കോതമംഗലം : പെരുമ്പാവൂർ എം എൽ എ അഡ്വ എൽദോസ് കുന്നപ്പിള്ളിയുടെ പിതാവ് നോർത്ത് മാറാടി കുന്നപ്പിള്ളിൽ കെ യു പൗലോസ് (69) അന്തരിച്ചു. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് വടക്കൻ മാറാടി മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.

ഭാര്യ മേരി റാക്കാട് നിലംതാനത്തു കുടുംബാംഗം. മറ്റു മക്കൾ :ആശാ ( സ്റ്റാഫ് നേഴ്‌സ്, മെഡിക്കൽ കോളേജ് ,കോലഞ്ചേരി ), ആഷ്ലി ( ഭാരത് ഗ്യാസ് ,കോലഞ്ചേരി ) മരുമക്കൾ :മറിയാമ്മ, പുന്നമറ്റത്തിൽ (പണ്ടപ്പിള്ളി ), എൻ ടി രാജു, നെടിയാലിൽ