- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് ഫസൽ വധം: കാരായിമാരുടെ ഹർജിയിൽ സിബിഐ നിലപാട് അറിയിക്കാൻ സാവകാശം തേടി; കേസിൽ തങ്ങളുടെ പങ്കിന് തെളിവില്ലെന്ന് ഹർജി

X
തലശേരി :എൻ.ഡി.എഫ് പ്രവർത്തകൻ തലശേരി സൈദാർ പള്ളിയിലെ മുഹമ്മദ്ഫസൽ വധക്കേസിൽ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കാരായി ചന്ദ്രശേഖരനും കാരായി രാജനും സമർപ്പിച്ച ഹർജിയിൽ നിലപാടറിയിക്കാൻ സിബിഐ സാവകാശം തേടി. കേസിൽ തങ്ങളുടെ പങ്കിന് തെളിവില്ലെന്നും അന്യായമായി പ്രതിചേർത്തിരിക്കുകയാണന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
ഫസലിനെ ആർ എസ് എസ് പ്രവർത്തകരാണ് കൊലപ്പെടുത്തിയതെന്ന കുപ്പി സുബീഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കേസിൽ പുനരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. സിബിഐ കോടതി കേസിൽ റിമാൻഡ് ചെയ്ത കാരായി രാജനും ചന്ദ്രശേഖരനും ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല.
Next Story


