലീസ് ഇയാളെ വിട്ടയച്ചത്. ഒരാഴ്ചക്കുള്ളിൽ ഹൈക്കോടതി ഇയാളുടെ മാതാപിതാക്കളുടെ ഹരജി തള്ളിയെങ്കിലും പൊലീസിന് പിന്നീട് ഫാ. ഫിഗരസിനെ പിന്തുടർന്ന് കണ്ടത്തൊനായില്ല. ചോദ്യം ചെയ്യലിന് ഹാജരായി തിരിച്ചുപോയ ഇയാളെ പിന്തുടരുന്നതിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തൽ. പിന്നീട് പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ലുക്കൗട്ട് ഇറക്കിയതിനാൽ ഇയാൾ ഇനി വിദേശത്തേക്ക് കടക്കില്ലെന്ന പ്രതീക്ഷയിലാണ് പൊലീസ്.