- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുമ്പ് തിമിംഗലവും ഹിപ്പോപൊട്ടാമസും ഒരു പൊതുപൂർവ്വികനെ പങ്കിട്ടിരുന്നു; കരയിൽ നിന്നു തിരിച്ചു കടലിലേക്കിറങ്ങിയ പരിണാമത്തിനു തെളിവാണ് തിമിംഗലത്തിന്റെ ലോപിച്ച കാലുകൾ; അന്ധവും, അലക്ഷ്യവും, ക്രൂരവും, സാഹചര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതുമായ പ്രകൃതി നിർദ്ധാരണമാണ് പരിണാമം സംഭവിപ്പിക്കുന്നത്; അനൂപ് ഐസക്ക് എഴുതുന്നു
തിമിംഗലത്തിന്റെ കാലും ഹിപ്പോപൊട്ടാമസും കരയിൽ നിന്നു തിരിച്ചു കടലിലേക്കിറങ്ങിയ പരിണാമത്തിനു തെളിവാണ് തിമിംഗലത്തിന്റെ ലോപിച്ച കാലുകൾ. കരയിലെ, തിമിംഗലത്തിന്റ അടുത്ത ബന്ധുക്കൾ ഹിപ്പോകൾ ആണ്. 5.4 കോടി വർഷങ്ങൾക്കു മുമ്പ് തിമിംഗലവും ഹിപ്പോപൊട്ടാമസും ഒരു പൊതുപൂർവ്വികനെ പങ്കിട്ടിരുന്നു. ഏതാണ്ട് നാലര കോടി വർഷങ്ങൾക്കു മുമ്പാണ് തിമിംഗലത്തിന്റെ പൂർവ്വികൻ പൂർണ്ണമായും വെള്ളത്തിലേക്കിറങ്ങുന്നത്. കരയിൽ ജീവിക്കാൻ തിമിംഗലത്തിന്റെ പൂർവ്വികരെ സഹായിച്ചിരുന്ന കാലുകൾ, കടലിലിറങ്ങിയതോടെ ആവശ്യമില്ലാതെ വരികയും അവ സംരക്ഷിക്കാൻ ചെലവാക്കുന്ന ഊർജ്ജം ഫലമില്ലാത്ത മുടക്കു മുതലാവുകയും ചെയ്തു. പിശുക്കനായ പരിണാമം ചെറിയ കാലുള്ള ജീവികളെ അനുകൂലിക്കുകയും, ക്രമേണ കാലുകൾ ലോപിച്ച്, ഇന്നത്തെ പോലെ ശരീരത്തിനുള്ളിലാവുകയും ചെയ്തു. ഇവിടെ പരിണാമം ഒരു ഏജൻസിയോ അതീത ശക്തിയോ അല്ല. അനുകൂലനം ലഭിക്കുന്ന ജീവികൾ നിലനില്ക്കാനുള്ള സാദ്ധ്യത കൂടുന്നു. അല്ലാത്തവ നശിക്കപ്പെടുന്നതോടെ, അവയുടെ ജീനുകൾ ജീൻപൂളിൽ നിന്നും നീക്കം ചെയ്യപ്പെടുന്നു. അന്ധവും, അലക്ഷ്യ
തിമിംഗലത്തിന്റെ കാലും ഹിപ്പോപൊട്ടാമസും
കരയിൽ നിന്നു തിരിച്ചു കടലിലേക്കിറങ്ങിയ പരിണാമത്തിനു തെളിവാണ് തിമിംഗലത്തിന്റെ ലോപിച്ച കാലുകൾ. കരയിലെ, തിമിംഗലത്തിന്റ അടുത്ത ബന്ധുക്കൾ ഹിപ്പോകൾ ആണ്. 5.4 കോടി വർഷങ്ങൾക്കു മുമ്പ് തിമിംഗലവും ഹിപ്പോപൊട്ടാമസും ഒരു പൊതുപൂർവ്വികനെ പങ്കിട്ടിരുന്നു. ഏതാണ്ട് നാലര കോടി വർഷങ്ങൾക്കു മുമ്പാണ് തിമിംഗലത്തിന്റെ പൂർവ്വികൻ പൂർണ്ണമായും വെള്ളത്തിലേക്കിറങ്ങുന്നത്.
കരയിൽ ജീവിക്കാൻ തിമിംഗലത്തിന്റെ പൂർവ്വികരെ സഹായിച്ചിരുന്ന കാലുകൾ, കടലിലിറങ്ങിയതോടെ ആവശ്യമില്ലാതെ വരികയും അവ സംരക്ഷിക്കാൻ ചെലവാക്കുന്ന ഊർജ്ജം ഫലമില്ലാത്ത മുടക്കു മുതലാവുകയും ചെയ്തു. പിശുക്കനായ പരിണാമം ചെറിയ കാലുള്ള ജീവികളെ അനുകൂലിക്കുകയും, ക്രമേണ കാലുകൾ ലോപിച്ച്, ഇന്നത്തെ പോലെ ശരീരത്തിനുള്ളിലാവുകയും ചെയ്തു.
ഇവിടെ പരിണാമം ഒരു ഏജൻസിയോ അതീത ശക്തിയോ അല്ല. അനുകൂലനം ലഭിക്കുന്ന ജീവികൾ നിലനില്ക്കാനുള്ള സാദ്ധ്യത കൂടുന്നു. അല്ലാത്തവ നശിക്കപ്പെടുന്നതോടെ, അവയുടെ ജീനുകൾ ജീൻപൂളിൽ നിന്നും നീക്കം ചെയ്യപ്പെടുന്നു. അന്ധവും, അലക്ഷ്യവും, ക്രൂരവും, സാഹചര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതുമായ പ്രകൃതി നിർദ്ധാരണമാണ് പരിണാമം സംഭവിപ്പിക്കുന്നത്.
തിമിംഗലത്തിന്റെ കാലുകൾ ലുബ്ധാവയവങ്ങളുടെ (Vestigial organs) ലിസ്റ്റിലാണ്. ഒരു ജീവിയുടെ പൂർവ്വികർ ഉപയോഗിച്ചിരുന്നതും, ആ ജീവിക്ക് ഉപയോഗം ഇല്ലാത്തതുമായ അവയവമാണ് ലുബ്ധാവയവം. മനുഷ്യന്റെ wisdom teeth, tail bone, എന്നിവ ലുബ്ധാവയവങ്ങളാണ്.
Nb
ജനിതക ശാസ്ത്രം വികസിച്ച ശേഷം പൊതു പൂർവ്വികനിലേക്കുള്ള ദൂരം കാണാൻ ഫോസിലുകളുടെ ആവശ്യം കുറഞ്ഞു. രണ്ടു ജീവികളുടെ DNA bn നടത്തുന്ന പഠനങ്ങൾ തന്നെ അവ പൊതു പൂർവ്വികനെ പങ്കിട്ട കാലത്തേക്കു വെളിച്ചം വീശുന്നതാണ്.
Ref/- 1) https://thomsonsafaris.com/blog/whale-and-hippo-dna/
2)https://evolution.berkeley.edu/evolibra.../article/evograms_03
3) https://youtu.be/SAF5VjaYMdE (animation video)
4)https://www.google.co.in/search...
( സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റായ അനൂപ് ഐസക്ക് ഫേസ്‌ബുക്കിൽ കുറിച്ചത്)