ലക്നൗ: കന്നുകാലി സംരക്ഷണത്തിന്റെ പേരിൽ രാജ്യത്താകമാനം ഗോ രക്ഷാ പ്രവർത്തകർ ആക്രമണം വ്യാപകമാക്കിയ പശ്ചാത്തലത്തിൽ കാലി വിൽപനക്കാർ ഓൺലൈനിലേക്ക് ചുവടു മാറുന്നു. പ്രമുഖ ഓൺലൈൻ വ്യാപാര വെബ്സൈറ്റുകളായ ഒ.എൽ.എക്സിലും ക്യുക്കറിലും നൂറു കണക്കിന് പശുക്കളും പോത്തുകളുമാണ് വിൽപനക്കുള്ളത്.

ഇത്തരം സ്റ്റൈുകളിൽ 'കൗ' എന്ന് ഇംഗ്ലീഷിൽ സെർച്ച് ചെയ്യുമ്പോൾ പശുവിന്റെ ചിത്രവും വിലയും പ്രദേശവും അടക്കം എല്ലാ വിവരങ്ങളും ലഭിക്കും. ലക്നൗ സൈദ്പുർ സ്വദേശിയായ പ്രാകർ മിശ്ര തന്റെ പശുവിനെയു കിടാവിനും ആവശ്യപ്പെടുന്നത് 25000 രൂപയാണ്. പശുവിന്റെയും കിടാവിന്റെയും ചിത്രങ്ങളും നൽകിയിട്ടുണ്ട് മിശ്ര.

ഡൽഹിയിലെ അൻകുർ സഹ്ദേവ് തന്റെ പശുവിന് ആവശ്യപ്പെടുന്നത് 48,000 രൂപയാണ്. ദിവസം 16 മുതൽ 18 ലിറ്റർ പാൽ വരെ ഈ പശു ചുരത്തുമെന്ന് ഇയാൾ അവകാശപ്പെടുന്നു. കൂടാതെ കച്ചവടം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ പശുവിനെ വീട്ടിലേക്ക് എത്തിച്ച് തരുമെന്നും സഹ്ദേവ് ഉറപ്പ് നൽകുന്നുണ്ട്.