- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനന്ദ പുഷ്ക്കറിന്റെ മരണം പൊളോണിയമോ മറ്റ് ആണവ പദാർത്ഥങ്ങളുടേയോ സാന്നിധ്യം മൂലമല്ല; ഡൽഹി പൊലീസിന്റെ വാദങ്ങൾ പൊളിച്ച് എഫ്ബിഐ റിപ്പോർട്ട്; ശശി തരൂരിന് ആശ്വാസം
ന്യൂഡൽഹി: കോൺഗ്രസ് എം പി ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദാ പുഷ്‌കറിന്റെ മരണം പൊളോണിയമോ മറ്റേതെങ്കിലും ആണവ പദാർത്ഥങ്ങളുടേയോ സാന്നിധ്യം മൂലമല്ലെന്ന് പരിശോധനാ റിപ്പോർട്ട്. അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) നടത്തിയ പരിശോധയിലാണ് ഇക്കാര്യം വ്യക്തമായത്. ഫലം ഡൽഹി പൊലീസിന് കൈമാറിയിട്ടുണ്ട്. 2014
ന്യൂഡൽഹി: കോൺഗ്രസ് എം പി ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദാ പുഷ്‌കറിന്റെ മരണം പൊളോണിയമോ മറ്റേതെങ്കിലും ആണവ പദാർത്ഥങ്ങളുടേയോ സാന്നിധ്യം മൂലമല്ലെന്ന് പരിശോധനാ റിപ്പോർട്ട്. അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) നടത്തിയ പരിശോധയിലാണ് ഇക്കാര്യം വ്യക്തമായത്. ഫലം ഡൽഹി പൊലീസിന് കൈമാറിയിട്ടുണ്ട്.
2014 ജനുവരിയിൽ ഡൽഹിയിലെ ആഡംബര ഹോട്ടലിലാണ് സുന്ദപുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ റേഡിയോ ആക്ടീവ് ഘടകങ്ങളടക്കമുള്ള സങ്കീർണമായ വിഷാംശം കണ്ടെത്താൻ ഇന്ത്യയിലെ ലാബുകൾക്ക് കഴിയില്ലെന്ന എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ റിപ്പോർട്ടിനേത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സുനന്ദയുടെ ആന്തരാവയവങ്ങളുടെ സാംപിളുകൾ വാഷിങ്ടണിലെ എഫ്.ബി.ഐ ഫോറൻസിക് ലാബിലേക്ക് അയച്ചത്.
സുനന്ദയുടെ മരണത്തോടെ മുൻ യുഎൻ ഉദ്യോഗസ്ഥനും എഴുത്തുകാരനും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ സംശയത്തിന്റെ നിഴലിലായി. പാക്കിസ്ഥാനി മാദ്ധ്യമപ്രവർത്തകയായ മെഹർ തരാറുമായി ശശി തരൂരിനുള്ള സൗഹൃദത്തിന്റെ പേരിൽ ഇരുവരും വഴക്കിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
സുനന്ദ വിഷബാധയേറ്റ് മരിച്ചുവെന്നായിരുന്നു ഡൽഹി പൊലീസിന്റെ അവകാശവാദം. തുടർന്ന് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഗുരുതരമായ അസുഖങ്ങളൊന്നും സുനന്ദ പുഷ്‌കറിന് ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അമിത മരുന്ന് ഉപയോഗമാണ് മരണകാരണമെന്ന നിഗമനവും തെറ്റാണെന്ന് പരിശോധനഫലം വ്യക്തമാക്കുന്നു.