- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്നേഹക്കൂട്ടായ്മ ഗ്രൂപ്പ് അഡ്മിനായി യുവതികളെ പരിചയപ്പെട്ടു; കാശ്മീരിൽ കൊണ്ടു പോയി താമസിപ്പിച്ച് പീഡനം; സൈനികനെന്ന് അല്ലാതെ മറ്റൊരു വിവരവും വെളിപ്പെടുത്തിതുമില്ല; പെൻഷൻ വിവരങ്ങളിലൂടെ പൊലീസ് ഒടുവിൽ പീഡകനെ കണ്ടെത്തി; എഫ് ബിയിലൂടെ യുവതികളെ ചതിയിൽ വീഴ്ത്തിയ ഷാജി തോമസ് കുടുങ്ങി
തിരുവല്ല: ഫേസ്‌ബുക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ആലപ്പുഴ അവലൂക്കുന്ന് പുതുമ്പള്ളിൽ വീട്ടിൽ ഷാജി തോമസ്(51)് അറസ്റ്റിൽ. തിരുവല്ലാ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാൾ ഏറെ നാളായി ഒളിവിലായിരുന്നു. 2014 ജൂലായിലാണ് യുവതിയെ പീഡിപ്പിച്ചത്. ഷാജി തോമസ് അന്ന് ബി.എസ്.എഫിൽ ഹവിൽദാറായിരുന്നു. കാശ്മീരിലെ ലോഡ്ജിൽ ഇയാൾ യുവതിക്കൊപ്പം നാലുദിവസം താമസിച്ചു. തിരികെ നാട്ടിലെത്തിയ യുവതി 20 ദിവസത്തിനുശേഷം തിരുവല്ലാ പൊലീസിൽ പരാതി നൽകി. കേസ് ഉള്ളതറിഞ്ഞ് ഷാജി സർവീസിൽനിന്ന് സ്വയംവിരമിച്ചു. ബി.എസ്.എഫ്. ഉദ്യോഗസ്ഥനാണെന്നതല്ലാതെ കൂടുതൽ വിവരങ്ങൾ യുവതിക്ക് ഷാജിയെപ്പറ്റി അറിയില്ലായിരുന്നു. പൊലീസ് ബി.എസ്.എഫിലേക്ക് കത്ത് അയച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഇയാളുടെ പെൻഷൻ അക്കൗണ്ട് വിവരങ്ങൾ കണ്ടെത്തി. എ.ടി.എമ്മിലെ ക്യാമറയിൽ പതിഞ്ഞ ഇയാളുടെ ചിത്രം യുവതിയെ കാണിച്ച് പൊലീസ് ഉറപ്പുവരുത്തി. തിങ്കളാഴ്ച ആലപ്പുഴയിലെ വീട്ടിൽനിന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച 30 വയസുകാരിയാണ്
തിരുവല്ല: ഫേസ്‌ബുക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ആലപ്പുഴ അവലൂക്കുന്ന് പുതുമ്പള്ളിൽ വീട്ടിൽ ഷാജി തോമസ്(51)് അറസ്റ്റിൽ. തിരുവല്ലാ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാൾ ഏറെ നാളായി ഒളിവിലായിരുന്നു.
2014 ജൂലായിലാണ് യുവതിയെ പീഡിപ്പിച്ചത്. ഷാജി തോമസ് അന്ന് ബി.എസ്.എഫിൽ ഹവിൽദാറായിരുന്നു. കാശ്മീരിലെ ലോഡ്ജിൽ ഇയാൾ യുവതിക്കൊപ്പം നാലുദിവസം താമസിച്ചു. തിരികെ നാട്ടിലെത്തിയ യുവതി 20 ദിവസത്തിനുശേഷം തിരുവല്ലാ പൊലീസിൽ പരാതി നൽകി. കേസ് ഉള്ളതറിഞ്ഞ് ഷാജി സർവീസിൽനിന്ന് സ്വയംവിരമിച്ചു. ബി.എസ്.എഫ്. ഉദ്യോഗസ്ഥനാണെന്നതല്ലാതെ കൂടുതൽ വിവരങ്ങൾ യുവതിക്ക് ഷാജിയെപ്പറ്റി അറിയില്ലായിരുന്നു.
പൊലീസ് ബി.എസ്.എഫിലേക്ക് കത്ത് അയച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഇയാളുടെ പെൻഷൻ അക്കൗണ്ട് വിവരങ്ങൾ കണ്ടെത്തി. എ.ടി.എമ്മിലെ ക്യാമറയിൽ പതിഞ്ഞ ഇയാളുടെ ചിത്രം യുവതിയെ കാണിച്ച് പൊലീസ് ഉറപ്പുവരുത്തി. തിങ്കളാഴ്ച ആലപ്പുഴയിലെ വീട്ടിൽനിന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച 30 വയസുകാരിയാണ് പരാതിക്കാരി.
ഫേസ്‌ബുക്കിൽ ഷാജി അഡ്‌മിനായുള്ള സ്നേഹക്കൂട്ടായ്മ എന്ന ഗ്രൂപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഇതേഗ്രൂപ്പിൽ പരിചയപ്പെട്ട മലപ്പുറം എടവണ്ണയിലെ 35 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഷാജി റിമാൻഡിലായിരുന്നു. എടവണ്ണയിലെ യുവതിയുടെ നഗ്‌നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഭാര്യക്കും മക്കൾക്കുമൊപ്പമാണ് പ്രതി കഴിഞ്ഞിരുന്നത്.
തിരുവല്ല സിഐ ടി.രാജപ്പൻ, എസ്.ഐ. വിനോദ് കുമാർ, ട്രാഫിക് എസ്.ഐ. സലിമോൻ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്.