തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ ജിമ്മി ജയിംസിന്റെ പിതാവ് അന്തരിച്ചു. തിരുവനന്തപുരം കേശവദാസപുരം കൈലാസ് നഗറിൽ കലയത്തിൽ വീട്ടിൽ കെ.എം.ജെയിംസാണ് അന്തരിച്ചത്. 79 വയസ്സായിരുന്നു. സംസ്‌കാരം ഞായർ (നാളെ) രണ്ടുമണിക്ക് നാലാഞ്ചിറ ലൂർദ്ദ് പള്ളി സെമിത്തേരിയിൽ.

പാലാ നരിയങ്ങാനം കലയത്തിനാൽ കുടുംബാംഗമാണ്. ഭാര്യ: ഏലിക്കുട്ടി ദേവസ്യ. മക്കൾ : ജിമ്മി ജയിംസ് (കോ - ഓർഡിനേറ്റിങ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ് ), ജോജോ ജയിംസ്. മരുമക്കൾ: ശ്രീബാല കെ. മേനോൻ, ഡോ: സ്മിത തോമസ് .