- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്താക്കിയ കന്യാസ്ത്രീയെ തിരിച്ചെടുക്കില്ലെന്ന് സീറോ മലബാർ സഭ; അവരെ രണ്ട് തവണ പുറത്താക്കി; സിസ്റ്റർ ആരോപണങ്ങൾ ഉന്നയിക്കാതെ അനുയോജ്യമായ വഴി തിരഞ്ഞെടുക്കണമെന്ന് ഫാ. പോൾ തേലക്കാട്ട് മറുനാടനോട്
കൊച്ചി: സഭയിൽ നിന്നും പുറത്താക്കപ്പെട്ട് കന്യാസ്ത്രീയെ സന്യാസിനി സഭയിൽ തിരിച്ചെടുക്കുന്നതു യോജിക്കാൻ പറ്റുന്ന കാര്യമല്ലെന്നു സീറോ മലബാർ സഭാ വക്താവ് ഫാ. പോൾ തേലക്കാട്ട് വ്യക്തമാക്കി. കത്തോലിക്കാസഭയുടെ മഠത്തിൽനിന്നു പുറത്താക്കപ്പെട്ട് ഇപ്പോൾ ആലുവയിലെ ജനസേവാ ശിശുഭവനിൽ അഭയം തേടിയിരിക്കുന്ന കന്യാസ്ത്രീയുടെ കാര്യത്തിൽ സീറോ മലബ
കൊച്ചി: സഭയിൽ നിന്നും പുറത്താക്കപ്പെട്ട് കന്യാസ്ത്രീയെ സന്യാസിനി സഭയിൽ തിരിച്ചെടുക്കുന്നതു യോജിക്കാൻ പറ്റുന്ന കാര്യമല്ലെന്നു സീറോ മലബാർ സഭാ വക്താവ് ഫാ. പോൾ തേലക്കാട്ട് വ്യക്തമാക്കി. കത്തോലിക്കാസഭയുടെ മഠത്തിൽനിന്നു പുറത്താക്കപ്പെട്ട് ഇപ്പോൾ ആലുവയിലെ ജനസേവാ ശിശുഭവനിൽ അഭയം തേടിയിരിക്കുന്ന കന്യാസ്ത്രീയുടെ കാര്യത്തിൽ സീറോ മലബാർ സഭയുടെ നയം മറുനാടൻ മലയാളിയെ എഴുതി അറിയിക്കുകയായിരുന്നു ഫാ. തേലക്കാട്ട്.
അവർ(പുറത്താക്കപ്പെട്ട കന്യാസ്ത്രീ) ജീവിച്ച സന്യാസിനി സമൂഹത്തെക്കുറിച്ച് ധാരാളം ആരോപണങ്ങൾ അവർ ഉന്നയിക്കുന്നുണ്ടാകാം. ഇതിന്റെ നിജസ്ഥിതി അറിയാൻ സിസ്റ്റർ അവർ അംഗമായിരുന്ന സന്യാസിനി സമൂഹത്തിലെ അംഗങ്ങളോടും ഞാൻ അന്വേഷിക്കുകയുണ്ടായി. അതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്- സിസ്റ്റർ ആദ്യം ചേർന്ന സന്യാസിനീ സമൂഹത്തിൽനിന്നു പുറത്താക്കപ്പെട്ടതാണ്. അതിനു ശേഷമാണ് ഇപ്പോൾ അംഗമായിരുന്ന രണ്ടാമത്തെ സന്യാസിനി സമൂഹത്തിൽ ചേർന്നത്. അവിടെ നിന്നും അവർ പുറത്താക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ഇരുപത്തിനാലു കൊല്ലം രണ്ടു സന്യാസിനിസഭകളിൽ സന്യാസജീവിതം നയിക്കാൻ അവർ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, രണ്ടു കൂട്ടരും അവിടെ അവരെ നിലനിർത്താൻ ആഗ്രഹിച്ചിട്ടില്ല- ഫാ. തേലക്കാട്ട് ചൂണ്ടിക്കാട്ടി.
അതിനു സഭാധികാരികൾ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം ഒരു സമൂഹമായി ജീവിക്കാൻ സിസ്റ്റർ അനിതയ്ക്കുള്ള സ്വാഭാവികമായ പ്രശ്‌നങ്ങളും അത് അതിജീവിച്ച് മുന്നോട്ടു പോകാനുള്ള വിഷമവുമാണ്. കൂടുതൽ എഴുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതിന് ആ സിസ്റ്ററിനെ കുറ്റപ്പെടുത്താനും ഞാൻ തയ്യാറല്ല. ചില സ്വഭാവ പ്രത്യേകതകൾ വ്യക്തിയുടെ തനിമയുടെ ഭാഗമാണ്. അത് സന്യാസ ജീവിതത്തിനു പറ്റില്ല എന്നു പറയാനുള്ള അവകാശം സന്യാസ സമൂഹത്തിന്റെ അധികാരികൾക്കുണ്ട്. അതിനെ ചോദ്യം ചെയ്തുകൊണ്ട് അതിൽ അംഗമായേ പറ്റൂ എന്നു നിർബന്ധം പിടിക്കുന്നതിലും അർത്ഥമില്ല- ഫാ.തേലക്കാട്ട് വ്യക്തമാക്കി.
അതുകൊണ്ട് അവരെ തിരിച്ചെടുക്കുന്നത് അവർക്കും സന്യാസ സമൂഹത്തിനും നല്ലതല്ല എന്നതിനോട് ആർക്കും യോജിക്കാതിരിക്കാനാവില്ല. ഇത്തരത്തിലുള്ള ആരോപണങ്ങൾ പരസ്പരം ഉന്നയിക്കുകയല്ല വേണ്ടത്. വ്യക്തി സ്വയം കണ്ടെത്താനും വ്യക്തിക്കു പറ്റിയ വഴി തെരഞ്ഞെടുക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. സിസ്റ്റർ കത്തോലിക്കാസഭയിലെ അംഗമാണ്. സഭയിലും സമൂഹത്തിലും അവർക്കും സന്തോഷപ്രദവും ഉപകാരപ്രദവുമായ തലത്തിലേക്ക് അവർ മാറുകയാണ് കരണീയം. അതിനു സഹായമാകുന്ന വഴികൾ തുറക്കാനും അതിലൂടെ ചരിക്കാനുമാണ് കത്തോലിക്കാ സഭയും സിസ്റ്ററും ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ടത്. ആരെയും തോല്പിക്കുകയല്ല ലക്ഷ്യം; മറിച്ച്, സിസ്റ്ററുടെ കാര്യത്തിൽ നന്മയും സന്തോഷവും ഇവിടെ പ്രധാനമായി പരിഗണിക്കപ്പെടണം, ഫാ. പോൾ തേലക്കാട്ട് വ്യക്തമാക്കി.
സഭാവസ്ത്രം ഉപേക്ഷിക്കാൻ താൻ തയാറല്ലെന്നും ആഗോള കത്തോലിക്കാസഭാ വിശ്വാസത്തിൽ അടിയുറച്ചു സന്യാസിനിയായി കഴിയാനാണു താൻ ആഗ്രഹിക്കുന്നതെന്നും കന്യാസ്ത്രീ ഇന്നലെ മറുനാടൻ മലയാളിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു. താൻ കന്യാസ്ത്രീയായിരുന്ന കോൺവെന്റുകളിൽ വർഷങ്ങളായി പീഡനം അനുഭവിക്കുകയായിരുന്നുവെന്നും അരുതാത്തതു കണ്ടതു മദറിനോടു പറഞ്ഞതിനാലും ഒരു വൈദികന്റെ ഇംഗിതത്തിനു വഴങ്ങാത്തതിനാലുമാണ് തന്നെ പീഡിപ്പിച്ചതും പുറത്താക്കിയതുമെന്നും സിസ്റ്റർ ആരോപിച്ചിരുന്നു.