- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കോട്ട്ലാൻഡിലെ പള്ളിയിൽനിന്നും ആരോടും പറയാതെ ആ യുവമലയാളി വൈദികൻ പോയത് മരണത്തിലേക്ക്; എഡിൻബറോയ്ക്ക് സമീപത്തെ ബീച്ചിൽ നിന്നും ഫാ. മാർട്ടിന്റെ മൃതദേഹം കണ്ടെടുത്തു; മരണകാരണം അന്വേഷിച്ച് പൊലീസ്
കവൻട്രി: മൂന്നു ദിവസം മുൻപ് കാണാതായ എഡിൻബറോ രൂപതയിലെ ക്രോസ്റ്റോഫിന് സെന്റ് ജോൺ ബാപിസ്റ്റ് പള്ളി വികാരി ഫാ. മാർട്ടിന്റെ മൃതദേഹം താമസ സ്ഥലത്തിനടുത്തുള്ള ബീച്ചിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. ക്രോസ്റ്റോഫിന് സെന്റ് ജോൺ ബാപിസ്റ്റ് പള്ളിയിൽ കുർബാന അർപ്പിക്കാൻ എത്തേണ്ടിയിരുന്ന വൈദികൻ മാർട്ടിൻ സേവ്യർ താമസ സ്ഥലത്തു നിന്നും അപ്രത്യക്ഷമായതാണ് ബുധനാഴ്ച വിവരം ലഭിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വൈദികന്റെ അസ്വാഭാവികമായ തിരോധാനത്തിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് വിശ്വാസികൾ ബിഷപ്പിനെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ ബന്ധപ്പെടുകയുമായിരുന്നു. വൈദികൻ താമസിച്ചിരുന്ന മുറി തുറന്ന നിലയിലാണ് കാണപ്പെട്ടത്. പാസ്‌പോർട്ട്, പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവയും ബുധനാഴ്ച രാവിലെ മുറിയിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ ആയിരുന്നു. എന്നാൽ വൈദികനെ അന്വേഷിച്ചു വിശ്വാസികൾ വീണ്ടു
കവൻട്രി: മൂന്നു ദിവസം മുൻപ് കാണാതായ എഡിൻബറോ രൂപതയിലെ ക്രോസ്റ്റോഫിന് സെന്റ് ജോൺ ബാപിസ്റ്റ് പള്ളി വികാരി ഫാ. മാർട്ടിന്റെ മൃതദേഹം താമസ സ്ഥലത്തിനടുത്തുള്ള ബീച്ചിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. ക്രോസ്റ്റോഫിന് സെന്റ് ജോൺ ബാപിസ്റ്റ് പള്ളിയിൽ കുർബാന അർപ്പിക്കാൻ എത്തേണ്ടിയിരുന്ന വൈദികൻ മാർട്ടിൻ സേവ്യർ താമസ സ്ഥലത്തു നിന്നും അപ്രത്യക്ഷമായതാണ് ബുധനാഴ്ച വിവരം ലഭിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വൈദികന്റെ അസ്വാഭാവികമായ തിരോധാനത്തിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് വിശ്വാസികൾ ബിഷപ്പിനെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ ബന്ധപ്പെടുകയുമായിരുന്നു. വൈദികൻ താമസിച്ചിരുന്ന മുറി തുറന്ന നിലയിലാണ് കാണപ്പെട്ടത്. പാസ്‌പോർട്ട്, പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവയും ബുധനാഴ്ച രാവിലെ മുറിയിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ ആയിരുന്നു. എന്നാൽ വൈദികനെ അന്വേഷിച്ചു വിശ്വാസികൾ വീണ്ടും ഉച്ചയ്ക്ക് എത്തിയപ്പോൾ മൊബൈൽ ഫോൺ അപ്രത്യക്ഷം ആയിരുന്നതായി പറയപ്പെടുന്നു.
സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമാണ് ഫാ. മാർട്ടിൻ. പുലർച്ചെ അഞ്ചു മണിയോടെ സെന്റ് ആൻഡ്രൂസ് & എഡിൻബറോ ആർച്ച് ബിഷപ്പ് സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഹൗസിൽ ഫോൺ വഴി ബന്ധപ്പെട്ടാണ് മരണ വിവരം നൽകിയത്. പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാർട്ടിൻ ചെത്തിപ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവർഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്‌കോട്ലൻഡിൽ എത്തിയത്. ഫാൽകിർക്കിനു സമീപമുള്ള ക്രിസ്റ്റോർഫിൻ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്' റോമൻ കാത്തലിക് പള്ളിയിലാണ് പഠനത്തോടൊപ്പം അദ്ദേഹം സേവനം ചെയ്തു കൊണ്ടിരിന്നത്.
ചുരുങ്ങിയ കാലം കൊണ്ട് ഇംഗ്ലീഷുകാർക്ക് ഇടയിൽ ശക്തമായ വിശ്വാസബോധ്യങ്ങൾ പകർന്ന് നൽകി ശ്രദ്ധേയനായ വൈദികനായിരിന്നു ഫാ. മാർട്ടിൻ. മികച്ച ഗായകൻ കൂടിയായിരുന്ന ഫാ. മാർട്ടിന്റെ മരണം ഞെട്ടലോടെയാണ് ഇംഗ്ലീഷ് സമൂഹവും ശ്രവിച്ചത്. കഴിഞ്ഞ ശനി, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ നാട്ടിലുള്ള സഹോദരങ്ങൾ ഫാ. മാർട്ടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. ബുധനാഴ്ച മൂത്ത സഹോദരനെ ഫാ. മാർട്ടിൻ വിളിച്ചെങ്കിലും സംസാരിക്കാൻ സാധിച്ചില്ല. പിന്നീട് തിരികെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. തുടർന്നു സ്‌കോട്ടിഷ് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരിന്നു.
ഇക്കഴിഞ്ഞ ഒക്ടോബറിൽ ആണ് സിഎംഐ വിശ്വാസ സഭയുടെ അംഗമായ ഫാ: മാർട്ടിൻ യുകെയിൽ എത്തുന്നത്. മലനിരകളാൽ പ്രകൃതി രമണീയമായ ക്രോസ്റ്റോഫിനിൽ ഫാ: മാർട്ടിൻ സ്ഥിരമായി നടക്കാൻ പോകാറുള്ളതായി പ്രദേശ വാസികൾ പൊലീസിനോട് സൂചിപ്പിച്ചിട്ടുണ്ട്. ചൊവാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. 2013ലാണ് ഫാ: മാർട്ടിൻ വൈദികനായി ചുമതലയേറ്റത്. 2016 ജൂലായിൽ ആണ് സ്‌കോട്ട്‌ലന്റിൽ എത്തിയതും പിന്നീട് കഴിഞ്ഞ ഒക്ടോബറിൽ എഡിൻബറോ രൂപതയിലെ ക്രോസ്റ്റോഫിനിൽ വൈദികനായി നിയമിതനായതും.
തിരുവനന്തപുരം സെന്റ് ജോസഫ് പ്രോവിൻസിന്റെ കീഴിലാണ് ഫാ: മാർട്ടിൻ സേവനം അനുഷ്ഠിക്കുന്നത്. ചങ്ങനാശേരി രൂപതയിലെ പുളിക്കുന്നു ഇടവക അംഗമായിരുന്നു ഫാ: മാർട്ടിൻ. നാല് വർഷമായി വൈദിക സേവനം ചെയുന്ന ഫാ: മാർട്ടിന് ക്രൊസ്റ്റർഫിൻ ഇടവകയുടെ പൂർണ്ണ ചുമതല ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഫള്കരിക് ഇടവകയിൽ എത്തിയ അദ്ദേഹം ഒക്ടോബർ മുതലാണ് ക്രൊസ്റ്റർഫിനിൽ ചുമതലയേൽക്കുന്നത്.