പറവൂർ: പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പള്ളി വികാരിയായിരുന്ന പുത്തൻവേലിക്കര പറങ്കിനാട്ടിയ കുരിശുപള്ളിയിലെ വികാരിയായിരുന്ന ഫാ. എഡ്വിൻ ഫിഗരസിന് ഒളിവ് ജീവതത്തിൽ ഉന്നതരുടെ സഹായം കിട്ടി. മീശ വച്ചായിരുന്നു നടപ്പ്. അതുകൊണ്ട് തന്നെ ഒറ്റനോട്ടത്തിൽ ആരും തിരിച്ചറിഞ്ഞില്ല. ഒളിവിലായ ശേഷവും ധ്യാനഗുരു കൂടിയായിരുന്നു ഫാ. എഡ്വിൻ ഫിഗറസ്. ധ്യാനത്തിനായി ഇടയ്ക്കിടെ വിദേശസന്ദർശനവും നടത്തിയിരുന്നു. ആറുമാസത്തിനിടെ ബിഹാർ, തിരുപ്പതി, വേളാങ്കണ്ണി, മധുര, കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആലുവ ഡിവൈ.എസ്‌പി. മുമ്പാകെയാണ് ഫാദർ കീഴടങ്ങിയത്. സുപ്രീംകോടതിയിൽനിന്ന് മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് പൊലീസിൽ കീഴടങ്ങിയത്. വടക്കേക്കര പൊലീസ് സ്‌റ്റേഷനിലെത്തിച്ച വികാരിയെ സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്യൽ പൂർത്തിയാക്കി. വൈകിട്ട് തെളിവെടുപ്പിനായി പറങ്കിനാട്ടിയ പള്ളിയിൽ കൊണ്ടുവന്നു. വൈദികനെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ജനുവരി - മാർച്ച് കാലത്ത് വൈദികൻ പള്ളിമേടയിലേക്കു വിളിച്ചു വരുത്തി പെൺകുട്ടിയെ പീഡിപ്പിച്ചതായുള്ള അമ്മയുടെ പരാതിയിലാണു പുത്തൻവേലിക്കര പൊലീസ് കേസെടുത്തത്. ഒളിവിൽ പോയ വൈദികനെ രൂപതാ നേതൃത്വം മതപരമായ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ദുബായിൽ നടത്താനിരുന്ന ധ്യാനത്തിനു വേണ്ടി നേരത്തെ തന്നെ സംഘടിപ്പിച്ച വീസ ഉപയോഗിച്ച് ഫാ. എഡ്വിൻ അങ്ങോട്ടേക്കു കടന്നു. നോർക്കയുടെയും ഇന്റർപോളിന്റെയും സഹായത്തോടെ അറസ്റ്റിനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെ രണ്ടു തവണ ഹൈക്കോടതിയിലും ഒരു തവണ സുപ്രീം കോടതിയിലും മുൻകൂർ ജാമ്യഹർജി നൽകി. ഇത് പാളുകളയും ചെയ്തു. ഇതിനിടെ വൈദികനെ ഒളിപ്പിച്ച കുറ്റത്തിന് എഡ്വിന്റെ അടുത്ത ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് അറിഞ്ഞതോടെയാണ് കീഴടങ്ങൽ. മഥുരയിലെ ആശ്രമത്തിൽ കഴിയുന്നതിനിടെയാണു കേസിന്റെ വിവരങ്ങളറിയാൻ അഭിഭാഷകനുമായി ബന്ധപ്പെട്ടത്. അപ്പോഴാണ് സഹോദരന്റെയും സഹോദരപുത്രന്റെയും അറസ്റ്റ് വിവരം അറിഞ്ഞത്. തുടർന്ന് അഭിഭാഷകനുമായി ആലോചിച്ച് ആലുവ ഡിവൈഎസ്‌പി ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് സൂചന.

പുത്തൻവേലിക്കര പറങ്കിനാട്ടിയ കുരിശിങ്കൽ പള്ളിയിൽ വികാരിയായിരുന്ന എഡ്വിൻ ഫിഗരസ് ഇടവക കുടുംബാംഗമായ ഒമ്പതാം കൽസുകാരിയെ കഴിഞ്ഞ ജനുവരി മുതൽ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ബലാത്സംഗക്കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. മാർച്ചിൽ കുട്ടിയുടെ അമ്മ പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് തൊട്ടടുത്ത ദിവസം ബംഗളൂരു വഴി ദുബായിലേക്ക് കടന്നു. ഷാർജയിൽ മുൻനിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. ഇതിനിടെ, തങ്ങളെ പീഡിപ്പിക്കുന്നതായി കാട്ടി എഡ്വിൻ ഫിഗരസിന്റെ മാതാപിതാക്കൾ കോടതിയിൽ ഹരജി നൽകിയിരുന്നു. മെയ് അഞ്ചുവരെ എഡ്വിൻ ഫിഗരസിനെ പൊലീസ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

ഈ ഉത്തരവ് വന്നതിന് പിന്നാലെ ഫാ. ഫിഗരസ് ഷാർജയിൽനിന്ന് തിരിച്ചത്തെുകയും വടക്കേക്കര സി.ഐ മുമ്പാകെ ഹാജരാവുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷം പാസ്‌പോർട്ട് പിടിച്ചുവച്ചാണ് പൊലീസ് ഇയാളെ വിട്ടയച്ചത്. ഒരാഴ്ചക്കുള്ളിൽ ഹൈക്കോടതി ഇയാളുടെ മാതാപിതാക്കളുടെ ഹർജി തള്ളിയെങ്കിലും പൊലീസിന് പിന്നീട് ഫാ. ഫിഗരസിനെ പിന്തുടർന്ന് കണ്ടത്തൊനായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരായി തിരിച്ചുപോയ ഇയാളെ പിന്തുടരുന്നതിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലുമെത്തി. പിന്നീട് പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ലുക്കൗട്ട് ഇറക്കിയതിനാൽ ഇയാൾ ഇനി വിദേശത്തേക്ക് കടക്കാനുമായില്ല. ഇതോടെയാണ് ജാമ്യഹർജികളുമായി കോടതിയിലെത്തിയത്. അതും തള്ളിയതോടെ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ധ്യാനഗുരുവും സംഗീതജ്ഞനുമായ ഇയാൾ തന്റെ ഒൻപതാം കൽസുകാരി മകളെ പീഡിപ്പിച്ചതായി അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. മാർച്ച് 29 നാണ് പീഡനവിവരം പുറത്തറിഞ്ഞത്. 30 ന് ഫാദർ എഡ്വിൻ മുങ്ങി. ഏപ്രിൽ ഒന്നിന് പെൺകുട്ടിയുടെ മാതാവ് പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകി. അന്നു തന്നെ കേസ്സെടുക്കകയും പെൺകുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രൂപത നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം ഫാ.എഡ്‌വിന് എതിരായിരുന്നു. സഭയുടെ എല്ലാ ചുമതലകളിൽ നിന്നും ഇയാളെ നീക്കം ചെയ്തു. പൗരോഹിത്യം റദ്ദാക്കുന്നതിന് നടപടികളും രൂപത തുടങ്ങിക്കഴിഞ്ഞു.

ജനുവരി മാസം മുതൽ പല തവണ പീഡനം നടന്നതായി പരാതിയിൽ പറയുന്നു. പീഡനവിവരം പെൺകുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവർത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തിൽ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം. അപ്പോൾ മുതൽ കേസ് ഇല്ലാതാക്കാൻ ശ്രമം തുടങ്ങി. പരാതിക്കാരെ പിൻവലിക്കാനും നീക്കമുണ്ടായി. എന്നാൽ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി. ഓശാന ഞായറിന് തലേന്ന് കുമ്ബസാരം കഴിഞ്ഞ് പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് അമ്മ പള്ളിയിൽ ചെന്നപ്പോൾ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെൺകുട്ടിയെ അച്ചൻ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതർക്കമുണ്ടായപ്പോഴാണ് ഇടവകക്കാർ വിവരം അറിഞ്ഞത്.

പരാതി നൽകുന്നതിന് മുമ്പേ ഇടവകയിലെ പ്രമുഖ വ്യവസായിയുടെ സഹായത്തോടെ മുങ്ങുകയായിരുന്നു. അതിനിടെ വികാരിയുടെ പീഡനത്തിനെതിരെ ഫേസ് ബുക്കിൽ പ്രതികരിച്ച പള്ളിയിലെ ഗായകസംഘത്തിൽപ്പെട്ട യുവാവിനും കുടുംബത്തിനും ഇടവകയിലെ പ്രമുഖന്റെ നേതൃത്വത്തിൽ പള്ളിയിൽ വിലക്കേർപ്പെടുത്തിയിരുന്നു. ദുഃഖവെള്ളിയാഴ്ച ഇവർക്ക് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നില്ല. ഇതോടെ പ്രതിഷേധം ശക്തമായി. ലത്തീൻ സഭയുടെ കീഴിലാണ് കുരിശ് ലൂർദ് മാതാ പള്ളി. ജനുവരി മാസത്തിൽ ഒരുതവണ പീഡിപ്പിച്ച ശേഷം പിന്നീട് പള്ളിയിൽ വിളിച്ചുവരുത്തിയായിരുന്നുവത്രെ ഉപദ്രവം. ധ്യാന ഗുരുരു കൂടിയാണു വികാരി. രണ്ടു മാസക്കാലം ഇതേ തരത്തിൽ വികാരി പെരുമാറിയിരുന്നതായും പറയപ്പെടുന്നു.

പരാതി രേഖാമൂലം പൊലീസിൽ എത്തുന്നതിനു മുൻപുതന്നെ ഈ വിവരം പള്ളി അധികൃതർ അറിഞ്ഞിരുന്നതായും വികാരിയെ രഹസ്യമായി പള്ളിയിൽനിന്ന് സ്ഥലം മാറ്റിയതായും ആരോപണമുണ്ട്. സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്‌വിൻ സിഗ്രേസ് സഭയിലെ പുരോഹിതർക്കുൾപ്പെടെ ധ്യാനങ്ങൾ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആൽബങ്ങൾ ഇദ്ദേഹം ഇറക്കിയിട്ടുണ്ട്.