- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലിശ ഇടപാടുകൾ നടക്കുന്ന ബാങ്കുകളിൽ നിന്നുള്ള പണം ശരി അത്ത് നിയമപ്രകാരം തെറ്റ്; ബാങ്ക് ജീവനക്കാർ സമ്പാദിക്കുന്ന പണം ഹറാം; അതിനാൽ ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കരുതെന്നും മുസ്ലിം സംഘടനയുടെ ഫത്വ
ലഖ്നൗ: ബാങ്ക് ജോലിക്കാരെ വിവാഹം കഴിക്കരുതെന്ന് മുസ്ലിം സംഘടനയുടെ ഫത്വ. പലിശ ഇടപാടുകൾ നടക്കുന്ന ബാങ്കുകളിൽ നിന്നുള്ള പണം ശരി അത്ത് നിയമപ്രകാരം തെറ്റാണ്. അതിനാൽ ബാങ്ക് ജീവനക്കാർ സമ്പാദിക്കുന്ന പണം ഹറാമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ദാറുൽ ഉലൂം ആണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. പലിശ ഇടപാടുകൾ നടക്കുന്ന ബാങ്കുകളിൽ നിന്നുള്ള പണം ശരി അത്ത് നിയമപ്രകാരം തെറ്റാണെന്നാണ് ഇസ്ലാം മതവിശ്വാസികളുടെ നിലപാട്. ഇത് പ്രകാരമാണ് സംഘടന ഫത്വ പുറപ്പെടുവിച്ചത്. മാത്രമല്ല ഹറാമെന്നോ ഇസ്ലാം വിരുദ്ധമെന്നോ കരുതപ്പെടുന്ന ബിസിനസുകളിൽ പണം നിക്ഷേപിക്കുന്നതും ശരി അത്ത് നിയമപ്രകാരം നിക്ഷിദ്ധമാണെന്നും ഫത്വയിൽ പറയുന്നു. പിതാവ് ബാങ്ക് ജോലിയിലൂടെ പണം സമ്പാദിക്കുന്ന കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കാമോ എന്ന യുവാവിന്റെ ചോദ്യത്തിന് മറുപടിയായാണ് ദാറുൽ ഉലൂം ഫത്വ പുറപ്പെടുവിച്ചത്. മദ്യം, മയക്കുമരുന്ന്, യുദ്ധോപകരണങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിൽ ഇസ്ലാം മതവിശ്വാസികൾ പണം നിക്ഷേപിക്കരുതന്നാണ് മത
ലഖ്നൗ: ബാങ്ക് ജോലിക്കാരെ വിവാഹം കഴിക്കരുതെന്ന് മുസ്ലിം സംഘടനയുടെ ഫത്വ. പലിശ ഇടപാടുകൾ നടക്കുന്ന ബാങ്കുകളിൽ നിന്നുള്ള പണം ശരി അത്ത് നിയമപ്രകാരം തെറ്റാണ്. അതിനാൽ ബാങ്ക് ജീവനക്കാർ സമ്പാദിക്കുന്ന പണം ഹറാമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ദാറുൽ ഉലൂം ആണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്.
പലിശ ഇടപാടുകൾ നടക്കുന്ന ബാങ്കുകളിൽ നിന്നുള്ള പണം ശരി അത്ത് നിയമപ്രകാരം തെറ്റാണെന്നാണ് ഇസ്ലാം മതവിശ്വാസികളുടെ നിലപാട്. ഇത് പ്രകാരമാണ് സംഘടന ഫത്വ പുറപ്പെടുവിച്ചത്. മാത്രമല്ല ഹറാമെന്നോ ഇസ്ലാം വിരുദ്ധമെന്നോ കരുതപ്പെടുന്ന ബിസിനസുകളിൽ പണം നിക്ഷേപിക്കുന്നതും ശരി അത്ത് നിയമപ്രകാരം നിക്ഷിദ്ധമാണെന്നും ഫത്വയിൽ പറയുന്നു.
പിതാവ് ബാങ്ക് ജോലിയിലൂടെ പണം സമ്പാദിക്കുന്ന കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കാമോ എന്ന യുവാവിന്റെ ചോദ്യത്തിന് മറുപടിയായാണ് ദാറുൽ ഉലൂം ഫത്വ പുറപ്പെടുവിച്ചത്. മദ്യം, മയക്കുമരുന്ന്, യുദ്ധോപകരണങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിൽ ഇസ്ലാം മതവിശ്വാസികൾ പണം നിക്ഷേപിക്കരുതന്നാണ് മതനിയമം.
ഇതിന് പരിഹാരമായി ഇസ്ലാമിക് ബാങ്കിങ് ആണ് നിർദ്ദേശിച്ചത്. ഇസ്ലാം മതരാഷ്ട്രങ്ങൾ അനുവർത്തിച്ച് പോരുന്നതും ഇസ്ലാമിക് ബാങ്കിങ് ആണെന്നും ഇവർ പറയുന്നു.