- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ വിജയരാഘവനെ സെക്രട്ടറിയാക്കിയത് ബിജെപി വോട്ടുവാങ്ങി ജയിക്കാൻ; കോൺഗ്രസ് മുക്ത കേരളത്തിന് 'സുമാബി' സഖ്യമെന്ന് ഫാത്തിമ തെഹ്ലിയ
കോഴിക്കോട്: എസ്ഡിപിഐയുമായും ബിജെപിയുമായി ധാരണയിലെത്തി അധികാരത്തിലേറാനാണ് സിപിഎം ശ്രമമെന്ന് ഹരിത സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റുമായ അഡ്വ. ഫാത്തിമ തഹ്ലിയ. കോൺഗ്രസ് അപ്രസക്തമായാൽ കേരളത്തിലെ പ്രബലകക്ഷിയായി മാറാം എന്നതാണ് ബിജെപിയുടെ കണക്ക് കൂട്ടലെന്നും ഫാത്തിമ ആരോപിച്ചു. അതുകൊണ്ട് ഇക്കുറി സിപിഎമ്മിന് ബിജെപി വോട്ടു ചെയ്തേക്കുമെന്നുമാണ് വനിതാ നേതാവിന്റെ ആക്ഷേപം.
ഇത് കൃത്യമായി സിപിഐഎം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ബിജെപിക്ക് സ്വീകാര്യനായ എ വിജയരാഘവനെ പാർട്ടി സെക്രട്ടറിയാക്കിയതെന്നും ബിജെപിയെ സുഖിപ്പിക്കുന്ന രീതിയിൽ പൊലീസ് രാജും സവർണ സംവരണവും നടപ്പിലാക്കുന്നതെന്നും ഫാത്തിമ തെഹ്ലിയ ആരോപിച്ചു.
ഫാത്തിമ തെഹ്ലിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം,
'കോൺഗ്രസ് മുക്ത കേരളം കിനാവ് കാണുന്ന രണ്ട് സംഘടനകൾ തമ്മിലുള്ള സുമാബി സഖ്യമാകും 2021 സാക്ഷ്യം വഹിക്കാൻ പോകുന്നത്. കോൺഗ്രസ് അപ്രസക്തമായാൽ കേരളത്തിലെ പ്രബലകക്ഷിയായി മാറാം എന്നതാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. അതുകൊണ്ട് തന്നെ ബിജെപിക്ക് ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ കോൺഗ്രസിനെ തോല്പിക്കാൻ വേണ്ടി സിപിഎമ്മിന് വോട്ട് ചെയ്യുക എന്ന അടവ് നയമാകും 2021ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്വീകരിക്കുക.
ബിജെപിയുടെ ഈ അടവ് നയം സിപിഎം കൃത്യമായി മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ ബിജെപിയെ അലോസരപ്പെടുത്തുന്ന ഒന്നും സിപിഎം ഇപ്പോൾ ചെയ്യാത്തത്. അതുകൊണ്ടാണല്ലോ ബി ജെ.പിക്ക് സ്വീകാര്യനായ എ. വിജയരാഘവനെ സെക്രട്ടറിയാക്കിയത്. അതുകൊണ്ടാണല്ലോ ബിജെപിയെ സുഖിപ്പിക്കുന്ന രീതിയിൽ പൊലീസ് രാജും സവർണ സംവരണവും നടപ്പിലാക്കുന്നത്. അതുകൊണ്ടാണല്ലോ പാലത്തായി പീഡന കേസിൽ ബിജെപി നേതാവിനെതിരെ ഇപ്പോഴും പോക്സോ നിയമപ്രകാരം കുറ്റപത്രം സമർപ്പിക്കാത്തത്. അതുകൊണ്ടാണല്ലോ സംഘപരിവാരിനെ നാണിപ്പിക്കും വിധം ഇസ്ലാമോഫോബിക്ക് പരാമർശങ്ങൾ സിപിഎം നേതാക്കളിൽ നിന്ന് വരുന്നത്. പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ത്വാഹയുടെ ജാമ്യം റദ്ദാക്കിയ ദിവസം സംഘപരിവാർ പ്രൊഫൈലുകളിൽ പിണറായി വിജയനെ അഭിനന്ദിച്ചു വന്ന പോസ്റ്റുകൾ മാത്രം മതി പിണറായി വിജയനും അദ്ദേഹത്തിന്റെ പൊലീസും ബിജെപിക്ക് ഇപ്പോൾ എത്ര പ്രിയപ്പെട്ടതാണെന്ന് മനസിലാകാൻ.
കോൺഗ്രസ് ദുർബലമായാൽ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി സിപിഎമ്മിന് വോട്ട് ചെയ്യുമെന്നും അത് വഴി തുടർച്ചയായി കേരള ഭരണം കയ്യാളാമെന്നുമാണ് സിപിഎം കണക്ക് കൂട്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ആരുമറിയാതെ എസ്.ഡി.പി.ഐയോട് സഖ്യം ഉണ്ടാക്കിയ സിപിഎം സമാന രീതിയിൽ ബിജെപിയോട് രഹസ്യ സഖ്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഈ സുമാബി സഖ്യത്തെ മതേതര കേരളം തിരിച്ചറിഞ്ഞു തോല്പിക്കുക തന്നെ ചെയ്യും'