കോടനാട് (പെരുമ്പാവൂർ): കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഉടൻ തപ്പി നടന്ന് ചാക്ക് സംഘടിപ്പിച്ചു. പിന്നെ വളച്ചുകൂട്ടി അകത്താക്കി. തലച്ചുമടയികൊണ്ടുവന്ന് റബ്ബർതോട്ടത്തിലെ പൊട്ടക്കുഴിൽ ഇട്ടു. വെള്ളമില്ലന്ന് ബോദ്ധ്യമായപ്പോൾ താഴെയെത്തി ചാക്ക് മണ്ണിട്ടുമൂടി സ്ഥലം വിട്ടു. സ്വന്തം മകനെ കൊപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ തെളിവെടുപ്പിൽ ചൂരമുടി സ്വദേശി ബാബുവിന്റെ ലഘുവിവരണം ഇങ്ങിനെ. കോടനാട് പൊലീസിൽ കീഴടങ്ങിയ ബാവുവിനെ ചൂരമുടിയിലെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.മകന്റെ ജഡം മറവുചെയ്ത രീതിയും നടന്നുവന്ന വഴിയുമെല്ലാം ബാബു പൊലീസിനെ ബോദ്ധ്യപ്പെടുത്തി.

മണ്ണുമാന്തിയപ്പോൾ കാൽഭാഗം ചാക്കിൽ നിന്നും പുറത്തേക്ക് തള്ളി നിൽക്കുന്ന നിലയാലാണ് കാണപ്പെട്ടത്. മൃതദ്ദേഹം മറവുചെയ്തതിന്റെ ഭാഗത്ത് മുറിച്ചിട്ട തെങ്ങിന്റെ ഭാഗം കിടന്നിരുന്നു .മഴയത്ത് ഈ തെങ്ങിന്റെ ഭാഗം മാറ്റിയ ശേഷമാണ് ബാബു വെളിപ്പെടുത്തിയ ഭാഗത്തെ മണ്ണു നീക്കി പൊലീസ് ജഡം പുറത്തെടുത്തത്. കോടാനാട് ചൂരമുടി വെള്ളപ്ലായിൽ ബാബു കോടനാട് സ്റ്റേഷനിലെത്തി 9 കാരനായ മകൻ വസുദേവിനെ താൻ കൊലപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിലെ പൊട്ടക്കുഴിയിൽ നിന്നും വസുദേവിന്റെ ജഡം പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ 9-ന് രാത്രി ഒന്നരയോടെ മകനെ ഉറക്കത്തിൽ ശ്വാസം മുട്ടിച്ച് കൊന്നെന്നാണ് ബാബുവെളിപ്പെടുത്തൽ. മകനെകൊന്ന് താനും ആത്മഹത്യചെയ്യുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ ഇതിനുള്ള തന്റെ ശ്രമം വിജയിച്ചില്ലന്നും ഇതേത്തുടർന്ന് നാടുവിടുകയായിരുന്നെന്നും മനോവിഷമം താങ്ങാൻ പറ്റാത്തതിനാലാണ് സ്റ്റേഷനിൽ ഹാജരായി ശിക്ഷനേരിടാൻ തയ്യാറായതെന്നും ബാബു മൊഴി നൽകിയതായിട്ടാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. പുല്ലുവഴിയിൽ സോമിൽ തൊഴിലാളിയാണ് ബാബു. ഇയാൾ ഓണച്ചിട്ടിയും നടത്തിയിരുന്നു. ഏകദ്ദേശം 20000 രൂപയോളം ഓണത്തിന് മുമ്പായി ചിട്ടിയിൽ ചേർന്നവർക്കായി ബാബു നൽകേണ്ടിയിരുന്നു.

ഈ ആവശ്യത്തിലേക്കായി പുല്ലുവഴി സ്വദേശിയുടെ ഒപ്പം താൻ ചിട്ടിചേർന്നിരുന്നെന്നും ഈ ചിട്ടിപ്പണം കൃത്യസമയത്ത് ലഭിക്കാതെ വന്നതോടെ നാട്ടുകാരുടെ മുമ്പിൽവതലയുയർത്തിപ്പിടിച്ച് നടക്കാൻ കഴിയാത്ത സാഹചര്യം സംജാതമാവുമെന്നും ഇതിൽ നിന്നും രക്ഷപെടുന്നതിനാണ് താൻ ഈ കടുംകൈക്ക് മുതിർന്നതെന്നുമാണ് ചോദ്യം ചെയ്യലിൽ പൊലീസിൽ ഇയാൾ വ്യക്തമാക്കിയിട്ടുള്ളത്. ബാബുവിന്റെ ഭാര്യ രജിത സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരികയാണ്.9-ാം തീയതി നൈറ്റ് ഡ്യൂട്ടി ആയിരുന്നതിനാൽ ഇവർ വീട്ടിലില്ലായിരുന്നു.10-ാം തിയതി രാവിലെ 8 മണിയോടെ തന്നെയും മകനെയും ഇനി അന്വേഷിക്കേന്നെും തങ്ങൾ സ്ഥലം വിടുകയാണെന്നും ബാബു ഭാര്യയെ ഫോൺ ചെയ്ത് അറിയിച്ചു.

തുടർന്ന് ഇവർ പലസ്ഥങ്ങളിലും അന്വേഷിച്ചിട്ടും ഭാത്താവിനെയും മകനെയും കെത്താനായില്ല. തുടർന്ന് പതിനൊന്നിന് രാവിലെ പൊലീസിൽ പരാതി നൽകി. ഇതുപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് ബാബു പൊലീസിൽ കീഴടങ്ങി വിവരങ്ങൾ വെളിപ്പെടുത്തിയത്. നാടും നഗരവും ഓണത്തിരക്കിലായ സാഹചര്യത്തിൽ പുറത്തായ കൊലപാതകം പ്രദേശത്തെ ശോകമൂകമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഭാര്യയുടെ ചേച്ചിയുടെ വീട്ടിൽ നിന്നും വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞ് ബാബു മകനെ കൂട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് മകനെ കൊന്ന് വീടിന് നൂറ് മീറ്റർ അകലെയുള്ള പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.

മുമ്പ് എന്തെങ്കിലും കേസോ ക്രിമിനൽ സ്വഭാവമോയുള്ളയാളോ അല്ല ബാബുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇയാൾ കുറച്ച്കാലമായി സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്നും ഇതായിരിക്കും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസും വിശദീകരിക്കുന്നത്.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ