നുസരണക്കേട് കാണിച്ചതിന്റെ പേരിൽ 'ഓട്ടിസം' ബാധിച്ച കുഞ്ഞിനെ ചോക്കലേറ്റ് കടയ്ക്കു മുന്നിൽവച്ച് തൊണ്ടയ്ക്ക് കുത്തിപ്പിടിച്ച് ക്രൂരമായി പീഡിപ്പിച്ചു. 45 വയസ് പ്രായമുള്ള പിതാവാണ് കുഞ്ഞിനെ പരസ്യമായി പീഡിപ്പിച്ചത്.അക്രമം നടന്നത് ശാന്തിയുടെ സന്ദേശവാഹകരായ സന്യാസി സമൂഹം താമസിക്കുന്ന ദ്വീപിൽവച്ചാണ്. കാൽഡെ ദ്വീപിന്റെ ചരിത്രത്തിലെ തന്നെ ആദ്യ കുറ്റകൃത്യമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി.

കടയ്ക്ക് മുന്നിൽ നിന്ന പിതാവ് കുഞ്ഞിനെ എടുക്കാതെ ഇരുന്നപ്പോൾ കുട്ടി ചെറുതായി കരഞ്ഞു. 'ഓട്ടിസം' ബാധിച്ച കുഞ്ഞിന് അറിയില്ലല്ലോ, ഇത് പൊതു ഇടമാണ്, എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നൊക്കെ. കുട്ടി കിടന്നു കരഞ്ഞപ്പോൾ പിതാവ് അരിശം മൂത്ത് കടയ്ക്കു മുന്നിൽ വച്ച് തന്നെ തൊണ്ടയ്ക്ക് കുത്തിപ്പിടിക്കുകയായിരുന്നു.

പിതാവിന്റെ പേര് എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടവർ പൊലീസിനെ വിവിരം അറിയിക്കുകയായിരുന്നു. ശാന്തിയുടെയും സമാതാനത്തിന്റേയും സന്ദേശവാഹകരായ സന്യാസി സമൂഹം താമസിക്കുന്ന കാൽഡെ ദ്വീപിന്റെ ചരിത്രത്തിൽ( നൂറ് വർഷത്തിനിടെ) ആദ്യമായി നടക്കുന്ന കുറ്റകൃത്യമാണ് ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപ് ആണ് കാൽഡെ. ജനവാസവും വളരെക്കുറവാണ്. വർഷത്തിൽ 3000 വരെ സന്ദർശകർ വരുന്ന മനോഹരമായ കാലാവസ്ഥയും ഭൂപ്രകൃതിയും ഒക്കെ ഒത്തിണങ്ങിയ സ്ഥലമാണ് കാൽഡെ. സന്ദർശകർക്ക് ഏപ്രിൽ മുതൽ ഒക്ടോബർ വരെ ബോട്ട് സവാരിയും ദ്വീപിൽ ഒരുക്കാറുണ്ട്. അതോടൊപ്പം തന്നെ തന്നെ സ്ഥലം സന്ദർശിച്ച് മടങ്ങുന്നവർക്ക് സന്യാസികൾ ഉണ്ടാക്കിയ ചോക്‌ളേറ്റുകളും പെർഫ്യൂമുകളും സ്വന്തമാക്കാം..

40 വർഷത്തിലധികമായി ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്, എന്റെ ഓർമയിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനൊരു സംഭവം അരങ്ങേറുന്നത്. 65 കാരനായ ജോൺ പറയുന്നു. ഇങ്ങനൊരു സംഭവത്തിന് ദൃക്‌സാക്ഷി ആകേണ്ടി വന്നതിൽ വളരെ അധികം ദുഃഖമുണ്ട്. ഞങ്ങൾ വളരെ സമാധാന പരമായാണ് ഇവിടെ ജീവിക്കുന്നത്. അയാൾ സന്ദർശകനായിരുന്നു. ജോൺ കൂട്ടിച്ചേർക്കുന്നു.