അടിമാലി: നായക്ക് റെസ്‌ക് നൽകിയതിൽ കലിപൂണ്ട് അടുപ്പത്തുനിന്നും വാങ്ങിയപാടെ പാത്രത്തിലേയ്ക്ക് പകർന്നുവച്ച കടുംചായയെടുത്ത് മകളുടെ ദേഹത്തൊഴിച്ച് പൊള്ളലേർപ്പിച്ച പിതാവിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ്. പാറത്തോട് പടിഞ്ഞാറെക്കര റോയിക്കെതിരെ (40 )യാണ് സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്തിട്ടുള്ളത്. ഇന്നലെ ഇയാളെ കണ്ടെത്താൻ ബന്ധുവീടുകളിലും തങ്ങാൻ സാധ്യതയുള്ള പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെന്നും കണ്ടെത്താനായില്ലെന്നും തിരയുന്നതറിഞ്ഞ് ഇയാൾ ഒളിവിൽ പോയതായിട്ടാണ് മനസ്സിലാവുന്നതെന്നും വെള്ളത്തൂവൽ പൊലീസ് അറിയിച്ചു.

കൈയിലും ചെവിക്ക് പിന്നിലും സാരമായി പൊള്ളലേറ്റ റോയിയുടെ മകൾ അലീന(11) ചികത്സയിലാണ്. വസ്്ത്രം ധരിക്കാൻ പോലുമാവാത്ത രീതിയിൽ കൂട്ടിയുടെ ദേഹത്ത് പൊള്ളലേറ്റിട്ടുണ്ട്. തോളിലും കൈമുട്ടിന്റെ ഭാഗത്തും പൊള്ളലേറ്റ് തൊലി അടർന്നുമാറിയ നിലയിലായിരുന്നെന്നും തോളിൽ കുമിളകൾ രൂപപ്പെട്ടിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ക്രിസ്മസ് തലേന്ന് വൈകിട്ട് 5 മണിയോടടുത്ത് നടന്ന സംഭവത്തിൽ ഇന്നലെയാണ് പൊലീസ് നടപടി ശക്തമായത്.

ചായകുടിക്കുന്നതിനിടെ അലീന കൈയിലിരുന്ന റെസ്‌ക് വീട്ടിൽ വളർത്തിയിരുന്ന നായ്ക്ക് കൊടുത്തെന്നും ഇത് പിതാവ് റോയി ചോദ്യം ചെയ്തെന്നും എന്നാൽ പട്ടി തിന്നണ്ട എന്നും പറഞ്ഞ് പിൻതിരിഞ്ഞ മകളുടെ ദേഹത്തേയ്ക്ക് റോയി സമീപത്ത് കപ്പിലിരുന്ന കടുംചായ എടുത്തൊഴിക്കുകയായിരുന്നെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നാണ് പൊലീസിന് വ്യക്തമാക്കുന്നത്.

രക്ഷകർത്താവിന്റെ ആക്രണമായതിനാൽ ജെ ജെ ആക്ട് പ്രകാരവും മനപ്പൂർവ്വും പൊള്ളലേൽപ്പിച്ചതിന് ഐ പി സി സെക്ഷൻ 326(എ)ഉൾപ്പെടുത്തിയുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവം മറച്ചുവെച്ച് അബദ്ധത്തിൽ ചായ വീണതാണെന്ന് വ്യക്തമാക്കി സമീപത്തെ സ്വകാര്യ ക്ലീനിക്കിലെത്തിച്ച് മാതാവ് ഷിജി കുട്ടിക്ക് പ്രാഥമീക ചികിത്സ ലഭ്യമാക്കിരുന്നു. വിദഗ്ധ ചികത്സ ലഭ്യമാക്കാൻ ഉടൻ കുട്ടിയെ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലെത്തിക്കാൻ ഇവിടുത്തെ ഡോക്ടർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. പൊള്ളലേറ്റതിനെത്തുടർന്നുള്ള അസ്വസ്ഥതകളാൽ വാവിട്ട് കരയുന്ന നലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് അറിയുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അംഗനവാടി വർക്കർ കുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകരെ അറിക്കുകയുമായിരുന്നു. പിറ്റേന്ന പഞ്ചായത്തംഗം സാലി കുര്യച്ചനും വീട്ടിലെത്തി പെൺകുട്ടിയിൽ നിന്നും വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു.പിന്നാലെ ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും പൊലീസിന് കൈമാറുകയായിരുന്നു.

ബന്ധുക്കളിൽ ചിലർ സംഭവത്തിൽ പൊലീസ് നടപടികൾ ഒഴിവാക്കാൻ പലവിധ മ്മർദ്ദങ്ങൾചെലത്തി കുട്ടിയെക്കൊണ്ട് റോയിക്ക് അനുകൂലമാവുന്ന തരത്തിലേയ്ക്ക് പൊലീസിൽ നൽകിയ മൊഴി മാറ്റിപ്പറയിക്കാൻ നീക്കം നടത്തുന്നതായുള്ള വിവരവും അടുപ്പക്കാർ പങ്കുവയ്ക്കുന്നുണ്ട്. പൊലീസ് സംഘം ഇന്നലെ രാവിലെയാണ് വീട്ടിലെത്തി മൊഴി കുട്ടിയുടെ മൊഴിയെടുത്തത്.ഒളിവിലാണെന്ന് പൊലീസ് പറയുമ്പോഴും റോയി ഇന്നലെ മാങ്കുളത്ത് ജോലിചെയ്തിരുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.സംഭവം സംബന്ധിച്ച് ചൈൽഡ് വെൽഫയർ കമ്മറ്റിയും ശക്തമായ നടപിസ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നിർമ്മാണ പ്രവർത്തനങ്ങൾ കറാറെടുത്ത് നടത്തിവരുന്ന റോയി മുമ്പും മദ്യപിച്ച് വീ്ട്ടിൽ ബഹളമുണ്ടാക്കിയിട്ടുണ്ടെന്നും പലതവണ ഇടപെടേണ്ടിവന്നിട്ടുണ്ടെന്നും വെള്ളത്തൂവൽ എസ് ഐ അറിയിച്ചു.