പാലക്കാട്: പാലക്കാട് ചിറ്റിലഞ്ചേരിയിൽ തർക്കത്തിനിടെ അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു. രതീഷ് (39)ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം.

രതീഷ് മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് അച്ഛൻ മർദിച്ചത്. ഉടൻ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.