- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്ക് ഉപഭോക്താക്കൾക്കെല്ലാം 12 ലക്ഷം രൂപ വീതം നഷ്ടപരിഹാരം കിട്ടുമോ? നിയമപോരാട്ടം കടുത്താൽ സർവ അക്കൗണ്ട് ഉടമകൾക്കും ഫേസ്‌ബുക്ക് നഷ്ടപരിഹാരം നൽകേണ്ടിവരും
ന്യൂഡൽഹി: ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന ആരോപണം നേരിടുന്ന ഫേസ്‌ബുക്ക് അക്കൗണ്ട് ഉടമകൾക്കെല്ലാം 12 ലക്ഷം രൂപ വീതം നൽകേണ്ടിവരുമോ? സ്വകാര്യത സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന കേസ് നേരിടുന്ന ഫേസ്‌ബുക്കിന് നിയമപോരാ്്ടം കടുത്താൽ അതുവേണ്ടിവരുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ബ്രിട്ടീഷ് സ്ഥാപനം അഞ്ചുകോടി പേരുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന ആരോപണമാണ് ഫേസ്‌ബുക്ക് നേരിടുന്നത്. ബ്രിട്ടനിലടക്കം ഫേസ്‌ബുക്കിനെതിരേ കേസുകളുണ്ട്. സ്വകാര്യവിവരങ്ങൾ ചോർന്നതിനെതിരേ കേസുകൾ വിജയിച്ചാൽ ഉപഭോക്താക്കൾക്ക് ഓരോരുത്തർക്കും 12 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. എന്നാൽ, ഇത്രയും വലിയ തുക ഓരോ അക്കൗണ്ടുടമകൾക്കും നൽകാൻ ഫേസ്‌ബുക്കിനാവില്ലെന്നും, അത് ഏകദേശം അരലക്ഷത്തോളം രൂപയേ വരൂവെന്നും സ്ലേറ്റർ ആൻഡ് ഗോർഡൻ നിയമസ്ഥാപനത്തിലെ അഭിഭാഷകനായ ഡേവിഡ് ബർദ പറഞ്ഞു. ഓരോ ഉപഭോക്താവിന്റെയും എത്ര സ്വകാര്യവിവരങ്ങൾ ചോർന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും നഷ്ടപരിഹാരവും നി്ശ്ചയ
ന്യൂഡൽഹി: ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന ആരോപണം നേരിടുന്ന ഫേസ്‌ബുക്ക് അക്കൗണ്ട് ഉടമകൾക്കെല്ലാം 12 ലക്ഷം രൂപ വീതം നൽകേണ്ടിവരുമോ? സ്വകാര്യത സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന കേസ് നേരിടുന്ന ഫേസ്‌ബുക്കിന് നിയമപോരാ്്ടം കടുത്താൽ അതുവേണ്ടിവരുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ബ്രിട്ടീഷ് സ്ഥാപനം അഞ്ചുകോടി പേരുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന ആരോപണമാണ് ഫേസ്‌ബുക്ക് നേരിടുന്നത്.
ബ്രിട്ടനിലടക്കം ഫേസ്‌ബുക്കിനെതിരേ കേസുകളുണ്ട്. സ്വകാര്യവിവരങ്ങൾ ചോർന്നതിനെതിരേ കേസുകൾ വിജയിച്ചാൽ ഉപഭോക്താക്കൾക്ക് ഓരോരുത്തർക്കും 12 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. എന്നാൽ, ഇത്രയും വലിയ തുക ഓരോ അക്കൗണ്ടുടമകൾക്കും നൽകാൻ ഫേസ്‌ബുക്കിനാവില്ലെന്നും, അത് ഏകദേശം അരലക്ഷത്തോളം രൂപയേ വരൂവെന്നും സ്ലേറ്റർ ആൻഡ് ഗോർഡൻ നിയമസ്ഥാപനത്തിലെ അഭിഭാഷകനായ ഡേവിഡ് ബർദ പറഞ്ഞു.
ഓരോ ഉപഭോക്താവിന്റെയും എത്ര സ്വകാര്യവിവരങ്ങൾ ചോർന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും നഷ്ടപരിഹാരവും നി്ശ്ചയിക്കപ്പെടുക. വ്യക്തിഗത വിവരങ്ങൾ ചോർന്നതുസംബന്ധിച്ച് കൃത്യമായി കേസ് മുന്നോട്ടുപോയാൽ, അരലക്ഷത്തോളം രൂപവീതം ഫേസ്‌ബുക്ക് ഓരോ ഉപഭോക്താവിനും നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കേംബ്രിഡ്ജ് അനലിറ്റിക്ക എത്രത്തോളം വിവരങ്ങൾ ഫേസ്‌ബുക്കിൽനിന്ന് ചോർത്തിയിട്ടുണ്ടെന്നത് സംബന്ധിച്ച് ബ്രിട്ടീഷ് ഇൻഫർമേഷൻ കമ്മിഷണറുടെ ഓഫീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലും കേംബ്രിഡ്ജ് അനലിറ്റിക്ക രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടിയും മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്കുവേണ്ടിയും വ്യക്തിഗത വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതുപ്രകാരം കേന്ദ്രസർക്കാർ ഫേസ്‌ബുക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ വിവരങ്ങൾ ഈ രീതിയിൽ ചോർത്തപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ സംശയിക്കുന്നതും. ബ്രിട്ടനിലുള്ള ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസിനുപോകാൻ താത്പര്യമുണ്ടെങ്കിൽ, ഡാറ്റ പ്രൊട്ടക്ഷൻ നിയമപ്രകാരം മുന്നോട്ടുപോകാനാവുമെന്നും നിയമവിദഗ്ദ്ധർ പറയുന്നു.
ഡാറ്റ ചോർന്നതിന്റെ പേരിൽ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് പരസ്യമായി മാപ്പുചോദിച്ചിരുന്നു. ഒട്ടേറെ പത്രങ്ങളിലും മറ്റും മാപ്പുചോദിച്ചുകൊണ്ട് പരസ്യവും നൽകിയിരുന്നു. 2014-ൽ നടന്ന ഡാറ്റ ചോർത്തൽ ദശലക്ഷക്കണക്കിനാളുകളുടെ വിശ്വാസ്യതയെ ഹനിച്ച സംഭവമാണെന്ന് സുക്കർബർഗ് ഇതിൽ പറയുന്നു. സംഭവത്തിൽ ഖേദിക്കുന്നുവെന്നും മേലിൽ ഇതുണ്ടാവില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.