- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടി ജനിച്ചത് മുതൽ തന്റെതല്ലെന്ന് ആരോപിച്ച് പ്രശ്നമുണ്ടാക്കി; രണ്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; അച്ഛന് ജീവപര്യന്തം തടവ്
തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അച്ഛന് ജീവപര്യന്തം തടവുശിക്ഷ. രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. അരലക്ഷം രൂപ പിഴയൊടുക്കണം. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷവിധിച്ചത്.
മുട്ടട മരപ്പാലം സ്വദേശി അരുൺ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. 2018 ഫെബ്രുവരിയിലാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. പ്രതിയുടെ ഭാര്യയാണ് പരാതിക്കാരി.
ഈ കുട്ടി ജനിച്ചത് മുതൽ തന്റെതല്ലെന്ന് ആരോപിച്ച് ഇയാൾ പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ ഇയാൾ നിരന്തരമായി ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി ലൈംഗിമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.
മറുനാടന് ഡെസ്ക്
Next Story