- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പബ്ജി കളിച്ചതിന് അച്ഛൻ വഴക്ക് പറഞ്ഞത് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയതോടെ; തമിഴ്നാട്ടിൽ 12-ാം ക്ലാസുകാരൻ തൂങ്ങിമരിച്ചു
ചെന്നൈ: നിരോധിച്ച ഓൺലൈൻ ഗെയിം ആയ പബ്ജി കളിച്ചതിന് പിതാവ് ദേഷ്യപ്പെട്ടതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ വനിയമ്പാടി സ്വദേശിയായ 12-ാം ക്ലാസുകാരൻ ശ്രീനിവാസൻ ആണ് തൂങ്ങി മരിച്ചത്. കോവിഡ് കാരണം രാജ്യം ലോക്ക്ഡൗണിലായതോടെയാണ് ശ്രീനിവാസൻ കൂടുതൽ സമയം പബ്ജി കളിക്കാൻ ആരംഭിച്ചത്. കേന്ദ്രസർക്കാർ പബ്ജി നിരോധിച്ചതോടെയാണ് മകനോട് പിതാവ് പെരുമാൾ ഇളയമകനായ ശ്രീനിവാസനോട് പബ്ജി കളിക്കരുതെന്ന് ആവശ്യപ്പെട്ടത്. പബ്ജി കളി നിർത്തിയില്ലെങ്കിൽ ഫോൺ എടുത്തുമാറ്റുമെന്നും പെരുമാൾ പറഞ്ഞു. പിതാവ് ദേഷ്യപ്പെട്ടതിൽ മനംനൊന്ത് ശ്രീനിവാസ് തൂങ്ങി മരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
മറുനാടന് ഡെസ്ക്
Next Story