കെ.ബി.ഗണേശ്‌കുമാർ എംഎൽഎ. കൊട്ടേഷൻ സംഘത്തലവനെ പോലെ പെരുമാറുന്നു എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണു സുനിൽ പന്തളം. തന്റെ ഫോസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ​ഗണേശ് കുമാറിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ എംഎൽഎയുടെ അനുയായികൾ മർദ്ദിച്ച പശ്ചാത്തലത്തിലായിരുന്നു വിഷ്ണു സുനിലിന്റെ പ്രതികരണം.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗണേശ്കുമാറിന് ജനങ്ങളുടെ കോടതിയിൽ ഇതിന് ഉത്തരം നല്കേകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ കൊട്ടേഷൻ ഏറ്റെടുത്ത് കഴിഞ്ഞപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈകാര്യം ചെയ്യാനുള്ള കൊട്ടേഷൻ ആണ് ഗണേശ് കുമാറിന്റെ പി.എ. പ്രദീപ് അടക്കമുള്ളവർ ഏറ്റെടുത്തത്. ആക്രമണം നേരിട്ട യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. ഇത് തികച്ചും ദൗർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണ്- അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

വിഷ്ണു സുനിൽ പന്തളത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

കെ.ബി.ഗണേശ്‌കുമാർ KB Ganesh Kumar എംഎൽഎ. കൊട്ടേഷൻ സംഘത്തലവനെ പോലെ പെരുമാറുന്നു.. സമാധാനപരമായി സമരം ചെയ്ത യൂത്ത് കോൺഗ്രസു പ്രവർത്തകരെ തന്റെ ഗുണ്ടകളെ കൊണ്ട് ആക്രമിപ്പിച്ചതിലൂടെ കെബി ഗണേശ് കുമാർ കൊട്ടേഷൻ സംഘത്തലവനാണ് താനെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ്.

എംഎൽഎ എന്ന നിലയിൽ തന്റെ മണ്ഡലത്തിൽ സഞ്ചരിക്കാൻ എന്തിനാണ് ഗുണ്ടാപ്പടയുടെയും ക്രിമിനൽ സംഘങ്ങളുടെയും അകമ്പടി?? നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ കൊട്ടേഷൻ ഏറ്റെടുത്ത് കഴിഞ്ഞപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈകാര്യം ചെയ്യാനുള്ള കൊട്ടേഷൻ ആണ് ഗണേശ് കുമാറിന്റെ പി.എ. പ്രദീപ് അടക്കമുള്ളവർ ഏറ്റെടുത്തത്. ആക്രമണം നേരിട്ട യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. ഇത് തികച്ചും ദൗർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണ്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി ആക്രമിച്ച ഗണേശ്കുമാറിന്റെ ഗൂണ്ടകൾക്കെതിരെ കേസെടുത്ത് അവരെ അറസ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലുടനീളം ശക്തമായ പ്രക്ഷോഭം സങ്കടിപ്പിക്കും എംഎൽഎ. യുടെ പി എ പ്രദീപിന് ഉപാധികളോടെ കോടതി നൽകിയ ജാമ്യം ഈ സാഹചര്യത്തിൽ റദ്ദ്‌ചെയ്യണം.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗണേശ്കുമാറിന് ജനങ്ങളുടെ കോടതിയിൽ ഇതിന് ഉത്തരം നല്കേകേണ്ടിവരും.
അഡ്വ.വിഷ്ണു സുനിൽ പന്തളം
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

കെ.ബി.ഗണേശ്‌കുമാർ KB Ganesh Kumar എംഎൽഎ. കൊട്ടേഷൻ സംഘത്തലവനെ പോലെ പെരുമാറുന്നു.. സമാധാനപരമായി സമരം ചെയ്ത യൂത്ത്...

Posted by Adv Vishnu Sunil Pandalam on Saturday, January 16, 2021