- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനത്താര അടച്ചപ്പോൾ കാട്ടാനകൾ പ്രതികാരം വീട്ടിയത് കൃഷിയിടം നശിപ്പിച്ച്; റിസോർട്ട് ഉടമയുടെ ആത്മഹത്യയിൽ മലയാളി വൈദികൻ അറസ്റ്റിൽ; ഡോൺ ബോസ്‌കോ യൂണിവേഴ്‌സിറ്റി വിസി ഫാദർ സ്റ്റീഫൻ മാവേലി റിമാന്റിൽ; നിർണ്ണായകമായത് ആത്മഹത്യാ കുറിപ്പെന്ന് പൊലീസ്
ഗുവാഹത്തി: റിസോർട്ട് ഉടമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അസം സോൺ ബോസ്‌കോ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും മലയാളി വൈദികനുമായ സ്റ്റീഫൻ മാവേലിയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ഗുവഹത്തിയിൽ ഇക്കോ ക്യാംപ് നടത്തുന്ന ജോർജ് ബർദലോയിയുടെ മരണത്തിന് ഉത്തരവാദി ഫാ മാവേലിയാണെന്ന ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഗുവഹത്തിക്ക് സമീപം സോനാ പൂരിൽ ജോർജ് സ് ഇക്കോ ക്യാംപ് എന്ന പേരിൽ റിസോർട്ട് നടത്തി വരികയായിരുന്നു. തിങ്കളാഴ്ചയാണ് 65കാരനായ ജോർജ് വീട്ടിൽ തൂങ്ങി മരിച്ചത്. യൂണിവേഴ്‌സിറ്റിയുമായി ജോർജിന് ചില വസ്തു തർക്കങ്ങൾ ഉണ്ടായിരുന്നു. ഇയാൾക്കെതിരെ ഡോൺ ബോസ് കോ അധികൃതർ കേസ് നൽകിയിരുന്നു.
സോനാ പൂരിലെ സർവ്വകലാശാല ക്യാംപസിനോട് ചേർന്നുള്ള ആനത്താര അടച്ചതായും കാട്ടാനകൾ സമീപത്തുള്ള കൃഷിയിടങ്ങൾ നശിപ്പിച്ചതായും ആത്മഹത്യാക്കുറിപ്പിൽ ആരോപണമുണ്ട്. മരിച്ച ജോർജിന്റെ മകൻ പാട്രിക് ബർദോലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 72 കാരനായ ഫാ സ്റ്റീഫൻ മാവേലിയെ അറസ്റ്റ് ചെയ്തത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശസ്തനായ വിദ്യാഭ്യാസ പ്രവർത്തകനാണിദ്ദേഹം.
ചൊവാഴ്‌ച്ച യാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി വൈദികനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഒരു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. താനൊരിക്കലും സർവ്വകലാശാല ക്യാംപസിൽ അതിക്രമിച്ച് കയറിയിട്ടില്ല. തനിക്കെതിരെ ഫാദർ സ്റ്റീഫൻ കള്ളക്കേസ് കൊടുത്തതാണ്. തന്റെ മരണത്തിന് ഉത്തരവാദി മാവേലിയാണെന്ന് ജോർജ് ആത്മഹത്യാ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു.
അടുത്ത കാലത്ത് തന്റെ പിതാവിന് കോടതിയിൽ നിന്ന് ലഭിച്ച സമൻസിന്റെ പേരിൽ അദ്ദേഹം ദുഃഖിതനായിരുന്നു - ഫാദർ മാവേലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി സമൻസ് അയച്ചതെന്ന് പാടിക് പൊലീസിനോട് പറഞ്ഞു. ജോർജിന്റെ ആത്മഹത്യയുമായി സർവ്വകലാശാല ക്കോ , സ്റ്റീഫൻ മാവേലിക്കോ യാതൊരു പങ്കുമില്ലെന്ന് യൂണിവേഴ്‌സിറ്റിയുടെ പത്രക്കുറിപ്പിൽ അറിയിച്ചു.
2500 ലധികം കുട്ടികൾ പഠിക്കുന്ന സ്വകാര്യ സർവ്വകലാശാലയാണ് ഡോൺ ബോസ്‌കോ യൂണിവേഴ്‌സിറ്റി.2008 ലാണ് സ്ഥാപിച്ചത്.