- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയ ബാധിതർക്ക് സഹായമായി നിൽക്കുന്ന കംപാഷനേറ്റ് കേരളമെന്ന കൂട്ടായ്മയുടെ പേരിൽ ചൂഷണം; പദ്ധതിയുടെ പിതൃത്വം ഏറ്റെടുത്ത് ക്രിസ്തീയ സഭ വരെ രംഗത്തെത്തിയെന്നും ആരോപണം; പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് അറിയിച്ചിട്ടും അക്ഷയ കേന്ദ്രങ്ങൾ മറയാക്കി പണം വാങ്ങി തട്ടിപ്പ് ; പാലിയേറ്റീവ് കെയർ ടെക്‌നിക്കൽ അഡൈ്വസർ സുരേഷ് കുമാറിന്റെ കുറിപ്പിങ്ങനെ
തിരുവനന്തപുരം: പ്രളയത്തിൽ നിന്നും കരകയറി വരുന്ന കേരളത്തിന് പലഭാഗത്ത് നിന്നും സഹായ ഹസ്തം എത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഇത് ചൂഷണം ചെയ്ത് പണം തട്ടുന്നവരും ഇടയിലുണ്ടെന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ കംപാഷനേറ്റ് കേരളം എന്ന കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങളെ ചൂഷണം ചെയ്ത് പണം തട്ടുന്നുവെന്നാണ് ഇപ്പോൾ പരാതിയുയരുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ടെക്‌നിക്കൽ അഡൈ്വസർ സുരേഷ് കുമാർ ഇതു സംബന്ധിച്ച് ഫേസ്‌ബുക്കിൽ കുറിപ്പ് എഴുതിയതോടെയാണ് സംഗതി പുറത്തറിയുന്നത്. കംപാഷനേറ്റ് കേരളം പ്രഖ്യാപിച്ച സഹായത്തിനായി അപേക്ഷ സ്വീകരിക്കുന്നത് അവസാനിച്ചുവെന്ന് അറിയിപ്പിറക്കിയിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴി പണം പിരിച്ച് അപേക്ഷ നൽകാമെന്ന് ചിലർ വാഗ്ദാനം നൽകുന്നതായാണ് ആരോപണം ഉയരുന്നത്. സുരേഷ് കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഒരോ പ്രളയാനന്തര കഥ പ്രളയബാധിതരിൽ സഹായമാവശ്യമുള്ളവരെ സഹായിക്കാൻ സന്നദ്ധരായവരുമായി കുട്ടി മുട്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ കംപാഷ
തിരുവനന്തപുരം: പ്രളയത്തിൽ നിന്നും കരകയറി വരുന്ന കേരളത്തിന് പലഭാഗത്ത് നിന്നും സഹായ ഹസ്തം എത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഇത് ചൂഷണം ചെയ്ത് പണം തട്ടുന്നവരും ഇടയിലുണ്ടെന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ കംപാഷനേറ്റ് കേരളം എന്ന കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങളെ ചൂഷണം ചെയ്ത് പണം തട്ടുന്നുവെന്നാണ് ഇപ്പോൾ പരാതിയുയരുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ടെക്‌നിക്കൽ അഡൈ്വസർ സുരേഷ് കുമാർ ഇതു സംബന്ധിച്ച് ഫേസ്‌ബുക്കിൽ കുറിപ്പ് എഴുതിയതോടെയാണ് സംഗതി പുറത്തറിയുന്നത്. കംപാഷനേറ്റ് കേരളം പ്രഖ്യാപിച്ച സഹായത്തിനായി അപേക്ഷ സ്വീകരിക്കുന്നത് അവസാനിച്ചുവെന്ന് അറിയിപ്പിറക്കിയിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴി പണം പിരിച്ച് അപേക്ഷ നൽകാമെന്ന് ചിലർ വാഗ്ദാനം നൽകുന്നതായാണ് ആരോപണം ഉയരുന്നത്.
സുരേഷ് കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഒരോ പ്രളയാനന്തര കഥ
പ്രളയബാധിതരിൽ സഹായമാവശ്യമുള്ളവരെ സഹായിക്കാൻ സന്നദ്ധരായവരുമായി കുട്ടി മുട്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ കംപാഷനേറ്റ് കേരളം എന്ന ഒരു കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ട്. സ്വന്തമായി ബാങ്ക് അക്കൗണ്ടില്ല. സഹായം വാഗ്ദാനങ്ങൾ ചെയ്യുന്ന ആളുകൾക്ക് സഹായം ആവശ്യമുള്ളവരുടെ വിവരങ്ങൾ കൈമാറുകയാണ് ചെയ്യുന്നത്. നേരത്തെ കംപാഷനേറ്റ് കോഴിക്കോടിലും പ്രളയ കാലത്ത് സുരക്ഷ പ്രവർത്തനങ്ങളിലും സജീവമായിരുന്ന കുറേപ്പേരാണ് ഈ സംരംഭത്തിനു പിറകിൽ.
പ്രളയബാധിതരായ കുട്ടികളിൽ 25000 പേർക്ക് സഹായം എത്തിച്ചു കൊടുക്കാൻ ഉദ്ദേശിച്ചുള്ള സ്‌കോളർഷിപ്പ് പദ്ധതിയാണ് ഇതിൽ ഏറ്റവും വലുത്. നവംബർ പകുതിയോടെ 26000ത്തിലധികം അപേക്ഷകൾ എത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വളണ്ടിയർമാർ അതിൽ ആദ്യത്തെ 15000 അപേക്ഷകൾ പരിശോധന നടത്തി. നാലായിരത്തോളം അപേക്ഷകരെ ഇതിനകം സ്‌പോൺസർമാരുമായി ബന്ധിപ്പിച്ചു. ബാക്കി അപേക്ഷകൾ പരിശോധിക്കാനും സ്‌പോൺസർമാരെ കണ്ടെത്താനും ശ്രമം തുടരുന്നു. 26000ത്തിൽ കൂടുതൽ അപേക്ഷകൾ കിട്ടിക്കഴിഞ്ഞതിനാൽ ഇനി ഈ അദ്ധ്യയന വർഷം പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല എന്ന് ഒരു അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കി.
ഇതിനു പിന്നാലെ കംപാഷനേറ്റ് കേരളത്തിന്റെ ഹെൽപ് ലൈനിലേക്കു വന്ന ഫോൺ വിളികളിൽ നിന്നും കൗതുകകരമായ ചില കാര്യങ്ങൾ വെളിപ്പെട്ടു. കംപാഷനേറ്റ് കേരളത്തിന്റെ സ്‌കോളർഷിപ്പ് പദ്ധതിയുടെ പിതൃത്വം പലരും ഏറ്റിട്ടുണ്ട്. നമ്മുടെ കേന്ദ്ര സർക്കാർ കൊണ്ടു വന്ന പദ്ധതിയാണ് , എല്ലാവരും അപേക്ഷിക്കണം എന്ന് ഒരു കൂട്ടരുടെ വാട്‌സാപ്പ് മെസ്സേജുകൾ പ്രചരിക്കുന്നു. അല്ല, സംസ്ഥാനസർക്കാറിന്റെ പ്രോജക്റ്റാണെന്ന് എതിർ ഗ്രൂപ്പിന്റെ മെസ്സേജുകൾ, ഇതിനിടയിൽ ഒരു കൃസ്തീയസഭ അവർ നടത്തുന്നതാണെന്നും പ്രചരിപ്പിച്ചു. മൊത്തത്തിൽ മത്സരിച്ച് സന്ദേശങ്ങൾ. ജഗപൊഗ.
ആലപ്പുഴ-കോട്ടയം ഭാഗത്തെ അക്ഷയ കേന്ദ്രകൾ പലതും30 മുതൽ 100 രൂപ വരെ റജിസ്‌റ്റ്രേഷൻ ഫീ ഈടാക്കി അപേക്ഷകൾ രജിസ്റ്റർ ചെയ്തു. അത് ഞമ്മൾടെ വകയാന്ന് ചുമ്മാ അവകാശപ്പെടുന്നതിനപ്പുറം ഉപദ്രവമായി മാറുകയും കൂടിയാണ് ഇത്തരം മെസ്സേജുകൾ.ഈ അദ്ധ്യയന വർഷത്തെ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിയതിന് ശേഷമാണ് ഏറ്റവും കൂടുതൽ പേരെ അക്ഷയ സെന്ററുകൾ മുഖാന്തരം അപേക്ഷിക്കാൻ വാട്‌സാപ് സന്ദേശങ്ങൾ പ്രചരിച്ചത്.
ആലപ്പുഴ കോട്ടയം ഭാഗത്തെ ചില അക്ഷയക്കാർ അപേക്ഷകരെ പറ്റിച്ച് കുറേ കാശുണ്ടാക്കി. സ്‌കോളർഷിപ്പിന് അപേക്ഷ സൗജന്യമാണെന്നിരിക്കെ ഇവർ ദുരിതത്തിൽ പെട്ടവരോട് 30-100 രൂപ വരെ ഈടാക്കി. റജിസ്‌ട്രേഷൻ അവസാനിച്ചതിനു ശേഷവും രജിസ്റ്റർ ചെയ്യാനെന്നും പറഞ്ഞു ഈ കാശ് വാങ്ങിയിട്ടുണ്ട് എന്നാണ് മനസ്സിലാവുന്നത്
വെള്ളപ്പൊക്കം വന്നാലോന്നും നമ്മള് സ്വഭാവം മറക്കൂല എന്നായിരിക്കും